ധ്യാൻ ശ്രീനിവാസിന്റെ മുൻപിലൂടെ ഹണി റോസ് നടന്നു പോയാൽ എന്ത് തോന്നും എന്ന് ചോദ്യം – ഉത്തരം കേട്ട് ചിരി നിർത്താൻ ആകാതെ അവതാരക !

സെലിബ്രിറ്റിസുകളെ ഒരുപാട് പേർ ഇൻ്റർവ്യൂ ചെയ്യാറുണ്ട്. എന്നാൽ അതിൽ ഏറ്റവും രസകരമായും നർമ്മം കലർന്ന സംഭാഷണത്തിലൂടെയും ജനങ്ങളെ ഇരുത്തിച്ചിരിപ്പിക്കുന്ന ഒരു സെലിബ്രേറ്റിയാണ് ജനപ്രിയ നായകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ്റെ എല്ലാ ഹ്യൂമർ സെൻസും ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അവകാശപ്പെടുന്നത്. വെറൈറ്റി മീഡിയയിൽ അവതാരകയായ പൂജാ കൃഷ്ണയും ധ്യാൻ ശ്രീനിവാസനും തമ്മിലുള്ള ഇൻ്റർവ്യൂവിൻ്റെ പ്രശസ്ത ഭാഗങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഇൻ്റർവ്യൂവിൽ ധ്യാൻ ശ്രീനിവാസനോടൊപ്പം നടനായ സോഹനും ഉണ്ടായിരുന്നു. ഇതിൽ പൂജ ചോദിക്കുന്ന വ്യത്യസ്തമായ ചോദ്യങ്ങൾക്ക് ഇവർ നൽകുന്ന മറുപടിയാണ് ആരാധകരെ കുടുകുടെ ചിരിപ്പിക്കുന്നത്. ഖാലി പേഴ്‌സ് ഓഫ് ബില്യണേഴ്സ് എന്ന സിനിമയെ ആസ്പതമാക്കി ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ധ്യാൻ ശ്രീനിവാസൻ അതിനു കൗണ്ടർ അടിച്ചു മറുപടി കൊടുത്തു. പൂജ ധ്യാൻ ശ്രീനിവാസനോട് ഇപ്പോൾ കയ്യിൽ പേഴ്സിൽ എത്ര പൈസ ഉണ്ടെന്ന് ചോദിച്ചപ്പോൾ ധ്യാൻ പറഞ്ഞത് പേഴ്‌സ് കയ്യിലില്ല എന്നായിരുന്നു.

ധ്യാനിനോട് കല്യാണത്തിൻ്റെ സമയത്ത് പേഴ്‌സ് കാലിയായിരുന്നോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ്റെ പേഴ്സ് കാലിയാക്കി എന്നും എൻ്റെ കാശ് എന്തിനു ചിലവാക്കണം കല്യാണം വീട്ടുകാർ നടത്തി തരേണ്ടതല്ലേ കാശ് അപ്പോൾ അവർ ചെലവാക്കണം എന്നും രസകരമായി മറുപടി പറഞ്ഞു. അവസാനമായി പൂജ ചോദിക്കുന്നത് നിങ്ങളുടെ മുന്നിലൂടെ ഏതെങ്കിലും ഒരു നടനോ നടിയോ പാസ് ചെയ്തു പോകുമ്പോൾ പെട്ടെന്ന് തോന്നുന്ന കമൻ്റ് എന്തായിരിക്കും എന്നാണ്.

മോഹൻലാൽ മുന്നിലൂടെ കടന്നുപോകുമ്പോൾ എന്താണ് തോന്നുന്നത്. അയ്യോ ലാലേട്ടൻ എന്നായിരുന്നു മറുപടി പറഞ്ഞത്. പൂജ പറഞ്ഞത് ലാലേട്ടൻ പോകുമ്പോൾ ലാലേട്ടൻ്റെ വാച്ചിൻ്റെ ബ്രാൻഡ് ഏതാണ് എന്നൊക്കെ ചോദിച്ചു കൂടെ. ബേസിൽ കടന്നുപോയാൽ എന്ത് തോന്നും എന്ന് ചോദിച്ചപ്പോൾ ഒന്നും തോന്നില്ല എന്നും പറഞ്ഞു. ധ്യാൻ പറഞ്ഞു ആണുങ്ങൾ പോയി കഴിഞ്ഞാൽ ഒന്നും തോന്നില്ല. അപ്പോൾ പൂജ മുന്നിലൂടെ നിത്യ മേനോൻ പോവുകയാണെങ്കിൽ എന്ത് പറയും എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ധ്യാൻ പറഞ്ഞു പോകല്ലേ എന്നും അവിടെ നിൽക്കാൻ പറയുമെന്നും.

നവ്യാനായർ പോവുകയാണെങ്കിലോ എന്ന് ചോദിച്ചപ്പോൾ തന്നെ ധ്യാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു വേഗം പൊയ്‌ക്കോ ചീത്ത പേരാകും എന്ന്. ഹണി റോസ് ആണെങ്കിലോ എന്ന് ചോദിച്ചപ്പോൾ മുന്നിൽ തന്നെ നിന്നാൽ മതി അനങ്ങാതെ അങ്ങനെ നിന്നോ എന്നും പറയും. ഇത് കേട്ട് ഇൻ്റർവ്യൂ ചെയ്യുന്ന പൂജ ചിരിച്ചു വീഴുകയായിരുന്നു. ഖാലി പേഴ്‌സ് ഓഫ് ബില്യണേഴ്സിൽ നിന്നും ജനങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഫാമിലിയായിട്ട് പോയി കാണുവാൻ പറ്റിയ സിനിമയാണെന്നായിരുന്നു മറുപടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply