ഉപ്പയുടെ കൂടെ പുറത്ത് പോയപ്പോൾ എന്നെ കണ്ടു സുഹൃത്ത് ചോദിച്ചത് ഭാര്യ ആണോ എന്നാണ് ! ആ ചോദ്യം എന്നെ ഞെട്ടിച്ചു -ഷിബില

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ഷിബില ഫറ. മെലിഞ്ഞ, ബോഡി ഷേപ്പ് ഉള്ള നായികമാരിൽ നിന്നും വ്യത്യസ്തമായി തടിയുള്ള നായികയാകാൻ സിനിമയ്ക്ക് വേണ്ടിയെടുത്ത താരത്തിന്റെ ഡെഡിക്കേഷനെ പറ്റിയുള്ള വാർത്തകൾ ഏറെ ആ സമയത്ത് ശ്രദ്ധയാകർഷിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടൻ ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബില മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ഷിബില തന്റെ ശരീര ഭാരം കൂട്ടിയിരുന്നു.

ബോഡി ഷീമിംഗ് നേരിടുന്നതും അല്പം തടി വയ്ക്കുമ്പോഴേക്കും ആത്മവിശ്വാസം ചോർന്നു പോകുന്നതുമായ പെൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമായി ശരീരഭാരം നൽകുന്ന കോംപ്ലക്സുകൾ ഇല്ലാത്ത ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുന്ന കാന്തി എന്ന കഥാപാത്രമായിരുന്നു ഷിബില ചിത്രത്തിൽ ചെയ്തിരുന്നത്. വളരെയധികം പ്രശംസ നേടിയെടുക്കാൻ ഈ കഥാപാത്രത്തിലൂടെ ഷിബിലയ്ക്കു സാധിച്ചു. അന്ന് എപ്പോഴത്തെയും പോലെ ബോഡി ഷേമിംഗിന് ഇരയായിട്ടുണ്ടെങ്കിലും അതിനോടൊക്കെ ഷിബില പ്രതികരിച്ച വാക്കുകളുമായിരുന്നു വൈറലായത്.

ചെറുപ്പത്തിൽ തനിക്ക് വലിയ വണ്ണം ഒന്നു ഉണ്ടായിരുന്നില്ല എന്നും സാധാരണ പെൺകുട്ടികളെപ്പോലെ തന്നെയായിരുന്നു താനും എന്നും എന്നാൽ തനിക്ക് മധുരം ഒരുപാട് ഇഷ്ടമുള്ളത് കാരണം ധാരാളം മധുരം കഴിക്കുമായിരുന്നു എന്നും കൗമാരകാലം ആയപ്പോഴാണ് വണ്ണം വയ്ക്കുവാൻ തുടങ്ങിയതെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ എത്ര നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നുണ്ടായിരുന്നില്ല എന്നും ഒരിക്കൽ തന്റെ ബാപ്പയുടെ കൂടെ പുറത്തു പോയപ്പോൾ ഇത് ഭാര്യയാണോ എന്ന് വരെ ബാപ്പയുടെ ഒരു സുഹൃത്ത് ചോദിച്ചിരുന്നു എന്നും അത് കേട്ട് താൻ ഞെട്ടിപ്പോയി എന്നും താരം പറഞ്ഞു.

ആ വാക്കുകൾ തന്നെ വല്ലാതെ തളർത്തിയിരുന്നു എന്നും പലതരത്തിലുള്ള ഡയറ്റുകൾ ഒക്കെ പരീക്ഷിച്ചിട്ടും നിരാശയായിരുന്നു ഫലം എന്നും നടി പറഞ്ഞു. ആ സമയത്ത് പിസിഒഡിയും തനിക്ക് ഉണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ഭാരം നോക്കാൻ തന്നെ തനിക്ക് പേടിയായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. പിന്നീട് തടി കുറയ്ക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം എന്നും വിവാഹത്തിനും മറ്റു ഫാമിലി ഫങ്ക്ഷനും ഒക്കെ പോകുമ്പോൾ ഓരോ കളിയാക്കലുകളും പരിഹാസങ്ങളും കേട്ട് തൊലി ഉരിഞ്ഞു പോയിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു.

അങ്ങനെയാണ് ശരീരഭാരം നിയന്ത്രിക്കണമെന്ന് ആത്മാർത്ഥമായി ഒരു വാശി ഉണ്ടായതെന്നും അതോടെ താൻ തന്റെ ആഹാരരീതി പാടെ മാറ്റിയെന്നും ആദ്യമാസം പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടില്ലായിരുന്നെങ്കിലും പിന്നീട് കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്നും താരം പറയുന്നു. അങ്ങനെ ആറുമാസം കൊണ്ട് 50 കിലോയിൽ തന്റെ ശരീര ഭാരം എത്തിക്കാൻ തനിക്ക് കഴിഞ്ഞു എന്നും നടി പറഞ്ഞു. പിന്നീട് സിനിമയിൽ അവസരം ലഭിച്ചപ്പോൾ ശരീര ഭാരം കൂട്ടണമെന്ന് സംവിധായകൻ പറഞ്ഞുവെന്നും ആദ്യം കുറച്ചു കൂട്ടിയപ്പോൾ ഇത് പോരായെന്നും കുറച്ചുകൂടി കൂടേണ്ടതുണ്ടെന്നു പറഞ്ഞുവെന്നും അങ്ങനെ തടി കൂട്ടിയാണ് കക്ഷി അമ്മിണിപ്പിള്ളയിൽ അഭിനയിച്ചതെന്നും നടി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply