ഒരു സ്ത്രീ എന്താണോ പുരുഷനിൽ ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ നൽകും – ശ്വേത മേനോൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് കേട്ടോ

shwetha menon with mohanlal

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്തു വച്ച താര സുന്ദരിയായിരുന്നു നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. മോഡലിൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടി പിന്നീട് ബോളിവുഡിൽ അടക്കം നിരവധി ഇന്ടസ്ട്രികളിൽ അഭിനയിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറുകയായിരുന്നു താരം.

എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുവാനുള്ള കഴിവ് താരത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹാസ്യമായാലും നെഗറ്റീവ് റോളുകളായാലും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. റിയാലിറ്റി ഷോകളിലൂടെയും താരം അവതാരികയായും ജഡ്ജ് ആയും പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹശേഷം ഭർത്താവും മകളുമൊത്ത് നല്ല രീതിയിൽ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് നടി ഇപ്പോൾ. മലയാളത്തിന്റെ താര രാജാവായ മോഹൻലാലിനെ പുകഴ്ത്തിക്കൊണ്ട് ശ്വേതാ മേനോൻ മുൻപൊരിക്കൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ഏകദേശം എല്ലാ നടിമാർക്കും നൂറുനാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിനുള്ള കാരണവും. ഒരു സ്ത്രീ പുരുഷനിൽ നിന്നും ഏറെ ആഗ്രഹിക്കുന്നത് ബഹുമാനവും സംരക്ഷണവും ആണെന്നും അത് മോഹൻലാലിൽ നിന്നും വേണ്ടുവോളം ലഭിക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. ഒരു വലിപ്പ ചെറുപ്പങ്ങളും ഇല്ലാതെ 10 പേരുണ്ടെങ്കിൽ അവരെയെല്ലാം കെയർ ചെയ്യാൻ മോഹൻലാലിന് അറിയാമെന്നും നമുക്കും അങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുമെങ്കിലും അത് നടക്കില്ലെന്നും നടി പറയുന്നു.

അതുകൊണ്ടുതന്നെ മോഹൻലാൽ കൃഷ്ണൻ ആണെന്ന് വരെ തോന്നി പോയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹം സ്വയം നല്ലൊരു ഭക്ഷണപ്രിയനും അതെ സമയം മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്ന ഒരാളാണെന്നും ശ്വേത പറഞ്ഞു. പരദേശി എന്ന ചിത്രത്തിനിടെ ഉണ്ടായ ചില അനുഭവങ്ങളും താരം തുറന്നു പറഞ്ഞു. ഷൂട്ടിംഗ് സെറ്റിൽ ചിലപ്പോഴൊക്കെ മോഹൻലാൽ കുക്കിങ്ങിനായി ഇറങ്ങുമെന്നും പലതരം ആഹാരം ഉണ്ടാക്കി തരുമെന്നും അതൊക്കെ സംവിധായകൻ ഉൾപ്പെടെയുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുമെന്നും ശ്വേത പറഞ്ഞു.

ലണ്ടനിൽ പോയാൽ ഏതൊക്കെ റസ്റ്റോറന്റിൽ ഏതൊക്കെ ആഹാരം കിട്ടുമെന്ന് മോഹൻലാലിന് അറിയാമെന്നും ആകാശഗോപുരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോയപ്പോൾ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നുവെന്നുംതാരം പറഞ്ഞു. മുൻപ് ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനോടൊപ്പം അമേരിക്കയിൽ പോയിരുന്നുവെന്നും അന്ന് തങ്ങളോടൊപ്പം മുകേഷ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത് എന്നിവരൊക്കെ ഉണ്ടായിരുന്നുവെന്നും ഏതാണ്ട് ഒരു മാസക്കാലം തങ്ങളെല്ലാവരും അമേരിക്കയിൽ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. അന്ന് തന്നോട് ഉള്ള അടുപ്പം വെച്ച് മോഹൻലാൽ ഒരു കല്യാണ ആലോചനയുമായി വന്നിരുന്നു എന്നും താരം പറഞ്ഞു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply