മകനെ ഒക്കത്ത് വെച്ച് ഉച്ചത്തിൽ ശരണം വിളിച്ചു കലക്റ്റർ ദിവ്യ എസ് അയ്യർ ! വിവാദമാക്കിയ വിഷയത്തിൽ ആന്റോ ജോസഫിന്റെ പ്രതികരണം ശ്രദ്ധേയം എന്ന് പൊതുസമൂഹം

divya s iyer & anto joseph

പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയ വിവാദങ്ങളിലൂടെ തന്നെ എല്ലാവർക്കും സുപരിചിതമാണ്. ജോലിചെയ്യുന്ന മിക്ക സ്ത്രീകളും അവരുടെ ഔദ്യോഗിക പദവി നിർവഹിക്കുമ്പോൾ പോലും വീടുകളിലെ ഭാര്യ, സഹോദരി, അമ്മ തുടങ്ങി പല വേഷങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നവരാണ്. ദിവ്യ എസ് അയ്യർ ശബരിമലയിലേക്കുള്ള തങ്ക അങ്കിദർശനത്തിൽ പങ്കെടുത്തതിന് അവർക്കെതിരെ ഉണ്ടായ വിമർശനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഇവർ ഇവരുടെ ജോലിയുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. ദർശനത്തിൽ പങ്കെടുക്കുന്ന സമയത്ത് ഗണപതി ക്ഷേത്ര നടപന്തൽ തുറന്നു വെച്ചപ്പോഴാണ് ദിവ്യ എസ് തുടർച്ചയായി ശരണം വിളിച്ചത്. ഇവരുടെ ശരണം വിളിയെ അനുഗമിച്ചു കൊണ്ട് തന്നെ അടുത്തുള്ള ഭക്തർ കൂടി കൂട്ട ശരണം വിളി തുടങ്ങി. എന്നാൽ ഔദ്യോഗിക ചുമതലയ്ക്കിടെ മകനെ എടുത്ത് ശരണം വിളിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിനെതിരെ ഉള്ള നീക്കമായാണ് പലരും ഏറ്റെടുത്തിരിക്കുന്നത്.

ഭരണസംവിധാനത്തിൻ്റെ തലപ്പത്തിരിക്കുന്നവർ ഒരിക്കലും ഏതെങ്കിലും ഒരു മതത്തിൻ്റെയോ, ജാതിയുടെയോ, വർണത്തിൻ്റെയോ പേരിലുള്ള പരിപാടികളിൽ മതേതരത്വ രീതിയിലാണ് പെരുമാറേണ്ടത്. എന്നാൽ ഇവർ ശരണം വിളിച്ചത് ഒരു മതത്തിൻ്റെ ഭാഗത്തുനിന്നു കൊണ്ടാണ് എന്നുള്ള ചർച്ചയാണ് ഇപ്പൊ നടക്കുന്നത്. എന്നാൽ ദിവ്യ എസ് അയ്യരുടെ ഈ വിഷയത്തിൽ ആൻ്റോ ജോസഫിൻ്റെ പ്രതികരണം ഇങ്ങനെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമയായ മാളികപ്പുറം തിയേറ്ററിൽ എത്തുകയാണ്.

മണ്ഡല കാലമായ ഈ സമയത്ത് തന്നെയാണ് അയ്യപ്പൻ്റെ കഥ പറയുന്ന സിനിമ റിലീസ് ആവുന്നത് ഇതൊക്കെ ഒരു ഈശ്വരാനുഗ്രഹം ആണ്. ദിവ്യ എസ് അയ്യരുടെ പദവി ജില്ലാ കളക്ടർ ആണെങ്കിലും അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളിൽ ഇടപെടാൻ ആർക്കും തന്നെ അധികാരമില്ല. ഒരു നിയമവും വ്യക്തിപരമായുള്ള വിശ്വാസങ്ങളിൽ ഇടപെടാൻ അനുശാസിക്കുന്നുമില്ല. അത്തരത്തിൽ എന്തുകൊണ്ടാണ് അവർക്ക് ശരണം വിളിക്കാൻ പാടില്ലാത്തത്.

അവർ ഒരു ഹിന്ദു വിശ്വാസിയാണെങ്കിൽ അമ്പലത്തിലും, ക്രിസ്ത്യൻ വിശ്വാസിയാണെങ്കിൽ പള്ളിയിലും, അതുപോലെ തന്നെ മുസ്ലീം വിശ്വാസിയാണെങ്കിൽ മോസ്‌കിൽ നിസ്കരിക്കുകയും ചെയ്യാം അതൊന്നും പറ്റില്ല എന്ന് ഒരു ഭരണഘടനയും പറഞ്ഞിട്ടില്ല. തങ്ക അങ്കി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ ഒരു വിശ്വാസി എന്ന നിലയിൽ ആ അമ്പലത്തിലെ ആചാരങ്ങളുടെ അടിസ്ഥാനത്തിൽ ശരണം വിളിച്ചതിൽ ഒരു തരത്തിലും തെറ്റില്ല.

അവിടെ ശരണം വിളിച്ചത് ജില്ലാ കളക്ടർ അല്ല പകരം വിശ്വാസിയായ ഒരു സാധാരണ വനിതയാണ്. അവർ ശരണം വിളിച്ചത് അവരുടെ ജോലിസ്ഥലത്ത് വച്ചല്ല മറിച്ച് അമ്പലത്തിൽ വച്ചാണ്. അതുകൊണ്ട് അതിലേക്ക് ഔദ്യോഗിക കൃത്യനിർവഹണത്തെ ഇടപെടുത്തേണ്ട ആവശ്യമില്ല എന്നും ആൻ്റോ ജോസഫ് പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply