എനിക്ക് എന്താണ് ഒരു കുറവ്? ഞാൻ ചെയ്യേണ്ട രണ്ടു സിനിമകളാണ് നടി ആത്മീയ രാജൻ തട്ടിയെടുത്തത് ! തുറന്നടിച്ചു സ്വാസിക

swasika and athmiya rajan

യുവ നടിമാരിൽ ശ്രദ്ധേയയ സ്വാസിക ടെലിവിഷൻ പരമ്പരകളിലൂടെയും, അവതരണത്തിലൂടെയും ആണ് വെള്ളിത്തിരയിലേക്ക് വന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സ്വാസിക. നല്ലൊരു നർത്തകി കൂടിയാണ് ഈ നടി. സ്വാസിക തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. . സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലെ സെലേനയായി അഭിനയിച്ച സ്വാസികയ്ക്ക് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിൽ ഗ്ലാമറസായിട്ടായിരുന്നു സ്വാസിക അഭിനയിച്ചത്. എന്നാൽ സിദ്ധാർഥ് ഭരതൻ ചതുരത്തിൽ നായികയുടെ വേഷം തന്നെയായിരുന്നു സ്വാസികയ്ക്ക് നൽകിയത്. ഈ ചിത്രത്തിലെ നായകൻ റോഷൻ മാത്യു ആയിരുന്നു. ഈ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ചിത്രത്തിലെ നായകനായ മാത്യുവുമായും അതുപോലെ തന്നെ മറ്റൊരു നടനായ അലൻസിയറും ആയി അശ്ലീല സീനുകൾ ഒക്കെ ചെയ്യേണ്ടി വന്നിരുന്നു സ്വാസികയ്ക്ക്.

സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ അഭിനയിച്ചതിനെതിരെ ആയിരുന്നു സ്വാസികയ്ക്ക് വിമർശനങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ നടി സ്വാസിക സിനിമയിലെ തൻ്റെ അവസരങ്ങൾ മറ്റൊരു നടി തട്ടിയെടുത്തു എന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. റെഡ് കാർപെറ്റ് എന്ന അമൃത ടിവിയിലെ പരിപാടിയുടെ അവതാരികയാണ് സ്വാസിക. ഈ പരിപാടിയിൽ അതിഥിയായി ആത്മീയ രാജൻ വന്നപ്പോഴായിരുന്നു സ്വാസിക ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ആത്മീയ സിനിമയിലെ തൻ്റെ വിശേഷങ്ങളൊക്കെ പറയുന്നതിനിടെആയിരുന്നു സ്വാസിക തൻ്റെ പരാതിയും പറഞ്ഞത്. റോസ് ഗിത്താർ എന്ന രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത സിനിമയിൽ ആത്മീയ രാജൻ ആയിരുന്നു നായിക. ആ സിനിമയുടെ ഓഡിഷനു വേണ്ടി സ്വാസികയും പോയിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള അവസരം സ്വാസികയ്ക്ക് ലഭിച്ചില്ല എന്നായിരുന്നു ആത്മീയയോട് പറഞ്ഞത്. എന്തുകൊണ്ടാണ് അന്ന് എനിക്ക് ചാൻസ് കിട്ടാതെ പോയതെന്ന് എനിക്കറിയില്ലെന്നും എനിക്ക് എന്ത് കുറവാണുള്ളത് എന്നും സ്വാസിക ചോദിക്കുന്നുണ്ട്.

ഒരു സിനിമ മാത്രമല്ല രണ്ട് സിനിമയാണ് ആത്മീയ തട്ടിയെടുത്തത്. രണ്ടാമത്തെ സിനിമ പൃഥ്വിരാജ് നായകനായ കോൾഡ് കേസ് ആയിരുന്നു. ആ സിനിമയിൽ അഭിനയിക്കുവാൻ വേണ്ടി ആദ്യം തന്നെ വിളിച്ചിരുന്നു എന്ന് സ്വാസിക പറഞ്ഞു പിന്നീട് അവർ വിളിച്ചില്ലെന്നും. പിന്നീട് ആ സിനിമ റിലീസ് ചെയ്തതിനുശേഷം കാണുമ്പോഴായിരുന്നു തൻ്റെ സ്ഥാനത്ത് ആത്മീയയെ കാണുന്നത് എന്നും ചിരിച്ചുകൊണ്ട് സ്വാസിക പറഞ്ഞു. പ്രേതത്തിൻ്റെ ലുക്ക് കൂടുതലും തനിക്കാണെന്നും അത് വിട്ടുതരില്ല എന്നും ആത്മീയ സ്വാസികയോട് പറയുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply