വിവാഹം കഴിഞ്ഞിട്ട് വെറും 3 മാസം, എന്നാൽ ഇപ്പൊ 7 മാസം ഗർഭിണി – ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി പ്രിയ താരം ഷംന ഖാസിം ! അമ്മയാകാനുള്ള കാത്തിരിപ്പിലാണ് താരം

നടി ഷംന കാസിം തൻ്റെ ഏഴാം മാസത്തെ ഗർഭധാരണത്തിൻ്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ പങ്കുവെച്ചിരുന്നു. ഷംന പങ്കുവെച്ച ചടങ്ങിൻ്റെ വീഡിയോയും ഫോട്ടോയുമൊക്കെ വളരെ പെട്ടന്നുതന്നെ ആരാധകർ ഏറ്റെടുത്തു. എന്നാൽ നടിയുടെ ബേബി ഷവറുമായി ബന്ധപ്പെട്ടുകൊണ്ട് ആരാധകർ പല സംശയവും ഉയർത്തി എത്തിയിരിക്കുന്നു. നടി കല്യാണത്തിന് മുൻപേ ഗർഭിണിയായോ കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലല്ലോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

ഇതിന് മറുപടിയായി നടി പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടി തനിക്ക് ബേബി ഷവർ ആശംസകൾ അറിയിച്ച ആരാധകരോട് ഒക്കെ നന്ദി പറഞ്ഞു. കൂടാതെ നടി പറഞ്ഞത് ഒരുപാട് ചോദ്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് വന്നതൊക്കെ ഞാൻ കണ്ടു എന്നും പറഞ്ഞു. നടിയുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.

എന്നാൽ ഏഴാം മാസം നടത്തേണ്ട ബേബി ഷവർ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത് അതുകൊണ്ടാണ് ആളുകൾക്ക് സംശയം ഉയർന്നത്. ഷംന പറയുന്നത് ജൂൺ 12ന് നിക്കാഹ് കഴിഞ്ഞിരുന്നു എന്ന്. അത് കഴിഞ്ഞ് ചില ആളുകൾ ഒരുമിച്ച് നിൽക്കും ചില ആളുകൾ വേർപിരിഞ്ഞു തന്നെയായിരിക്കും നിൽക്കുക എന്ന്. എന്നാൽ ഷംന നിക്കാഹിന് ശേഷം ലിവിങ് ടുഗതറായി ജീവിച്ചിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിന് ഇടയിൽ തന്നെ കല്യാണം നടത്താമെന്ന് കരുതിയതായിരുന്നു.

എന്നാൽ ഷംന ഷൂട്ടിങ്ങിൻ്റെ തിരക്കിൽ ആയിപോയി. നിരവധി ചിത്രങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. തെലുങ്ക് ചിത്രം ദസറ ഉൾപ്പെടെയുള്ളവയിൽ ആ സമയത്ത് ആയിരുന്നു അഭിനയിച്ചത്. ആ സമയത്തു തന്നെ ഒരു തമിഴ് ചിത്രമായ ഡെവിൾ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സിനിമയിലെ ഗാനരംഗം ഷൂട്ട് ചെയ്യുന്ന സമയത്തു ഷംന നാലുമാസം ഗർഭിണിയായിരുന്നെന്നും പറഞ്ഞു. അതുകൊണ്ടുതന്നെ വിവാഹ ചടങ്ങ് വിചാരിച്ച സമയത്തു നടത്തുവാൻ സാധിച്ചില്ലെന്നും അതിനാൽ വിവാഹം നടത്തിയത് ഒക്ടോബറിൽ ആയിരുന്നെന്നും ഷംന പറഞ്ഞു.

ഒക്ടോബറിൽ കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസം ഗർഭിണിയായാതിനാലാണ് ആളുകൾക്ക് പല സംശയങ്ങളും ഉണ്ടായതെന്നും ഷംന പറഞ്ഞു. നടി ഷംന ഇപ്പോൾ അമ്മയാകുവാനുള്ള കാത്തിരിപ്പിൻ്റെ സന്തോഷത്തിൽ തന്നെയാണുള്ളത്. നടി തൻ്റെ ഗർഭകാലം വളരെയധികം ആഘോഷം ആക്കി മാറ്റുകയും ആണ്. നടി തൻ്റെ ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply