ആ തീരുമാനത്തിൽ ഉറച്ചു നിന്ന് – പുകവലി നിർത്തിയതോടെ ആ പണം കൊണ്ട് നേടിയത് 13 ലക്ഷത്തിന്റെ കാർ

പുതുവത്സരത്തിൽ പലരും പല തീരുമാനങ്ങളും എടുക്കാറുണ്ട്. ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ആയ പുത്തറയ്ക്കൽ അറയ്ക്കൽ മറോക്കി ആൻ്റോ പുതുവത്സര ദിനത്തിൽ എടുത്ത ഒരു തീരുമാനവും അതിലൂടെ അദ്ദേഹത്തിനുണ്ടായ നേട്ടവുമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ പലരും പുതുവർഷത്തിൽ താൻ അതു ചെയ്യും ഇതു ചെയ്യും എന്നൊക്കെ പലരും വീമ്പിളക്കാർ ഉണ്ടെങ്കിലും പലരും പിന്നീട് അതൊക്കെ കാറ്റിൽ പറത്തുകയാണ് പതിവ്.

എന്നാൽ ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായിട്ടായിരുന്നു ആൻ്റോ പുതുവത്സരത്തിൽ താൻ എടുത്ത തീരുമാനം അണുവിട മാറ്റാതെ അത് ജീവിതത്തിൽ പ്രാഫല്യത്തിൽ ആക്കിയത്. ഒരുകാലത്ത് പുകവലി ഒഴിച്ചുകൂടാൻ വയ്യാത്ത ശീലമായിരുന്നു ആൻ്റോയ്ക്ക്. അദ്ദേഹം വില കൂടിയ സിഗരറ്റാണ് ഉപയോഗിച്ചിരുന്നത്. തൻ്റെ പുകവലി എന്ന ദുശ്ശീലം നിർത്തുവാൻ വേണ്ടി 2002 പുതുവർഷത്തിൽ ആയിരുന്നു അദ്ദേഹം തീരുമാനിച്ചത്.

അങ്ങിനെ പുകവലി എന്ന ശീലം മാറ്റിവെച്ച ആൻ്റോ സിഗരറ്റ് മേടിക്കുന്ന ആ തുക വേറെ തന്നെ മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ മാറ്റിവെച്ച തുക ഉപയോഗിച്ചുകൊണ്ട് ആൻ്റോ 13 ലക്ഷത്തിൻ്റെ കാർ സ്വന്തമാക്കി. പുകവലി ശീലം ഉപേക്ഷിച്ച ആൻ്റോ സിഗരറ്റ് മേടിക്കുവാൻ 2002 ൽ ഓരോ മാസവും 2000 രൂപയായിരുന്നു പുകവലിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. അങ്ങനെ എല്ലാ മാസവും 2000 രൂപ അദ്ദേഹം മാറ്റിവെച്ചു തുടങ്ങി.

2011ൽ സിഗരറ്റിനു വേണ്ടി ചിലവഴിച്ച 2000 രൂപ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ പുകവലി ശീലം ഉപേക്ഷിച്ച ആൻ്റോ തീരുമാനിച്ചു. അങ്ങനെ വിലകൂടിയ സിഗരറ്റ് മാത്രം ഉപയോഗിച്ചിരുന്ന ആൻ്റോ ഉപയോഗിച്ച സിഗരറ്റിൻ്റെ വില വീണ്ടും കൂടുന്നതോടുകൂടി പ്രതിമാസം നിക്ഷേപിക്കുന്ന തുകയും ഉയർന്നു. അങ്ങനെ അദ്ദേഹം നിക്ഷേപിക്കുന്ന മാസം തുക 7000 രൂപയായി വർദ്ധിച്ചു. ആൻ്റോ ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങി. അങ്ങനെ ആ പൈസ എല്ലാമാസവും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു തുടങ്ങി.

കൂടാതെ ആ മ്യൂച്ചൽ ഫണ്ട് 10 വർഷത്തിനുശേഷം ലഭിക്കുന്ന കാർ വാങ്ങാം എന്നും അദ്ദേഹം തീരുമാനിച്ചു. എന്നാൽ ആ സമയത്ത് വില്ലനായി കടന്നുവന്ന കോവിഡ് കാരണം ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ കുറച്ചു താമസം ഉണ്ടായി. എന്നാൽ അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ 13 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങുകയായിരുന്നു. അദ്ദേഹം ഇപ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന പലർക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply