ഹോട്ടലുകളിലോ, റിസോർട്ടുകളിലോ, OYO യിലോ മറ്റോ റൂം ബുക്ക് ചെയ്യുകയാണെങ്കിൽ ഗിർൾഫ്രണ്ടിനോട് സ്വന്തം താല്പര്യ പ്രകാരം എവിടെയാണെന്ന് വെച്ചാൽ ബുക്ക് ചെയ്യാൻ പറയുക- അങ്ങനെ പറയാൻ ഒരു കാരണം ഉണ്ട് !

അഡ്വക്കറ്റ് ഗായത്രി കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകർക്ക് എല്ലാം തന്നെ ഗായത്രിയുടെ വീഡിയോ വളരെ ഇഷ്ടമാണ്. ഗായത്രി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചുള്ള നിയമവശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോ ആണ് ഗായത്രി മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ഇത്തരം നിയമവശമായ കാര്യങ്ങൾ അറിയുന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഗായത്രിയുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്.

നിയമവശങ്ങളെ കുറിച്ചാണ് ഗായത്രി പലപ്പോഴും സംസാരിക്കാറുള്ളത്. ഇത്തരത്തിൽ OYO യിലും, ഹോട്ടലുകളിലും, റിസോർട്ടുകളിലുമൊക്കെ റൂം ബുക്ക് ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഗായത്രി പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിലൂടെ ഗായത്രി പറയുന്നത് പരസ്പര ഇഷ്ടത്തോടെയും സമ്മതത്തോടെയും ഒരു ആണിനും പെണ്ണിനും അല്ലെങ്കിൽ ദമ്പതികൾക്കോ ഹോട്ടലിലോ അല്ലെങ്കിൽ OYO യിലോ റൂം ബുക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ റൂം ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഗേൾഫ്രണ്ടിനോട് അല്ലെങ്കിൽ പാർട്ണറോട് അവളുടെ ഇഷ്ടപ്രകാരം എവിടെയാണെന്ന് വെച്ചാൽ റൂം ബുക്ക് ചെയ്യുവാൻ പറയണം.

കാരണം നിങ്ങളുടെ റിലേഷൻഷിപ്പിൽ എന്തെങ്കിലും കാരണവശാൽ വിള്ളൽ ഉണ്ടാവുകയാണെങ്കിൽ അല്ലെങ്കിൽ ആ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ പുരുഷന്മാർക്കെതിരെ വരാവുന്ന പല അലിഗേഷൻസിലും സ്വന്തം താല്പര്യത്തിന് അനുസരിച്ച് ഗേൾഫ്രണ്ട് റൂം ബുക്ക് ചെയ്യുന്നതിൽ കൂടി ഒഴിവാക്കാൻ സാധിക്കും എന്നാണ് ഗായത്രി പറയുന്നത്. ഗായത്രിയുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി നെഗറ്റീവും പോസിറ്റീവും ആയ കമൻ്റുകളാണ് വന്നിരിക്കുന്നത്.

അതിൽ ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത് ഗേൾഫ്രണ്ടിൻ്റെ ഫോൺ ബലമായി പിടിച്ചു വാങ്ങി ചെറുക്കൻ തന്നെയാണ് റൂം ബുക്ക് ചെയ്യുന്നത് എന്ന് ഗൾഫ്രണ്ട് പറയുകയാണെങ്കിൽ ചെറുക്കൻ അകത്താവില്ലേ? അത് ഒഴിവാക്കുന്നതിനുള്ള ഐഡിയ കൂടി പറഞ്ഞു തരാനാണ് പറയുന്നത്. മറ്റൊരു കമൻ്റ് അത് ശരിയാണ് സ്വന്തം ഇഷ്ടത്തിന് പോയിട്ട് അവസാനം അവൻ പീഠിപ്പിച്ചു എന്നുള്ള പല്ലവി മാറ്റി കിട്ടുമല്ലോ എന്ന്. എന്തുകൊണ്ടാണ് നമ്മുടെ നിയമവ്യവസ്ഥ കൂടുതലും സ്ത്രീകൾക്ക് അനുകാലമായി നിൽക്കുന്നത് എന്നാണ് മറ്റൊരു കമൻ്റ് .

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരല്ലേ എന്നാണ് മറ്റൊരാൾ എഴുതിയ കമൻ്റ്. ഇത്തരത്തിലുള്ള നിരവധി കമൻ്റുകൾ ഗായത്രിയുടെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഗായത്രി പുരുഷന്മാരെ ഇത്തരത്തിലുള്ള ട്രാപ്പിൽ നിന്നും എങ്ങനെ നിയമത്തിൻ്റെ മുന്നിൽ നിന്നും രക്ഷപ്പെടുത്തുവാൻ സാധിക്കും എന്നാണ് പറഞ്ഞു തരുന്നത്. ഇന്നത്തെ സമൂഹത്തിൽ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും കാണുവാനും കേൾക്കുവാനും സാധിക്കുന്നത് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി സ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്തകളാണ്. ഇതിൽ ആരാണ് തെറ്റുകാരൻ എന്നോ തെറ്റുകാരി എന്നോ അവർക്കല്ലാതെ മറ്റാർക്കും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയുകയുമില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply