ഒന്നിച്ചു വർക്ക് ചെയ്തിട്ടും പ്രിത്വിനോട് ഒരക്ഷരം മിണ്ടിട്ടില്ല ! നടൻ പ്രിത്വിരാജിനോട് സംസാരിക്കാൻ എനിക്ക് ഭയമാണ്; നടി സ്വാസിക.

ടെലിവിഷൻ പരമ്പരകളിലൂടെയും, അവതരണത്തിലൂടെയും വെള്ളിത്തിരയിലേക്ക് വന്ന യുവ നടിമാരിൽ ശ്രദ്ധേയയാണ് സ്വാസിക. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സ്വാസിക. നല്ലൊരു നർത്തകി കൂടിയാണ് ഈ നടി. സ്വാസിക തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാറുണ്ട്. ദത്തുപുത്രി എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലൂടെയാണ് സ്വാസിക ശ്രദ്ധ നേടാൻ തുടങ്ങിയത്.

സ്വാസിക ആദ്യകാലങ്ങളിൽ സിനിമയിൽ അഭിനയിച്ചപ്പോൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. കൂടാതെ താരത്തിൻ്റെ മിക്ക സിനിമകളും തന്നെ പരാജയപ്പെടുകയും ചെയ്തിരുന്നു. ദത്ത് പുത്രി എന്ന സീരിയലിൽ അഭിനയിച്ച ശേഷം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ് സീത എന്ന സീരിയൽ ചെയ്തത്. ഈ പരമ്പരയിലെ സ്വാസികയുടെ വേഷം ജീവിതം തന്നെ മാറ്റിമറിക്കുകയും താരത്തിന് വീണ്ടും സിനിമകളിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു.

സ്വർണ്ണ കടുവ എന്ന സിനിമയിലും സ്വാസിക നല്ല വേഷം ചെയ്തിട്ടുണ്ട്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. തേപ്പുകാരിയുടെ റോൾ ആയിട്ടാണ് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ചത്.
താരങ്ങൾ അതിഥിയായി കൊണ്ട് എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയുടെ അവതാരികയാണ് സ്വാസിക. ഇതിൽ എത്തുന്ന താരങ്ങളൊക്കെ തങ്ങളുടെ രസകരമായ പല കാര്യങ്ങളും അതുപോലെതന്നെ നർമ്മങ്ങളും റെഡ് കാർപെറ്റിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സ്വാസിക തൻ്റെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുന്നു. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ജനഗണമനയുടവിശേഷങ്ങൾ പങ്കുവെക്കാൻ സംവിധായകനും നടി വിൻസി അലോഷ്യസും റെഡ് കാർപെറ്റിൽ അതിഥികളായി എത്തിയിരുന്നു. അതിൽ അവർ ചിത്രത്തിൻ്റെ വിശേഷങ്ങളും അതുപോലെ തന്നെ നിർമ്മാതാവായ പൃഥ്വിരാജിനെക്കുറിച്ചും സംസാരിച്ചിരുന്നു. നടനും സംവിധായകനും കൂടിയായ പൃഥ്വിരാജിന് സിനിമയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്നും അതേപോലെതന്നെ ഓരോ സീനുകളെ കുറിച്ചും ഒക്കെ നല്ല ധാരണയുണ്ടെന്നും ഒക്കെയാണ് ബിജോ ജോസ് ആൻ്റണി പറഞ്ഞത്. സ്വാസികയും അത് സമ്മതിച്ചു.

സ്വാസിക തൻ്റെ പൃഥ്വിരാജിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജിനോടൊപ്പം നായികയായി സിനിമയിൽ അഭിനയിക്കണം എന്നുള്ളത് തൻ്റെ ഒരു ആഗ്രഹമാണെന്നും സ്വാസിക പറഞ്ഞു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിൽ സ്വാസിക കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു അതിൻ്റെ പേരിൽ നിരവധി വിമർശനങ്ങൾ സ്വാസികയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ ചിത്രത്തിൽ സ്വാസിക വളരെ ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങളാണ് ഇട്ടിരിക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമയിൽ അഭിനയിച്ചതിന് പലതരത്തിലുള്ള എതിർപ്പ് ഉണ്ടായെങ്കിലും എല്ലാം കൂളായിട്ടാണ് നടി കണക്കാക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply