കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം തന്നെ ഭർത്താവിന്റെ വീടുവിട്ടിറങ്ങി – നാലാമത്തെ ദിവസം താലിയും അഴിച്ചു ! വിവാഹശേഷം ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞു നടി ശിവദ

shivadha about marriage

മലയാള ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയായിരുന്നു അഭിനയ ജീവിതം ശിവദ തുടങ്ങിയത്. എന്നാൽ ആ വേഷം അത്ര ശ്രദ്ധേയമായില്ല. പിന്നീട് ടെലിവിഷൻ വി ജെ ആയി ജോലി ചെയ്യുകയായിരുന്നു ശിവദ. ആ സമയത്തായിരുന്നു സംവിധായകൻ ഫാസിൽ ലിവിങ് ടുഗെതർ എന്ന ചിത്രത്തിലെ നായികയായി ശിവദയെ കണ്ടെത്തിയത്. പിന്നീട് തമിഴ് ചിത്രമായ നെടുഞ്ചാലൈയുടെ ഓഡിഷനിൽ പങ്കെടുത്തു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ശിവദ പിന്നീട് തിളങ്ങി. ഒരു ഒഡീഷണൽ പോയപ്പോഴായിരുന്നു ഭർത്താവായ മുരളിയെ പരിചയപ്പെടുന്നത് അങ്ങനെ അവിടെ വച്ച് പ്രണയത്തിലായി പിന്നീടായിരുന്നു വിവാഹം ചെയ്തത്. ഒരു അഭിമുഖത്തിൽ ശിവദ വിവാഹ ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. തമിഴിൽ നെടുഞ്ചാലൈ എന്ന സിനിമ ഹിറ്റായതിനുശേഷം മലയാളത്തിലെ ഒരു സിനിമ കൂടി ഹിറ്റായിട്ട് മതി വിവാഹം എന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് വയസ്സ് കൂടുന്നതിലും മുന്നേ വിവാഹം സമയത്ത് തന്നെ നടക്കണം എന്നും വിവാഹവും കരിയർ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹം ഉള്ളതിനാൽ വിവാഹം കഴിക്കാൻ തീരുമാനിച്ചു. മുരളിയുടെ വീട്ടുകാർ വന്ന് വിവാഹമൊക്കെ തീരുമാനിച്ചതിനുശേഷം ആയിരുന്നു സു സു സുധി വാത്മീകം എന്ന സിനിമയിലേക്ക് അഭിനയിക്കുന്നതിന് വേണ്ടി ക്ഷണിച്ചതെന്നും ശിവദ പറഞ്ഞു.

വിവാഹനിശ്ചയം നവംബർ 7ന് കഴിഞ്ഞു. നവംബർ 20ന് സിനിമ റിലീസ് ആവുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം ഡിസംബർ 14ന് ആയതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് തന്നെ ആഗ്രഹിച്ച പോലെ മലയാള ചിത്രം ഹിറ്റായി മാറുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കുവാൻ വിളിക്കുമ്പോൾ ആളുകളൊക്കെ ചോദിക്കുന്നത് എന്തിനാണ് ഇത്ര പെട്ടെന്ന് കല്യാണം കഴിക്കുന്നത് എന്നായിരുന്നു. സിനിമയിൽ ഇപ്പോ വന്നതല്ലേ ഉള്ളൂ.

ഈ ചോദ്യങ്ങൾ കേട്ടുമെടുത്തപ്പോൾ മുരളിയോട് കല്യാണം നീട്ടി വെച്ചാലോ എന്ന് പോലും ചോദിച്ചിട്ടുണ്ട് എന്നും ശിവദ പറഞ്ഞു. മുരളി തനിക്ക് ഫുൾ സപ്പോർട്ട് തന്നിരുന്നു എന്നും പറഞ്ഞു. കാരണം രണ്ടുപേരും സിനിമയെ സ്നേഹിക്കുന്നത് കൊണ്ട്. മുരളി ആയതുകൊണ്ട് മാത്രമാണ് കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഷൂട്ടിങ്ങിനു വേണ്ടി ചെന്നൈയിലേക്ക് പോകാൻ സമ്മതിച്ചത് എന്നും പറഞ്ഞു. കല്യാണം കഴിഞ്ഞ് നാലാം ദിവസം ആ സെറ്റിലെത്തിയപ്പോൾ താലി ഊരി വെയ്ക്കുവാൻ സംവിധായകൻ പറഞ്ഞു.

എനിക്ക് കാര്യങ്ങളെക്കുറിച്ച് ഒന്നും അത്ര ബോധം ഇല്ലാത്തതുകൊണ്ട് ഞാൻ താലി ഊരി. പക്ഷെ അമ്മ സമ്മതിച്ചില്ല അമ്മയുടെ ഒരു മാലയെടുത്ത് അതിൽ താലി ഇട്ട് പുറത്തു കാണാതെ മറച്ചു വെച്ചിട്ടാണ് അഭിനയിച്ചതെന്നും ശിവദ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply