തന്നെ ആളുകൾ വാറ്റുകാരി എന്നാണ് വിളിക്കാറ് – അശകുശലെ പെണ്ണുണ്ടോ താരം സരിത ബാലകൃഷ്ണൻ പറയുന്നത് കേട്ടോ

നിരവധി സീരിയലുകളിലും അതുപോലെ തന്നെ ചില ചെറിയ വേഷങ്ങൾ സിനിമയിലും ചെയ്ത് പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിച്ച നടിയാണ് സരിത ബാലകൃഷ്ണൻ. സരിതയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് സ്ത്രീ ജന്മം എന്ന സീരിയലിലെ വാറ്റുചാരായം സുജ എന്ന കഥാപാത്രം ചെയ്തതോടുകൂടിയായിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സരിത കഴിവ് തെളിയിച്ചിട്ടുണ്ട്. സരിത നൃത്തത്തിലൂടെ ആയിരുന്നു അഭിനയത്തിലേക്ക് വന്നത്.

വിവാഹം കഴിഞ്ഞാൽ മിക്കവാറും നടികളും അഭിനയത്തിൽ നിന്നും മാറി നിൽക്കാറുണ്ട്. അതുപോലെതന്നെ സരിതയും വിവാഹം ചെയ്തതിനുശേഷം ഏകദേശം എട്ടുവർഷത്തോളം അഭിനയരംഗത്ത് നിന്നും തൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. സരിത പറയുന്നത് തന്നെ പല ആളുകളും വാറ്റുകാരി എന്നാണ് വിളിക്കാറെന്ന്. എന്നാൽ ഞാൻ ഇതുവരെ ചാരായം വാറ്റിയിട്ടില്ല എന്നും സരിത ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി.

തനിക്ക് ഈ ഒരു പേര് വരാൻ കാരണം സ്ത്രീ ജന്മം എന്ന സീരിയലിൽ വാറ്റുകാരി ആയി അഭിനയിച്ചത് കൊണ്ട് മാത്രമാണ് എന്നാണ് പറഞ്ഞത്. തന്നെ അത്രയും പരിചയമായതു കൊണ്ടാണ് ആളുകൾ അങ്ങനെ വിളിക്കുന്നതെന്ന് തോന്നുന്നത് എന്നും സരിത പറഞ്ഞു. സരിത പറഞ്ഞത് താൻ സത്യത്തിൽ ഇതുവരെ ചാരായം നേരിട്ട് കണ്ടിട്ടുപോലുമില്ല എന്നാണ്. താൻ പുറത്ത് സാധനങ്ങൾ വാങ്ങിക്കുവാനോ മറ്റോ പോകുന്ന സമയത്തൊക്കെ ആളുകൾ വാറ്റുകാരി പോകുന്നു എന്നാണ് പറയാറ്.

തനിക്ക് ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വല്ലാതെ വിഷമം ഉണ്ടായിരുന്നെന്നും പക്ഷേ ആളുകൾ അങ്ങനെ വിളിക്കുന്നത് താൻ ചെയ്ത വാറ്റുകാരി കഥാപാത്രം ആളുകൾ അത്രയും ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ എന്ന് ചിന്തിച്ചപ്പോൾ പിന്നീട് വിഷമമൊന്നുമില്ല എന്നും സരിത പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ സരിത അവതരിപ്പിച്ചിട്ടുണ്ട്. സരിത ആദ്യമായി അഭിനയിച്ചത് ചാരുലത എന്ന സീരിയലിൽ ആയിരുന്നു.തെസ്നിഖാൻ ആയിരുന്നു ആ സീരിയലിൽ അഭിനയിക്കാനുള്ള ചാൻസ് ഉണ്ടാക്കിത്തന്നതെന്നും പറഞ്ഞു.

സരിതയ്ക്ക് ഒരു മകനാണ്. മകനും അഭിനയരംഗത്ത് ഉണ്ടെന്ന് പറഞ്ഞു. കൃഷ്ണമൂർത്തി എന്നാണ് മകൻ്റെ പേര്. സരിത കോമഡി ഷോകളിൽ ഒക്കെ പങ്കെടുക്കാറുണ്ട്. സരിത പറഞ്ഞത് ചെറുപ്പത്തിൽ തനിക്ക് ഭക്ഷണം കഴിക്കാൻ മടി ആയിരുന്നെന്ന്. തന്നെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടി അപ്പോൾ അമ്മ പറയാറ് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഭാവിയിൽ നല്ലൊരു നടിയാകാം എന്നായിരുന്നു. അത് പറയുമ്പോൾ ആയിരുന്നു താൻ ഭക്ഷണം കഴിക്കാറെന്നും സരിത പറഞ്ഞു.

പ്രേക്ഷകരിൽ നിന്നും പ്രതികരണം ഉണ്ടാകുന്നത് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആണെന്നും താരം പറഞ്ഞു. അതുകൊണ്ട് തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങളാണ് ഇഷ്ടമെന്നും പറഞ്ഞു. തനിക്ക് അന്യഭാഷയിൽ സംസാരിക്കുന്ന തരത്തിലുള്ള കഥാപാത്രവും അതുപോലെ തന്നെ ഭിക്ഷക്കാരി ആയിട്ടുള്ള കഥാപാത്രവും ഒക്കെ ചെയ്യുവാനാണ് താല്പര്യം എന്നും പറഞ്ഞു. അത്തരം അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഭർത്താവിന് കോമഡി സ്‌കിറ്റുകൾ ഒന്നും ഇഷ്ടമല്ലെന്നും എന്നാൽ താൻ പിടിച്ചിരുത്തി കാണിക്കാറാണ് പതിവ് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply