ഭാവനയ്ക്ക് അവരെ കുറിച്ച് മഞ്ജുവിനോട് ഏഷണി കൂട്ടേണ്ട വല്ല ആവിശ്യം ഉണ്ടായിരുന്നോ ? ചോദ്യവുമായി സംഗീത ലക്ഷ്മണ

bhavana and sangeetha lakshmana

അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ്. നടി ഭാവനയെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നടി ഭാവനയും മഞ്ജു വാര്യരും മലയാള സിനിമയെ മലിനമാക്കി എന്നാണ് സംഗീത പറയുന്നത്. ആദ്യ കാലങ്ങളിൽ ദിലീപും കാവ്യയും ഭാവനയും ഒക്കെ കടുത്ത ഫ്രണ്ട്സ് ആയിരുന്നു. എന്നാൽ ഭാവന മഞ്ജു വാര്യരുടെയും ദിലീപിൻ്റെയും വിവാഹബന്ധത്തിൽ ഇടപെട്ടുകൊണ്ട് പറഞ്ഞ കാര്യങ്ങളാണ് ദിലീപിന് ഭാവനയോട് ദേഷ്യം ഉണ്ടാക്കിയത് എന്നാണ് സംഗീത പറയുന്നത്.

ഭാവന ഈ പ്രശ്നങ്ങൾ മഞ്ജുവിനോട് പറയേണ്ട വല്ല കാര്യവും ഉണ്ടോ? ദിലീപിനെയും കാവ്യയെയും കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് എന്തിനാണെന്നും മഞ്ജുവിനോട് ഈ കാര്യങ്ങൾ പറയുന്നതിന് പകരം കൂട്ടുകാരായ ദിലീപിനെയും കാവ്യയെയും ഉപദേശിച്ചാൽ മതിയായിരുന്നല്ലോ. ഭാവനയ്ക്കും ദിലീപിനോട് പ്രണയം ഉണ്ടായിരുന്നതിനാൽ ആണോ തനിക്ക് കിട്ടാത്തത് മറ്റുള്ളവർക്കും കിട്ടാൻ പാടില്ല എന്ന വാശിയിൽ ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തതെന്നും ചോദിക്കുന്നുണ്ട്.

വെറും തേർഡ് റേറ്റ് നിലവാരം മാത്രമാണ് ഭാവനയും ദിലീപ് തമ്മിലുള്ള ഈ വൈരാഗ്യത്തിന്. തന്നെ പോലെയുള്ള ചില ആളുകൾ മാത്രമാണ് ഭാവന ആക്രമിക്കപ്പെട്ട കേസും ആയിട്ടുള്ള കാര്യങ്ങൾ ശരിക്ക് പഠിച്ച മനസ്സിലാക്കിക്കൊണ്ട് നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ യാതൊരു ജോലിയും കൂലിയും ഇല്ലാത്ത പല ആരാധകരും ഭാവനയ്ക്ക് സപ്പോർട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു.

അഞ്ചു വർഷത്തിനുശേഷം ഭാവനയുടെ പുതിയ സിനിമ ഇറങ്ങിയപ്പോൾ കോഴിക്കോടും കൊച്ചിയിലും തിയേറ്ററുകളിൽ ഷോ കാണിക്കുവാൻ വേണ്ടത്ര ആളുകൾ ഇല്ലാത്തതുകൊണ്ട് ഷോ ക്യാൻസൽ ചെയ്തു എന്നാണ്. ഭാവനയുടെ ആരാധകർ സിനിമ കാണുവാൻ പോയിരുന്നെങ്കിൽ കോടികളുടെ വരുമാനം ഉണ്ടാക്കേണ്ടതായിരുന്നു പുതിയ സിനിമ. സംഗീത മഞ്ജു വാര്യരെ കുറിച്ച് പറയുന്നത് കൂലിക്ക് ആളെ വച്ചുകൊണ്ടാണ് അവർ അവരെ മാർക്കറ്റ് ചെയ്യുന്നത് എന്നാണ്.

അങ്ങനെയാണ് അവർ ലേഡീ സൂപ്പർ സ്റ്റാർ എന്ന പേര് നേടിയെടുത്തത്. മലയാളത്തിലെ ഏതെങ്കിലും ബ്ലോക്ക് ബസ്റ്റർ മൂവി പോലും മഞ്ജു ഇതുവരെ തിരിച്ചുവരവിന് ശേഷം അഭിനയിച്ചിട്ടില്ല. സംഗീത പറയുന്നത് മഞ്ജുവിന് ശ്രീകുമാർ മേനോനോട് വഴിവിട്ട ബന്ധമുണ്ടായിരുന്നു അതുകൊണ്ടാണ് മകൾ മീനാക്ഷിയെ ദിലീപിൻ്റെ വീട്ടിൽ ഉപേക്ഷിച്ചുകൊണ്ട് അയാളുടെ കൂടെ ഓടിപ്പോയത്.

അതുകൊണ്ടാണ് ദിലീപ് കോടതിയിൽ മ്യൂച്ചൽ ഡിവേഴ്സ് ആവശ്യപ്പെട്ടു വന്നപ്പോൾ ശ്രീകുമാർ മേനോനുമായുള്ള വഴിവിട്ട ബന്ധം പുറംലോകം അറിയുന്നതിന് പേടിച്ചുകൊണ്ട് ഡിവേഴ്സിന് മഞ്ജു തയ്യാറായതെന്നും സംഗീത പറയുന്നു. സംഗീത പറയുന്നത് മഞ്ജുവിൻ്റെ ഇത്തരത്തിലുള്ള വഴിവിട്ട ജീവിതം സ്ത്രീത്വത്തിന് തന്നെ അപമാനമാണ് എന്നാണ്. മഞ്ജു വാര്യരെ മാതൃകയാക്കാൻ പാടില്ലെന്നും ജീവിതത്തിലും അഭിനയമാണ് അവർ കാഴ്ചവയ്ക്കുന്നത് എന്നാണ് സംഗീത പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply