അച്ഛനും അമ്മയ്ക്കും ചില്ലിക്കാശ് പോലും കൊടുക്കില്ല…എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്…ആഞ്ഞടിച്ച് നടി ശ്രീക്കുട്ടി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആണ് നടി ശ്രീക്കുട്ടി. “ഓട്ടോഗ്രാഫ്” എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരം ഇപ്പോൾ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം “ഫ്ലവേഴ്സ് ഒരു കോടി” എന്ന പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോയിൽ ഒരുപാട് നെഗറ്റീവ് കമന്റുകൾ ആയിരുന്നു താരത്തിനെ തേടിയെത്തിയത്.

ശ്രീക്കുട്ടി ഒരു പിശുക്കിയാണ്, അച്ഛനും അമ്മയ്ക്കും ഒരു ചില്ലി കാശ് പോലും കൊടുക്കില്ല, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന തരത്തിൽ ഒരുപാട് മോശം കമന്റുകളും വിമർശനം ആയിരുന്നു താരത്തിനെ തേടിയെത്തിയത്. ഇത്തരം കമന്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് താരം. ചേട്ടന്മാരെ ചേച്ചിമാരെ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. താൻ പിശുക്കി ആണെന്ന് തുറന്നു സമ്മതിക്കുകയാണ് ശ്രീക്കുട്ടി.

ശ്രീക്കുട്ടിയും ഭർത്താവും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ നാളെ എന്തെങ്കിലും ആവശ്യം വന്നാൽ ഈ കമന്റ് ഇടുന്നവർ ആരും ചിലവിനു തരില്ല എന്ന നല്ല ബോധമുണ്ട്. കിട്ടുന്ന പണം കൊണ്ട് ഭർത്താവും മകളുമൊത്ത് നല്ലപോലെ തന്നെയാണ് ജീവിക്കുന്നത് എന്നും ബാക്കി പണം മിച്ചം വയ്ക്കാറുണ്ട് എന്നും താരം തുറന്നു സമ്മതിക്കുന്നു. ആരുടെ പണവും മോഷ്ടിച്ചല്ല ജീവിക്കുന്നത് എന്നും നല്ല അന്തസ് ആയി ജോലിയെടുത്താണ് ജീവിക്കുന്നത് എന്നും ശ്രീക്കുട്ടി തുറന്നു പറയുന്നു.

അച്ഛനും അമ്മയും ഇപ്പോൾ നല്ല രീതിയിൽ തന്നെയാണ് ജീവിക്കുന്നത് അല്ലാതെ മകളുടെ ചിലവിൽ കഴിയേണ്ട അവസ്ഥ അവർക്ക് വന്നിട്ടില്ല എന്ന് ശ്രീക്കുട്ടി പറയുന്നു. പരിപാടിയിൽ പറയുന്നത് തനിക്ക് ഇഷ്ടമുള്ളത് പോലെ പറയുമെന്നും അത് കണ്ടിട്ട് കമന്റിട്ടു കൊണ്ട് തന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട എന്നും ശ്രീക്കുട്ടി പ്രതികരിച്ചു.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “കൃഷ്ണകൃപാസാഗരം” എന്ന പരമ്പരയിലൂടെ രാധയായി എത്തിയ ശ്രീക്കുട്ടി മൂന്ന് കൂട്ടുകാരികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ “വൃന്ദാവനം”, സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന “എന്ന് സ്വന്തം ജാനി” തുടങ്ങി നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുണ്ട്. ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുള എന്ന കഥാപാത്രം ശ്രീക്കുട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ സജീവമായിരുന്നില്ല താരം.

അടുത്തിടെയാണ് ശ്രീക്കുട്ടി ഗംഭീര തിരിച്ചുവരവ് നടത്തിയത്. മിനിസ്ക്രീനിന് പുറമെ വെള്ളിത്തിരയിലും പല പ്രമുഖ താരങ്ങൾക്കൊപ്പം ശ്രീക്കുട്ടി തിളങ്ങിയിട്ടുണ്ട്. അഞ്ചോളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എട്ടു വർഷം മുമ്പാണ് താരം ക്യാമറാമാൻ മനോജ് കുമാറിനെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു ഇവർക്ക്. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ടു എങ്കിലും ഇപ്പോൾ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply