അഡ്വക്കേറ്റ് ഷുക്കൂർ വീണ്ടും വിവാഹിതനാകുന്നു! സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം മാത്രമേ ന്റെ മുന്നിൽ ഉള്ളൂ എന്ന് അഡ്വക്കേറ്റ് ഷുക്കൂർ

അഡ്വക്കേറ്റും അതുപോലെ തന്നെ നടനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വീണ്ടും വിവാഹം ചെയ്യുന്നത്. വനിതാ ദിനമായ മാർച്ച് എട്ടിനാണ് ഷുക്കൂർ വക്കീൽ തൻ്റെ ആദ്യ ഭാര്യയായ മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവ്വകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരാവുന്നത്.

വനിതാദിനത്തിൽ താൻ രണ്ടാമതും വിവാഹം കഴിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്. പെൺമക്കൾ മാത്രമായതുകൊണ്ട് മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണ്ണ സ്വത്തവകാശം പെൺമക്കൾക്ക് കിട്ടുവാൻ വേണ്ടിയാണ് വീണ്ടും രജിസ്റ്റർ വിവാഹത്തിനായി ഷുക്കൂർ ഒരുങ്ങുന്നത്. ഇവർക്ക് ആൺമക്കൾ ഇല്ലാത്തതുകൊണ്ട് മുസ്ലിം നിയമപ്രകാരം ഇവരുടെ കാലശേഷം പെൺകുട്ടികൾക്ക് സ്വത്തിൻ്റെ രണ്ട് ഓഹരി മാത്രമേ ലഭിക്കുകയുള്ളൂ ബാക്കി ഒരു ഓഹരി ഇവരുടെ സഹോദരങ്ങൾക്ക്അ വകാശപ്പെട്ടതാണ്.

സ്വത്തിൻ്റെ ഒരു ഭാഗം സഹോദരങ്ങൾക്ക് പോകുന്നത് കൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുകയാണെങ്കിൽ മുസ്ലിം വ്യക്തി നിയമം ബാധിക്കാതെ സ്വത്തിൻ്റെ മുഴുവൻ അവകാശവും ഇവരുടെ പെൺകുട്ടികൾക്ക് ലഭിക്കും. അതുകൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്യുന്നത്. ഇവർക്ക് ഒരു ആൺകുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വത്ത് മുഴുവനും മക്കൾക്ക് തന്നെ കിട്ടിയേനെ.

മൂന്ന് പെൺകുട്ടികൾ ആയതുകൊണ്ടാണ് സ്വത്ത് സഹോദരങ്ങൾക്ക് കൂടി കൊടുക്കേണ്ടി വരുന്നത്. സ്വത്ത് മക്കൾക്കു തന്നെ കിട്ടുന്നതിനുവേണ്ടി ഹോസ് ദുർഗ് സബ് രജിസ്റ്റർ മുൻപാകെ സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം മാർച്ച് എട്ടിന് ഇവർ വിവാഹിതരാകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇവർ 1994 ഒക്ടോബറിൽ ആയിരുന്നു ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം പറയുന്നത് മൂന്ന് പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ അവർക്ക് കടുത്ത വിവേചനം നേരിടേണ്ടി വരുന്നുണ്ട് എന്നാണ്.

അദ്ദേഹം പറയുന്നത് ഭരണഘടന അനുച്ഛേദം ജാതിമത വർഗ്ഗ ലിംഗഭേദമെന്യേ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. മൗലികാവകാശം ഉറപ്പുവരുത്തുന്ന നമ്മുടെ രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കൾക്ക് ലിംഗ വിവേചനം അനുഭവിക്കേണ്ടിവരുന്നത് വളരെയധികം ദുഃഖകരമാണ് എന്നാണ് ഷുക്കൂർ വക്കീൽ പറയുന്നത്. മാതാപിതാക്കളുടെ സമ്പാദ്യം മുഴുവൻ സ്വന്തം മക്കൾക്ക് തന്നെ ലഭിക്കുവാൻ വേണ്ടി തന്നെപ്പോലെ പെൺമക്കൾ മാത്രമുള്ള രക്ഷിതാക്കൾക്ക് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്തണം എന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു പ്രശ്നം പരിഹരിക്കാൻ 1984 പാർലമെൻ്റ് അംഗീകരിച്ച സ്പെഷ്യൽ മാര്യേജ് ആക്ട് മാത്രമാണ് ഇതിനുള്ള ഏക പോംവഴി എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply