അമിതമായ കൃഷ്ണയുടെ സോഷ്യൽമീഡിയ ഉപയോഗത്തോട് ഭർത്താവിന് എതിർപ്പ് ഇല്ലായിരുന്നെങ്കിലും ഭർതൃ വീട്ടുകാർക്ക് എതിർപ്പായിരുന്നു; ഭർതൃ വീട്ടിൽനിന്നും വാക്കുതർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ പോയ കൃഷ്ണപ്രിയയാണ് ജീവിതം അവസാനിപ്പിക്കാൻ തോന്നിച്ചത്

നൃത്ത അധ്യാപികയും സോഷ്യൽ മീഡിയ താരവുമായ കൃഷ്ണപ്രിയയുടെ മരണവാർത്ത വളരെയധികം ഞെട്ടലോടെയാണ് കൃഷ്ണപ്രിയയുടെ ആരാധകർ കേട്ടത്. തൻ്റെതായ നൃത്ത ശൈലി കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നർത്തകയാണ് കൃഷ്ണപ്രിയ. കൃഷ്ണ വിഷം കഴിച്ചായിരുന്നു ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കൃഷ്ണ സ്വന്തം വീട്ടിൽ ആയിരുന്നു താമസം.

ബുധനാഴ്ച കൃഷ്ണ സ്വന്തം മുറിയിൽ വെച്ചായിരുന്നു വിഷം കഴിച്ചത്. സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി മുറിയിൽ കയറി കൃഷ്ണയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കൃഷ്ണയുടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൃഷ്ണയുടെ ഭർത്താവ് തൃശ്ശൂർ വടക്കേക്കര സ്വദേശിയായ സനീഷ് ആണ്. സനീഷ് വിദേശത്താണ്. കൃഷ്ണയ്ക്ക് നിരവധി ഫോളോവേഴ്സ് ഉണ്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും.

എന്നാൽ കൃഷ്ണയുടെ അമിതമായുള്ള സോഷ്യൽ മീഡിയ ഉപയോഗം ഭർത്താവിൻ്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. ഭർത്താവിന് എന്നാൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുന്നേ കൃഷ്ണ ഭർത്താവിൻ്റെ വീട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 70000 ൽ അധികം ഫോളോവേഴ്സ് ഉണ്ട്. നിരവധി ആരാധകരാണ് കൃഷ്ണയുടെ വിയോഗത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഇട്ടിരിക്കുന്നത്.

കൃഷ്ണപ്രിയക്ക് 29 വയസ്സാണ് ചാപ്പാറ ഗോപാലകൃഷ്ണൻ്റെ മകളാണ് കൃഷ്ണ. ഭർത്താവിൻ്റെ വീട്ടിൽ വെച്ചാണ് കൃഷ്ണയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. കൃഷ്ണയ്ക്ക് രണ്ട് മക്കളാണ് തൃദേവും ഭദ്രയും. കൃഷ്ണയുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നറിയുവാൻ കൊടുങ്ങല്ലൂർ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൃഷ്ണയുടെ മരണ വാർത്തയറിഞ്ഞ ആരാധകൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത് കൃഷ്ണയെ നേരിട്ട് അറിയില്ലെങ്കിലും ഇൻസ്റ്റാഗ്രാമിലെ വീഡിയോകളിലൂടെ വളരെ സുപരിചിതയായിരുന്നു എന്നും പനങ്കുലപോലെയുള്ള മുടി വിടർത്തിയിട്ട് ബുള്ളറ്റ് ഓടിച്ചു കൊണ്ടുപോകുന്ന വീഡിയോ ആയിരുന്നു ആദ്യമായി കണ്ടതെന്നും.

ആ വീഡിയോ ആദ്യമായി കണ്ട സമയത്ത് താങ്കളുടെ മുടി ആയിരുന്നു എന്നെ ആകർഷിച്ചത്. കൃഷ്ണയുടെ പ്രൊഫൈൽ നോക്കുന്ന സമയത്ത് വല്ലാത്തൊരു ആകർഷണമായിരുന്നു ഡാൻസിനോടും തോന്നിയിരുന്നത്. നിങ്ങളുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ കണ്ട സമയത്ത് ഒരുപാട് ബന്ധമുള്ള അടുത്ത പരിചയമുള്ള ഒരാളുടെ വേർപാട് പോലെയായി തോന്നി. അതും എന്തിനായിരുന്നു ഇങ്ങനെയൊരു ആത്മഹത്യാശ്രമം എന്നും ആണ് ആരാധകൻ കമൻ്റ് ചെയ്തത്.

കൂടാതെ ആരാധകൻ പറയുന്നുണ്ട് നമ്മൾ പുറമേ കാണുമ്പോൾ വളരെയധികം സന്തോഷത്തോടുകൂടിയും ചിരിച്ചും ജീവിക്കുന്ന പലരും ഉള്ളിൽ ഒത്തിരി വിഷമങ്ങളും പ്രശ്നങ്ങളും കൊണ്ട് നടക്കുന്നവരായിരിക്കും. കൃഷ്ണ അടുത്ത സുഹൃത്ത് ആയിരുന്നില്ലെങ്കിൽ കൂടി നിങ്ങളുടെ മരണവാർത്ത നെഞ്ചിൽ ഒരു വിങ്ങലായി മാറി. കൃഷ്ണ നിങ്ങൾക്ക് പ്രണാമം എന്നും എഴുതി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply