പണ്ട് ഇവനൊക്കെ കരുതിയിരിക്കുന്നത് ഇവന്റെയൊക്കെ അപ്പൻ മലർന്ന് കിടന്ന് ഊതിയപ്പോൾ ഉണ്ടായതാണ് ഇവനൊക്കെ എന്നാണ്.

സമകാലിക വിഷയങ്ങളിൽ എല്ലാം തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് സംഗീത ലക്ഷ്മണ. നിരവധി ആരാധകരാണ് സംഗീതയുടെ അഭിപ്രായങ്ങൾക്ക് വേണ്ടി പലപ്പോഴും കാതോർത്തു നിൽക്കുന്നത്. പലർക്കുമെതിരെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഭർത്താവിനും മക്കൾക്കും എതിരെയാണ് ഫേസ്ബുക്കിൽ സംഗീത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.. തന്റെ മക്കളെ കുറിച്ച് വളരെ മോശമായ രീതിയിൽ തന്നെയാണ് സംഗീത ലക്ഷ്മണ കുറിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

പണ്ട് ഇവനൊക്കെ കരുതിയിരിക്കുന്നത് ഇവന്റെയൊക്കെ അപ്പൻ മലർന്ന് കിടന്ന് ഊതിയപ്പോൾ ഉണ്ടായതാണ് ഇവനൊക്കെ എന്നാണ്. ഇവനൊക്കെ എഴുന്നേറ്റ് നിൽക്കാനാവുന്നതിന് മുൻപ്, സ്വന്തം കാര്യങ്ങൾ സ്വയം നോക്കി കണ്ട് ചെയ്യാനാവുന്നത് വരെ, ആരെങ്കിലും വെച്ച് വിളമ്പി മേശപ്പുറത്ത് എത്തിച്ചു കൊടുക്കുന്നത് കസേരയിൽ കയറിയിരുന്ന് വാരി കഴിക്കാനാവും വരെ, എന്റെ കൈവെള്ള വിടാതെ എന്റെ ഇമവെട്ടാതെ ഇവന്മാര് രണ്ടിനെയും നോക്കി വളർത്തിയത് ഞാൻ തന്നെയാണ്. അതുവരെ ഇവന്മാരുടെ അപ്പിയും മൂത്രവും ശർദ്ധിലും കോരിയത് ഞാൻ തന്നെ. ഞാൻ മാത്രം തന്നെയാണ്.

വിവാഹ മോചിത കൂടിയായ സംഗീത ലക്ഷ്മണ പലപ്പോഴും തന്റെ ജീവിതത്തിലെ പലകാര്യങ്ങളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ വാചാലയാകാറുണ്ട്. സമകാലിക വിഷയങ്ങളെ കുറിച്ചും വിമർശനാത്മകമായ കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പല കുറിപ്പുകളും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്.

അടുത്ത കാലത്തായിരുന്നു ഗായികയായ അമൃതാ സുരേഷിനെ വിമർശിച്ചു കൊണ്ടുള്ള ഒരു കുറിപ്പുമായി സംഗീത ലക്ഷ്മണ എത്തിയത്. വലിയ സ്വീകാര്യത ആയിരുന്നു ഈ കുറിപ്പിന് ലഭിച്ചിരുന്നത്. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയ ഘട്ടത്തിലായിരുന്നു അമൃതാ സുരേഷിനെ വലിയതോതിൽ തന്നെ വിമർശിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് സംഗീത ലക്ഷ്മണ പങ്കുവെച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ചു കൊണ്ടും പലവട്ടം സംഗീത ലക്ഷ്മണ കുറിപ്പുകളും ആയി എത്തിയിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ അതിജീവിത ആയ പെൺകുട്ടിയെ വിമർശിച്ചുകൊണ്ടുള്ള സംഗീത ലക്ഷ്മണയുടെ കുറിപ്പുകളും ശ്രദ്ധ നേടിയിട്ടുള്ളവയാണ്. ഇപ്പോൾ സ്വന്തം മക്കളെ തന്നെയാണ് സംഗീത വിമർശിച്ചിരിക്കുന്നത്. മക്കളെ വിമർശിച്ചുകൊണ്ടുള്ള ഈ ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply