ഞാൻ ചാന്ദിനിമോൾക്ക് ഒപ്പമാണ്; ആ പിഞ്ചു കുഞ്ഞിന്റെ മരണത്തിന് കാരണമായ കാമഭ്രാന്തന് തൂക്കുകയർ വാങ്ങിക്കൊടുക്കും; അഡ്വക്കേറ്റ് ആളൂരിന്റെ വാക്കുകൾ

കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ അഞ്ചുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ടിരുന്നു. വളരെ ഞെട്ടലോടുകൂടി തന്നെയായിരുന്നു കേരള ജനത ഈ വാർത്ത കേട്ടത്. ഇത്തരത്തിൽ അധപ്പതിക്കപ്പെട്ടു പോയ സമൂഹമാണോ നമ്മുടെത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലായിരുന്നു ബീഹാറി ദമ്പതികളുടെ മകളെ കാണാതായത്. സിസിടിവിയുടെ സഹായത്താൽ ഇവർ താമസിച്ച കെട്ടിടത്തിൻ്റെ ഒന്നാമത്തെ നിലയിലെ മുറിയിൽ താമസിച്ചിരുന്ന ബീഹാർ സ്വദേശി തന്നെയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് മനസ്സിലാക്കിയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു ശേഷം ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു പ്രതി മദ്യത്തിൻ്റെ ലഹരിയിൽ ആയതിനാൽ തന്നെ ആദ്യം ചോദ്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞുബാലിക ചാന്ദിനി കേസിൽ അഡ്വക്കേറ്റ് ബി ആളൂർ വാദി ഭാഗത്തിനു വേണ്ടിയാണ് കേസ് വാദിക്കുന്നത് എന്ന വാർത്തകൾ ആണ് ഇപ്പോൾ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അഡ്വക്കേറ്റ് ബിഎ ആളൂർ ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് പറഞ്ഞത് പല വ്യക്തികളും അതുപോലെ തന്നെ സംഘടനകളും തന്നോട് സംസാരിച്ചുവെന്നും അതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ വാദി ഭാഗം ഏറ്റെടുക്കും എന്നും താൻ ചാന്ദിനി മോൾക്ക് ഒപ്പം ആണെന്നും ആണ് ആളൂർ പറഞ്ഞത്. ആളൂർ പറഞ്ഞത് ആ കുഞ്ഞു ബാലികയെ പിച്ചി ചീന്തിയ ക്രൂരന് പരമാവധി ശിക്ഷ ആയ തൂക്കുകയർ തന്നെ താൻ വാങ്ങി കൊടുക്കും എന്നാണ്.

തന്നെ ആരാണ് ആദ്യം സമീപിക്കുന്നത് അവർക്ക് വേണ്ടിയാണ് താൻ കേസ് വാദിക്കുക എന്ന്. പൈസ കൊണ്ടോ മറ്റു കാര്യങ്ങൾ കൊണ്ടോ തന്നെ ഒരിക്കലും സ്വാധീനിക്കാൻ കഴിയില്ലെന്നും ആളൂർ പറഞ്ഞു. 12 വയസ്സിനു മുകളിൽ ബലാൽസംഗം ജീവപര്യന്തമാണെന്നും ഈ കേസ് ഏതാണ്ട് നിർഭയ കേസുമായി സാമ്യമുള്ളതായും ആളൂർ പറഞ്ഞു. മരണപ്പെട്ട ചാന്ദിനിമോൾക്ക് ആളൂരിലൂടെ എന്ന പ്രതീക്ഷയിൽ ആണ്. സമൂഹത്തിൽ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും അമിത ഉപയോഗം നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്ത കാലത്തോളം ഇതൊക്കെ ആവർത്തിക്കുമെന്നും അതുകൊണ്ട് തന്നെ ഇടത് സർക്കാർ കർശനമായ നടപടി ഇതിനെതിരെ എടുക്കണമെന്നും പലരും പറയുന്നുണ്ട്.

ക്രൂരമായി മരണപ്പെട്ട ചാന്ദിനിയും മാതാപിതാക്കളും തായിക്കാട്ടുകര ഗ്യാരേജ് റെയിൽവേ ഗേറ്റിന്റെ സമീപത്താണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ചാന്ദിനിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിക്കഴിഞ്ഞ് ഏകദേശം വൈകീട്ട് മൂന്നരയോടെ ആയിരുന്നു കുഞ്ഞിനെ കാണാതായത്. പോലീസിൽ പരാതി നൽകിയെങ്കിലും വളരെ വൈകിയാണ് ആലുവ മാർക്കറ്റിന് സമീപത്ത് ഒരു ചാക്കിൽ കെട്ടിയ നിലയിൽ ആ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply