ഇത്ര പ്രായം ആയോ ? അതിഥി ടീച്ചറും തമ്പി സാറും ഒന്നിക്കുന്നു ! ഞെട്ടൽ മാറാതെ ആരാധകർ

മലയാള ടിവി പരമ്പരയിലെ റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രണ്ട് സീരിയലുകൾ ആണ് ഏഷ്യാനെറ്റിലെ കൂടെവിടെയും സാന്ത്വനവും. ശ്രീധന്യയാണ് കൂടെവിടെ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ അതിഥി ടീച്ചർ ആയി അഭിനയിക്കുന്നത്. രോഹിത്താണ് സാന്ത്വനത്തിലെ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിഥി ടീച്ചർ കൂടെവിടെ നായിക കഥാപാത്രത്തിന് തുല്യമാണെങ്കിലും തമ്പി സാർ സാന്ത്വനത്തിലെ വില്ലനാണ്.

ഈ വില്ലൻ്റെയും നായികയുടെയും ഒന്നുചേരൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. യഥാർത്ഥത്തിൽ ജീവിതത്തിലാണോ അതോ ഏതെങ്കിലും പരമ്പരയിലാണോ ഒന്നിക്കുന്നത് എന്ന് അറിയാതെ ആരാധകർ നട്ടം തിരിഞ്ഞിരിക്കുകയാണ്. വളരെയേറെ പ്രേക്ഷക പിന്തുണയുള്ള രണ്ട് താരങ്ങളാണ് ശ്രീധന്യയും രോഹിത്തും. കേരളത്തിലെ സ്ത്രീകൾ കാണുവാൻ ആഗ്രഹിക്കുന്ന രണ്ട് സീരിയലുകളാണ് സാന്ത്വനവും കൂടെവിടെയും.

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ സീരിയലുകൾ കാണാറും ആസ്വദിക്കാറും ഉണ്ട്. രോഹിത്തിൻ്റെ വില്ലൻ കഥാപാത്രം പ്രേക്ഷകരിൽ നല്ല പ്രതികരണമാണ് ഉണ്ടാക്കുന്നത്. വിനീത് ശ്രീനിവാസൻ്റെ ഹൃദയം എന്ന മലയാള സിനിമയിൽ രോഹിത് അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ഈ സിനിമയിലും അഭിനയിച്ചത്. ഹൃദയം ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു. അതിൻ്റെ സന്തോഷത്തിലും ആണ് രോഹിത് ഇപ്പോൾ.

താരത്തിൻ്റെതായി പുതിയ സിനിമകളും ഇനി വരാനിരിക്കുന്നുമുണ്ട്. രോഹിത്തിന് വെറും 43 വയസ്സു മാത്രമേ ഉള്ളു. അദ്ദേഹത്തിൻ്റെ തലമുടി നരച്ചിട്ടുണ്ടെങ്കിലും ചെറുപ്പക്കാരനാണ്. അഭിനയത്തോടുള്ള തൻ്റെ അതിയായ ആഗ്രഹം കൊണ്ട് സാന്ത്വനത്തിൻ്റെ സംവിധായകൻ ആദിത്യന് ഫോട്ടോസ് ഒക്കെ അയച്ചു കൊടുത്തിരുന്നു. ആ ഫോട്ടോ ഇഷ്ടപ്പെട്ടതുകൊണ്ടാണ് സ്വാന്തനത്തിലേക്ക് അഭിനയിക്കാൻ രോഹിത്തിനെ വിളിച്ചത്.

ആദ്യമായി രോഹിത് വിനീത് ശ്രീനിവാസനെ കണ്ടുമുട്ടുന്നത് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിനെ കണ്ടപ്പോൾ തന്നെ സിനിമയിൽ ഒരു അവസരം തരുമോ എന്ന് ചോദിക്കുകയും ചെയ്തു. വിനീത് ശ്രീനിവാസൻ ഹൃദയം എന്ന സിനിമയിൽ ഒരു റോൾ തരികയും ചെയ്തു. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് സംവിധായകർ പലപ്പോഴും വഴക്കുപറയാറുണ്ട് എന്ന് രോഹിത് പറഞ്ഞു. എന്നാൽ അത് അവർ ഇഷ്ടക്കേടുകൊണ്ടല്ല പറയുന്നത് മറിച്ച് നമ്മൾ അഭിനയം നന്നാക്കാൻ വേണ്ടിയാണ്‌.

രോഹിത് ഇപ്പോൾ മഴയെത്തും മുമ്പേ എന്ന അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ നായകൻ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ പരമ്പരയിൽ കൂടെവിടെ എന്ന സീരിയലിലെ അതിഥി ടീച്ചറായ ശ്രീധന്യയാണ് നായിക. പുതിയ പരമ്പരയിലാണ് ഇവർ ഒന്നിച്ച് നായകനും നായികയുമായി അഭിനയിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply