തന്നെ പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണിനെ ആണ് ജയൻ ആഗ്രഹിച്ചിരുന്നത് ! അങ്ങനൊരു പെണ്ണിനെ ജയന് കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് ഷീല

മലയാളസിനിമയിൽ എത്ര സൂപ്പർസ്റ്റാറുകൾ വന്നിട്ടുണ്ടെങ്കിലും ജയനെ പോലെ ഒരു സൂപ്പർസ്റ്റാർ വേറെ ഉണ്ടാവില്ല. മലയാളസിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചത്. ഷൂട്ടിങ്ങിനിടയിൽ വച്ചുണ്ടായ ഒരു അപകടത്തിനെ തുടർന്നായിരുന്നു ജയൻ മരണപ്പെട്ടത്. മരിച്ച് ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹം മലയാളികളുടെ മനസിലൂടെ ജീവിക്കുന്നു. അദ്ദേഹം ചെയ്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ടുമാത്രമാണ് ഇന്നും ജയന് ഇത്രയേറെ ആരാധകർ. പല താരങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മുന്നോട്ടു വരാറുണ്ട്.

ഇപ്പോഴിതാ നടി ഷീല അന്തരിച്ച നടൻ ജയനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് ഷീല ജയൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയത്. 48 വർഷങ്ങൾക്ക് മുമ്പ് “ശാപമോക്ഷം” എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ആണ് ഷീല ജയനെ ആദ്യമായി കണ്ടു മുട്ടുന്നത്. അന്ന് ജയൻ അത്ര പ്രശസ്തൻ ആയിരുന്നില്ല. ഷീലയെ കണ്ട മാത്രയിൽ ജയൻ ഷീലയുടെ കാൽ തൊട്ടു വന്ദിച്ചു. സെറ്റിൽ എല്ലാവരോടും വളരെ വിനയത്തോട് കൂടി മാത്രം പെരുമാറിയിരുന്ന ഒരു വ്യക്തിത്വം ആയിരുന്നു ജയൻ.

ഓരോ രംഗം ചിത്രീകരിച്ചു കഴിഞ്ഞാലും അത് നന്നായിരുന്നോ എന്ന് ചോദിക്കുകയും ഓരോ രംഗങ്ങളും മികവുറ്റതാക്കാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്യുമായിരുന്നു ജയൻ. ഒറ്റ രാത്രി കൊണ്ട് സൂപ്പർതാരം ആയ താരം അല്ല ജയൻ. ജയൻ എന്ന സൂപ്പർസ്റ്റാറിന് പിന്നിൽ കഷ്ടപ്പാടിന്റെ ഒരു വലിയ യാത്ര തന്നെ ഉണ്ടെന്ന് ഷീല വെളിപ്പെടുത്തി. ജയൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യ കാലങ്ങളിൽ ചോദിക്കുമ്പോൾ സിനിമയിൽ ഒരു നല്ല സ്ഥാനത്ത് എത്തിയതിന് ശേഷം മതി വിവാഹം എന്നായിരുന്നു ജയൻ മറുപടി നൽകിയിരുന്നത്. സിനിമാമേഖലയിൽ വിവാഹത്തെ കുറിച്ച് ജയനോട് ചോദിച്ചിരുന്നു ഏക വ്യക്തി ഷീല ആയിരുന്നു.

വിവാഹം കഴിഞ്ഞ് ഭാര്യയെയും കൂട്ടി തന്റെ വീട്ടിലേക്ക് വരണം എന്ന് ഷീല പറഞ്ഞപ്പോൾ, ഷീലാമ്മ എന്നെ കെട്ടുമോ എന്നായിരുന്നു ജയൻ ചോദിച്ചത്. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും പെട്ടെന്ന് ഷീല ഒന്ന് ഞെട്ടിപ്പോയി. ഷീലയെ പോലുള്ള ഒരു പെണ്ണ് ആണ് തന്റെ സങ്കല്പത്തിൽ ഉള്ളതെന്നും, ഒരിക്കൽ ഷീലയെ പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണിനെ തന്നെ വിവാഹം കഴിക്കുമെന്നും ജയൻ ഷീലയോട് പറഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ജയനും ഷീലയും. ഇരുവരും മറ്റു മൂന്ന് നിർമ്മാതാക്കളും ചേർന്ന് ആരംഭിച്ച നിർമാണ കമ്പനി ആയിരുന്നു ഫൈവ് ഫിംഗേഴ്‌സ്. മദ്രാസിലെ ഷീലയുടെ വീട്ടിൽ വെച്ചായിരുന്നു അതിന്റെ ചർച്ചകൾ എല്ലാം നടന്നത്.

എന്നാൽ ആ നിർമ്മാണകമ്പനിയിൽ പിറന്ന ആദ്യ ചിത്രം കാണാൻ ജയൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല. ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ നിൽക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായ ജയന്റെ വിയോഗം. ഇതോടെ ആ സിനിമയ്ക്ക് വേണ്ടി ജയൻ നൽകിയ തുക ജയന്റെ അമ്മയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഒരു നല്ല സോഹദരനും നല്ല വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു ജയൻ. ഷീലയെ പോലെ എല്ലാം തികഞ്ഞ ഒരു പെണ്ണിനെ കിട്ടാത്തത് കൊണ്ട് ആകാം മരണം വരെ ജയൻ അവിവാഹിതൻ ആയി തുടർന്നത് എന്ന് ഷീല ഇപ്പോഴും വിശ്വസിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply