ദൈവത്തോടുള്ള നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ജോലി ലഭിച്ചു – നേർച്ചയായി ദൈവത്തിനു ജീവൻ ബലികൊടുത്ത് യുവാവ്

എത്ര എത്ര വിചിത്രമായ ആചാരങ്ങളാണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭക്തിയുടെ പേരിൽ പല കാട്ടിക്കൂട്ടലുകളുമാണ് ഇന്ന് നടക്കുന്നത്. ഇത്തരത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിനിയായ ഒരു യുവാവ് ആത്മഹത്യ ചെയ്ത വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നവീൻ എന്ന 32 കാരനാണ് ബാങ്കിൽ ജോലി ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

തനിക്ക് 32 വയസ്സായിട്ടും ജോലിയൊന്നും ലഭിക്കാത്തതിൽ നവീൻ നിരാശനായിരുന്നു. എന്നാൽ തനിക്ക് ജോലി കിട്ടുകയാണെങ്കിൽ പിന്നെ തൻ്റെ ജീവൻ ഉപേക്ഷിച്ച് ദൈവത്തിന് അർപ്പിക്കും എന്ന് പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു നവീന് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ ജോലി ലഭിച്ചത്. ജോലി ലഭിച്ചതിനുശേഷം ഏകദേശം 15 ദിവസത്തിനു ശേഷം നവീൻ തിരുവനന്തപുരത്തേക്ക് പോയി ഒരു റെയിൽവേ അവിടുത്തെ റെയിൽവേ ട്രാക്കിൽ കിടക്കുകയായിരുന്നു.

അവിടെ വെച്ച് ട്രെയിൻ തട്ടിയാണ് ഇയാൾ മരണപ്പെട്ടത്. തനിക്ക് ജോലി കിട്ടുന്നതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചത് ജോലി കിട്ടിക്കഴിഞ്ഞാൽ ദൈവത്തിൻ്റെ കൂടെ തന്നെ ഉണ്ടാകും എന്ന് പറഞ്ഞ വാക്ക് പാലിക്കുവാൻ വേണ്ടിയാണ് താൻ ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത് എന്ന് നവീൻ ആത്മഹത്യാക്കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. നാഗർകോവിലിലെ എറുമ്പക്കാടിന് സമീപത്തുള്ള പത്തൻകാട് സ്വദേശിയായ നവീൻ എൻജിനീയറിങ് ബിരുദധാരി കൂടിയാണ്.

നവീനിന് അസിസ്റ്റൻ്റ് മാനേജർ ആയിട്ടായിരുന്നു ബാങ്കിൽ നിയമനം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച ശേഷം മുംബൈയിൽ നിന്നും നാട്ടിലെത്തിയിട്ട് ആയിരുന്നു ആത്മഹത്യ ചെയ്തത്. മുംബൈയിൽ നിന്ന് വ്യാഴാഴ്ചയാണ് ഫ്ലൈറ്റ് വഴി നാഗർകോവിലിൽ എത്തിയത്. പിന്നീട് വെള്ളിയാഴ്ചയാണ് പുത്തേരിക്ക് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ പോയി ആത്മഹത്യ ചെയ്തത്. അവിടെവച്ച് തന്നെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്.

നവീൻ്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കന്യാകുമാരി സർക്കാർ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. ജോലിക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ ദൈവത്തിന് നൽകിയായിരുന്നു അവൻ വാക്കുപാലിച്ചത്. മുംബൈയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ നവീൻ മാർത്താണ്ഡത്ത് പോയി ഒരു സുഹൃത്തിനെ കാണുകയും അവിടെ നിന്നും ബസ്സിൽ നാഗർകോവിൽ ടൗണിൽ എത്തുകയും ആയിരുന്നു.

പിന്നീട് രാജാക്കമംഗലം ബ്ലോക്കിലെ പുത്തേരി ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ പോയി ഓടുന്ന ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു നവീൻ. ഇത്തരത്തിലുള്ള പല അന്ധവിശ്വാസങ്ങളും കാരണം ആണ് പലരും പല കാര്യങ്ങൾക്ക് വേണ്ടിയും ജീവനൊടുക്കുന്നത്. വിശ്വാസമാകാം എന്നാൽ അത് അന്ധവിശ്വാസം ആകരുത് ഒരിക്കലും. അമിതമായാൽ അമൃതും വിഷം എന്ന കാര്യം ഓർക്കണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply