നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവുൽ വിജയിയും തൃഷയും ഒന്നിക്കുന്നു – ഇതോടെയാണ് വിജയും ഭാര്യയും വേർപിരിയുന്ന എന്ന വാർത്ത പുറത്ത് വന്നത്

vijay thrisha

ഇളയദളപതി വിജയിയും തൃഷയും ഏറ്റവും ഒടുവിൽ ഒരുമിച്ച അഭിനയിച്ചത് 2008 ഇറങ്ങിയ കുരുവി എന്ന സിനിമയിൽ ആയിരുന്നു. തിരുപ്പാച്ചി, ഗില്ലി, ആദി തുടങ്ങിയ സിനിമകളിലൊക്കെ തന്നെ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ ഒന്നിച്ചുള്ള കോമ്പോ മികച്ചതാണെന്ന് പ്രേക്ഷകർ പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോകേഷ് കനക രാജനും വിജയിയും ഒന്നിച്ചുകൊണ്ട് എത്തുന്ന ചിത്രമായ ദളപതി 67 എന്ന സിനിമയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിനെ കുറിച്ച് പല വാർത്തകളും പുറത്തുവരുന്നുണ്ട്. നടി തൃഷയും ഈ സിനിമയിൽ ഉണ്ടെന്നൊക്കെയുള്ള റൂമറുകൾ കേൾക്കുന്നുണ്ട്. വിജയം തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്ന് പറയുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോ ഒരു പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട് അതിൽ ദളപതി 67 എന്ന സിനിമയിലേക്ക് തൃഷയെ ക്ഷണിച്ചുകൊള്ളുന്നു എന്നും എഴുതിയിട്ടുണ്ട്.

എനിക്ക് എത്രയും പ്രിയപ്പെട്ടവരും അതേപോലെതന്നെ ഇത്രയും കഴിവും കൂട്ടായ്മയും ഉള്ള ഒരു ടീമിനൊപ്പം ഒരു ഐതിഹാസിക പ്രോജക്റ്റിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ടെന്നും അതിന് ഞാൻ അവരോട് നന്ദി പറയുന്നു എന്നും തൃഷ പറഞ്ഞു. എസ് എസ് ലളിത് കുമാറാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഇതിൽ വിജയിയെയും തൃഷയെയും കൂടാതെ പ്രിയ ആനന്ദ്, അർജുൻ സർജ, മാത്യു തോമസ്, ഗൗതം വാസുദേവ മേനോൻ, ഡാൻസ് മാസ്റ്റർ സാൻഡി, മൻസൂർ അലി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ബോളിവുഡിലെ മികച്ച താരമായ സഞ്ജയ് ദത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ സിനിമയിൽ വിജയ് നായകനും സഞ്ജയ് വില്ലനുമായാണ് എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് കാശ്മീരിൽ വച്ചായിരിക്കും. വിക്രം എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തിൻ്റെ സഹനിർമ്മാണം ജഗദീഷ് പളനി സ്വാമിയാണ്. വാരിസ്, മാസ്റ്റർ തുടങ്ങിയ സിനിമകൾക്കു ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രമാണിത്.

വിക്രം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലോകേഷ് ഈ ചിത്രത്തിൽ പുതുതായി കൊണ്ടുവരുന്നത് എന്തായിരിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടനം ചെയ്യുന്നത് അൻബറിവാണ്. സംഗീതം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ദളപതി 67 വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply