വിവാഹബന്ധം വേർപിരിഞ്ഞ് ഒന്നര വർഷത്തിനുശേഷം മുൻ ഭാര്യയായ സാമന്തയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നാഗ ചൈതന്യ ! ഇരുവരും വീണ്ടും ഒന്നിക്കുന്നു ?

naga chaithanya and samantha

ഒന്നര വർഷം മുമ്പായിരുന്നു തെന്നിന്ത്യൻ സിനിമ പ്രേമികളെ എല്ലാവരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചുകൊണ്ട് നാഗ ചൈതന്യ- സാമന്ത വിവാഹ മോചനം നടന്നത്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു താരങ്ങൾ വിവാഹം ചെയ്തത്. അതുകൊണ്ടു തന്നെ ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഒന്നിച്ചവർ വേർപിരിഞ്ഞു എന്ന വാർത്ത ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വെച്ചവരാണ് ഇരുവരും.

തുടർന്ന് സിനിമ മേഖലയിൽ നിന്നു തന്നെ സ്വന്തം ജീവിതപങ്കാളികളെയും കണ്ടെത്തുകയായിരുന്നു ഇവർ. ക്രിസ്ത്യൻ ഹിന്ദു ആചാരപ്രകാരമുള്ള ഇരുവരുടെയും വിവാഹം നടന്നത് 2017ൽ ആയിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തെയും നിരവധി ആരാധകരെയും സാക്ഷിയാക്കി കൊണ്ടായിരുന്നു ഇവരുടെ വിവാഹം നടത്തിയത്. എന്നാൽ ഇരുവരും എന്തിനാണ് വേർപിരിഞ്ഞത് എന്നത് ഇന്നും അവ്യക്തമാണ്. നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും ജീവിതത്തെ സംബന്ധിച്ച് വിവാഹമോചനം പ്രഖ്യാപിച്ച സമയത്ത് പുറത്തുവന്നത്.

സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രബലമായ 2 പേരുകളായി മാറിയിരിക്കുകയാണ് നാഗചൈതന്യയും സാമന്തയും ഇന്ന്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം തന്റെ കരിയറിന് കൂടുതൽ പ്രാധാന്യം നൽകി തെന്നിന്ത്യൻ സിനിമ മേഖലയിൽ സജീവമായി മുന്നോട്ടു പോവുകയാണ് സാമന്ത ഇപ്പോൾ. നാഗ ചൈതന്യയും സിനിമയിൽ തന്നെ തന്റെ ശ്രദ്ധ പൂർണമായും കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മുൻ ഭാര്യയായ സാമന്തയുമായി വേർപിരിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോൾ ആദ്യമായി നാഗ ചൈതന്യയുടെ സോഷ്യൽ മീഡിയയിൽ സാമന്തയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഗൗതം വാസുദേവ് മേനോൻന്റെ “യെ മായു ചേസാവേ” എന്ന ചിത്രത്തിന്റെ പതിമൂന്നാം വാർഷികം. ചിത്രത്തിൽ സാമന്തയും നാഗ ചൈതന്യയും ആയിരുന്നു ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. “വിണ്ണൈ താണ്ടി വരുവായ” എന്ന തമിഴിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് പ്രണയ ചിത്രത്തിന്റെ റീമേക് ആയിരുന്നു ഈ ചിത്രം. ചിത്രം റിലീസ് ആയിട്ട് 13 വർഷം പിന്നിടുകയായിരുന്നു കഴിഞ്ഞ ദിവസം.

അതിന്റെ ഭാഗമായാണ് സാമന്തയെ ചേർത്ത് പിടിച്ചു നിൽക്കുന്ന പോസ്റ്റർ നാഗശൈതന്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പകർത്തിയ ചില ചിത്രങ്ങളും നാഗചൈതന്യ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത ഒരു താരമാണ് നാഗ ചൈതന്യ. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നാഗ ചൈതന്യ എത്തിയത് നിരവധി ആരാധകരെയാണ് സന്തോഷിപ്പിച്ചത്.

“യെ മായു ചേസാവേ” എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സെറ്റിൽ വച്ചായിരുന്നു സാമന്തയും നാഗ ചൈതന്യയും ആദ്യമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു. ചിത്രത്തിന്റെ പതിമൂന്നാം വാർഷികത്തെ സംബന്ധിച്ച് സാമന്തയും ഹൃദയസ്പർശമായ കുറിപ്പ് സൊഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തനിക്ക് പ്രായമാകും തോറും താൻ മുന്നോട്ടു പോകും എന്നും എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും ഓരോ പുതിയ ദിനത്തിനും അത് നൽകുന്ന എല്ലാ നല്ല കാര്യങ്ങൾക്കും താൻ അഗാധമായി നന്ദി പറയുന്നു എന്നുമാണ് സാമന്ത കുറിച്ചത്.

തന്നെ ബാധിച്ചിരുന്ന പല കാര്യങ്ങളും ഇനി വേണ്ട എന്നും എല്ലാ ദിവസവും സ്നേഹത്തിന്റെയും നന്ദിയുടെയും തരംഗം മാത്രം മതി എന്നും സാമന്ത കൂട്ടിച്ചേർത്തു. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ തന്റെ സ്വന്തം കഴിവുകൊണ്ട് മാത്രം വിജയ കൊടി പാറിച്ച നടിയാണ് സാമന്ത. നായകന്റെ പിന്നാലെ വെറുതെ നടക്കുന്ന നായികയിൽ നിന്ന് സ്വന്തമായി സ്റ്റാർഡം നേടിയെടുത്ത് ഇന്നിപ്പോൾ സ്വന്തം പേര് കൊണ്ട് തന്നെ സിനിമ വിജയിപ്പിക്കാനുള്ള കെൽപ്പ് സാമന്ത നേടിയെടുത്തിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply