ഷാരൂഖാൻ ചതുരം കണ്ട് തന്നെ അഭിനന്ദിക്കാൻ വിളിക്കുന്നത് സ്വപ്നം കണ്ടു – റോഷൻ തന്റെ പ്രതീക്ഷകളെയെല്ലാം തകർത്തു എന്നും പറഞ്ഞതുപോലെ ഒന്നും ചെയ്തില്ല എന്നും സ്വാസിക

ആദ്യമായി മിനിസ്ക്രീനിലൂടെ വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിക്കൊണ്ട് പിന്നീട് ബിഗ് സ്ക്രീനിൽ നായികയായി വന്ന നടിയാണ് സ്വാസിക. തൻ്റെതായ കഴിവുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു സ്വാസിക മലയാള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തത്. ടിവി സീരിയൽ ആയ ചിന്താവിഷ്ടയായ സീത എന്ന പരമ്പരയിലൂടെയായിരുന്നു സ്വാസിക പ്രേക്ഷക മനസ്സ് കീഴടക്കിയത്.സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലെ സെലേനയായി അഭിനയിച്ച സ്വാസികയ്ക്ക് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ ചിത്രത്തിലെ നായകൻ റോഷൻ മാത്യു ആയിരുന്നു. ചതുരം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നായിരുന്നു റോഷൻ മാത്യു ബോളിവുഡ് ചിത്രമായ ഡാർലിംഗ്സിൽ അഭിനയിക്കുവാൻ വേണ്ടി പോയത്. ആ ചിത്രത്തിൽ ഷാരൂഖാൻ ആണ് നായകൻ. അതുകൊണ്ടുതന്നെ റോഷനോട് സ്വാസിക പറഞ്ഞിരുന്നു ചതുരം എന്ന ചിത്രത്തിൻ്റെ ടീസർ ഷാറൂഖാനെ കാണിക്കണമെന്ന്. അവിടെ കരൺ ജോഹറും ആലിയ ഭട്ടും ഉണ്ടാകും അതുകൊണ്ടുതന്നെ റോഷനോട് അവരെ കൂടെ കാണിക്കണമെന്ന് സ്വാസിക പറഞ്ഞിരുന്നു.

എന്നാൽ സ്വാസിക ഇപ്പോൾ പറയുന്നത് റോഷൻ അവരെയൊന്നും തന്നെ ടീസർ കാണിച്ചിട്ടില്ല എന്നാണ്. ചിത്രം ഓ ടി ടി റിലീസ് ആയിരുന്നു പ്ലാൻ ചെയ്തത്. സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞത് ചതുരം എന്ന സിനിമ കണ്ടിട്ട് ഷാറൂഖ് തന്നെ വിളിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട് എന്നാണ്. ചതുരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ തൻ്റെ ലൈഫിലെ ഏറ്റവും വലിയ നഷ്ടമാകും അത് എന്ന് തോന്നിയിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു.

സ്വാസിക ആഗ്രഹിച്ചിരുന്നത് ദേവരാഗം എന്ന സിനിമയിൽ ശ്രീദേവി ചെയ്ത ക്യാരക്ടർ പോലെയുള്ള വേഷങ്ങളായിരുന്നു. ചതുരം സിനിമയിൽ ഗ്ലാമറസായിട്ടായിരുന്നു സ്വാസിക അഭിനയിച്ചത്. ഈ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. സ്വാസിക എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ചിത്രത്തിൽ അഭിനയിച്ചത് എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യുവാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സ്വാസിക.

എന്നാൽ 13 വർഷങ്ങളായിട്ട് അഭിനയരംഗത്ത് ഉണ്ടെങ്കിലും അങ്ങനെയൊരു ആഗ്രഹം സാധിച്ചിരുന്നില്ല. എന്നാൽ സിദ്ധാർഥ് ഭരതൻ അദ്ദേഹത്തിൻ്റെ സിനിമയിലെ സെലേന എന്ന ക്യാരക്ടർ താൻ ഭംഗിയായി ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് തന്നെ ആ വേഷം ചെയ്യാൻ ക്ഷണിച്ചത് എന്നും സ്വാസിക പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ചതുരം എന്ന സിനിമയിലെ ക്യാരക്ടർ ചെയ്യുവാൻ തീരുമാനിച്ചത്. വാസന്തി എന്ന സിനിമയും അങ്ങിനെ ആയിരുന്നെങ്കിലും അത് ഇതുപോലെ ശ്രദ്ധയാർജ്ജിച്ചില്ല എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply