ദാമ്പത്യ ജീവിതം സ്വീകരിക്കാത്ത നരേദ്ര മോദിയുടെ അനുഗ്രഹം കൊണ്ട് ദാമ്പത്യ ജീവിതത്തിൽ എന്താണ് നേട്ടം? കുരിശുപള്ളിയിലേക്ക് സ്വർണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി ജുമാ മസ്ജിദിലേക്ക് സ്വർണ്ണകിരീടത്തിന്റെ തുല്യവിലക്ക് വല്ലതും സമ്മാനിക്കും എന്ന് ഒരുമാത്ര വെറുതെ നിനച്ചു; അഡ്വക്കേറ്റ് സംഗീത ലക്ഷ്മണിന്റെ കുറിപ്പ് വൈറലാകുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനും സമൂഹിക പ്രവർത്തകനും കൂടിയാണ്. സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിൻ്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നത്. വളരെ ആഘോഷപൂർവ്വമുള്ള താരപുത്രി വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെത്.

സംഗീത്, മെഹന്ദി തുടങ്ങിയ നിരവധി ചടങ്ങുകൾ അടങ്ങിയ വിവാഹമായിരുന്നു. പല മേഖലകളിലുള്ള പ്രധാനപ്പെട്ട പല വ്യക്തികളും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കുചേരുവാൻ എത്തിയിട്ടുണ്ടായിരുന്നു. പ്രധാന മന്ത്രി വരെ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തി. ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് കൊണ്ട് തന്നെ വളരെയധികം സുരക്ഷാ സംവിധാനമായിരുന്നു ഒരുക്കിയത്.

വളരെ ലളിതമായ രീതിയിലുള്ള വെഡ്ഡിങ് ലുക്കിൽ ആയിരുന്നു ഭാഗ്യ വന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യക്കും ഭർത്താവായ ശ്രേയസിനും വിവാഹമംഗള ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള അഡ്വക്കറ്റ് സംഗീതാ ലക്ഷ്മണിൻ്റെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സംഗീത ലക്ഷ്മൺ പങ്കുവെച്ചിരിക്കുന്നത് മകളുടെ മംഗല്യഭാഗ്യത്തിനായി ഒരു കുരിശുപള്ളിയിലേക്ക് സ്വർണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി തൃശ്ശൂർ തന്നെയുള്ള ഒരു ജുമാ മസ്ജിദിലേക്ക് സ്വർണ്ണകിരീടത്തിൻ്റെ തുല്യവിലക്ക് വല്ലതും സമ്മാനിക്കും എന്ന് ഒരുമാത്ര വെറുതെ താൻ നിനച്ചു പോയിരുന്നു.

എന്നാൽ അത് പാഴായിപ്പോയത് കാരണം അത് എന്നിൽ ഉണ്ടാക്കിയ ചേതോവികാരം ആണ് ഈയൊരു കുറിപ്പ് എഴുതാനുള്ള സാഹചര്യം ഉണ്ടായത്. സുരേഷ് ഗോപി സ്വന്തം മകളുടെ വിവാഹത്തിന് വേണ്ടി നരേന്ദ്രമോദിയെ ക്ഷണിച്ചു വരുത്തിയത് പൂർണ്ണമായും രാഷ്ട്രീയപരമായ ഉദ്ദേശത്തോടുകൂടിയാണ് എന്നാണ് സംഗീത പറഞ്ഞത്. കുടുംബത്തിൽ നിലനിൽക്കുന്ന ആചാരപ്രകാരം വിവാഹം ചെയ്തു ഒരു പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോദി സ്വന്തം വ്യക്തിജീവിതത്തിൽ ദാമ്പത്യജീവിതത്തിന് പ്രാധാന്യം ഇല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.

അങ്ങിനെയുള്ള മോദിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യ സുരേഷിൻ്റെ ദാമ്പത്യ ജീവിതത്തിൽ എന്ത് നേട്ടം ഉണ്ടാവാൻ ആണ്. ഇത് ഐശ്വര്യക്കേട് അല്ലേ? അതുകൊണ്ടുതന്നെ മോദിജിയെ പോലുള്ള ഒരാളുടെ അനുഗ്രഹം വാങ്ങിക്കുന്ന സ്ഥിതിക്ക് തൻ്റെ ജീവിതാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഭാഗ്യാസുരേഷിന് നൽകാനുള്ള തൻ്റെ മംഗളാശംസകൾ ഇങ്ങനെയാണ്. മോളെ ഭാഗ്യെ അപ്പൻ്റെ ചെയ്തികളും കെട്ടിയോൻ്റെ കയ്യിലിരിപ്പും ബാധ്യതയാവാത്ത ഒരു ജീവിതം നിനക്ക് സാധ്യമാവട്ടെ. നിനക്ക് നീയായി തന്നെ ജീവിക്കുവാൻ സാധിക്കട്ടെ. ഗോഡ് ബ്ലെസ് യു മോളെ. ഇത്രയുമാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മൺ പോസ്റ്റ് ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply