ഒടുവിൽ മാസങ്ങൾക്ക് ശേഷം വരദയെ കുറിച്ച് സംസാരിച്ച് ജിഷിൻ മോഹൻ ! താരം പറഞ്ഞത് കേട്ടോ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. “ഓട്ടോഗ്രാഫ്” എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ സ്ക്രീൻ സ്‌ക്രീനിൽ ശ്രദ്ധേയനായ താരം നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരകളിൽ കൂടുതലും വില്ലനായിട്ട് എത്താറുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആള് രസികൻ ആണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കുള്ള അടിക്കുറിപ്പുകൾ ഇത് സൂചിപ്പിക്കുന്നു. നർമ്മബോധം വേണ്ടുവോളം ജിഷിൻ മോഹൻ വളരെ രസകരമായ കുറിപ്പുകളും തലക്കെട്ടുകളും ആണ് സോഷ്യൽ മീഡിയയിൽ നൽകാറുള്ളത്.

പ്രശസ്ത സിനിമാ സീരിയൽ താരം വരദയെ ആണ് ജിഷിൻ മോഹൻ വിവാഹം കഴിച്ചത്. സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് വരദ. പല മലയാള സിനിമകളിലും നായികയായിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെയാണ് ഇന്ന് കാണുന്ന താരപദവി വരദ നേടിയെടുത്തത്. “അമല” എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ടൈറ്റിൽ കലാപാത്രമായ അമലയായി എത്തിയത് വരദ ആയിരുന്നു. ഈ പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ ജിഷിനും ഉണ്ടായിരുന്നു. അവിടെ നിന്ന് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്. മാതാപിതാക്കളെപ്പോലെ തന്നെ ഇവരുടെ മകനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. ജിഷിന്റെയും വരദയുടെയും സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യമാണ് ഇവരുടെ മകൻ. അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുകയാണ് വരദ ഇപ്പോൾ. എന്നാൽ ഇപ്പോഴും മിനിസ്ക്രീനിൽ സജീവമായിട്ടുള്ള ജിഷിൻ, സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “കന്യാദാനം” എന്ന പരമ്പരയിൽ ആണ് നിലവിൽ അഭിനയിച്ചു വരുന്നത്. ഈ പരമ്പരയിൽ സംശയരോഗി ആയ ഒരു ഭർത്താവിന്റെ വേഷമാണ് ജിഷിൻ അവതരിപ്പിക്കുന്നത്.

2014ൽ ആയിരുന്നു ജിഷിന്റെയും വരദയുടെയും വിവാഹം. ആരെയും അസൂയപ്പെടുത്തുന്ന വളരെ സന്തുഷ്ടമായ ഒരു കുടുംബം ആയിരുന്നു ഇവർ നയിച്ചു വരുന്നത്. എന്നാൽ അടുത്തിടെ ഇവർ വിവാഹമോചിതരാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ പങ്കുവെച്ച കുറിപ്പുകളും വരദയുടെ ഫോട്ടോകളിൽ ജിഷിന്റെ അസാന്നിധ്യവും എല്ലാം ഇതിന് ആക്കം കൂട്ടി. രണ്ടു പേരും പരസ്പരം മറ്റേയാളെ ഒഴിവാക്കിക്കൊണ്ട് ചിത്രങ്ങളും കുറിപ്പുകളും ഇടാൻ തുടങ്ങി.

സ്വന്തമായി യൂട്യൂബ് ചാനലുള്ള വരദ പുതിയ വീഡിയോകൾ പങ്കു വയ്ക്കുമ്പോൾ എല്ലാം സ്വന്തം കുടുംബവും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. ജിഷിനെ കുറിച്ചുള്ള പരാമർശങ്ങൾ പോലും ഇല്ലാതായതോടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ആളുകൾ മനസ്സിലാക്കുകയായിരുന്നു. എന്നാൽ ഇത്രയേറെ വാർത്തകൾ പ്രചരിച്ചിട്ടും ഇതു വരെ ഈ വിഷയത്തിനെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല ഇരുവരും. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം വരദയെ കുറിച്ച് സംസാരിക്കുകയാണ് ജിഷിൻ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായിട്ടുള്ള ജിഷിൻ കഴിഞ്ഞ ദിവസം നടത്തിയ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെക്ഷനിൽ ആണ് വരദയെ കുറിച്ച് പറഞ്ഞത്.

രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു ഇതിൽ വന്നുകൊണ്ടിരുന്നത്. വളരെ കലക്കൻ മറുപടി തന്നെയായിരുന്നു താരം നൽകിയത്. യഥാർത്ഥ ജീവിതത്തിൽ നായകനാണോ വില്ലനാണോ എന്ന ചോദ്യത്തിന് നല്ലവർക്ക് നല്ലവനും വില്ലന്മാർക്ക് വില്ലനും എന്നായിരുന്നു താരത്തിന്റെ മറുപടി. ഭാവി പരിപാടികൾ എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ പോകുന്നില്ല അതുകൊണ്ട് പ്ലാനിങ് പരിപാടി നിർത്തി എന്ന് താരം മറുപടി നൽകി. താരത്തിന്റെ ഗ്ലാമറിന്റെ രഹസ്യം ചോദിച്ചപ്പോൾ ശുദ്ധ വെജിറ്റേറിയൻ ആണെന്നും താരം മറുപടി നൽകി.

ചേട്ടൻ ഇനി എപ്പോഴാണ് നമ്മുടെയൊക്കെ കൂടെ റീൽസ് ചെയ്യുന്നത് എന്ന ഒരാളുടെ ചോദ്യത്തിന് ഉള്ള മറുപടിയായിട്ടായിരുന്നു താരം വരദയെ കുറിച്ച് പരാമർശിച്ചത്. എന്നിട്ട് വേണം വരദയെ മറന്ന് ജിഷിൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്നതു പോലെയുള്ള ക്യാപ്ഷൻ ഇറക്കി ഊളകൾക്ക് വ്യൂസ് കൂട്ടാൻ എന്ന് താരം മറുപടി നൽകി. ഒരർത്ഥത്തിൽ താരം ഒഴിഞ്ഞുമാറാൻ ശ്രമിച്ചതാണെങ്കിലും കുറെ മാസങ്ങൾക്ക് ശേഷം ആണ് താരം ആദ്യമായിട്ട് വരദയുടെ പേര് പറഞ്ഞു കേൾക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply