ഗോവൻ ബീച്ചുകളിൽ വെക്കേഷൻ ആടിത്തിമിർത്ത് സാനിയ ഇയ്യപ്പൻ – ഇവൾക്കിപ്പോൾ പടമൊന്നുമില്ലേ എന്ന് വിമർശനം !

saniya iyyappan goa

മോളിവുഡിലെ നായികമാരിൽ പ്രേക്ഷകരുടെ മനം കവർന്ന ഹോട്ട് നായികയാണ് സാനിയ ഇയ്യപ്പൻ. സാനിയയുടെ കലാരംഗത്തിലേക്കുള്ള വരവ് ടെലിവിഷൻ രംഗത്ത് നിന്നുമാണ്. അതിവേഗത്തിൽ ആയിരുന്നു സാനിയയുടെ സിനിമാരംഗത്തെ വളർച്ച. മലയാളികളുടെ പ്രിയ നടിയായ സാനിയയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗോവയിൽ വെക്കേഷൻ അടിച്ചുപൊളിക്കാൻ എത്തിയിരിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഹിറ്റായി മാറിയിരിക്കുന്നത്.

സാനിയ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഞാനും ഗോവയും എന്ന ക്യാപ്ഷൻ കൊടുത്താണ് നടി ചിത്രങ്ങൾ പങ്കിട്ടത്. ഗോവയിലെ ചിത്രങ്ങളിലെല്ലാം തന്നെ സാനിയ വളരെ ഗ്ലാമറസായാണ് ഉള്ളത്. ഇത്തരം ഹോട്ട് ലുക്കിൽ തന്നെയാണ് മിക്കവാറും സാനിയ പ്രത്യക്ഷപ്പെടാറുള്ളത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ തിരക്കുകൾ ഒഴിയുമ്പോൾ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. യാത്രക്കിടയിൽ ഉള്ള വിശേഷങ്ങളൊക്കെ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസറായ സാനിയ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസർ ജൂനിയർ സിക്സിൽ പങ്കെടുത്തതിനുശേഷമാണ് ശ്രദ്ധ നേടിത്തുടങ്ങിയത്.

സൂപ്പർ ഡാൻസർ 6 ൻ്റെ വിജയിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ സിനിമാരംഗത്തേക്ക് എത്തിയത്. അതിനുശേഷം പിന്നീട് പല സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്തു. സാനിയ കാമുകനായ നകുൽ തമ്പിയോടൊപ്പം ഡേറ്റിംഗ് ചെയ്തിട്ടുണ്ടെന്നും സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടുപേരും വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി മുന്നോട്ടു പോകുന്നെന്നും നടി പറഞ്ഞു. സാനിയക്ക് ഫാഷനോട് താല്പര്യം കൂടുതലാണ്.

ഗ്ലാമറസായ വേഷം ധരിച്ച പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതിനെതിരെ പലരും മോശമായ രീതിയിലാണ് കമൻ്റുകൾ നൽകുന്നത്. മലയാളികൾക്ക് ഇതൊന്നും അത്ര ദഹിക്കില്ല. പോയി പണി നോക്ക് എന്ന തരത്തിലാണ് സാനിയയുടെ നിലപാട്. എനിക്കിഷ്ടമുള്ള തരത്തിലുള്ള ഡ്രസ്സ് ഇടുന്നതിൽ മറ്റുള്ളവർക്ക് എന്തിനാണ് ഇത്ര ബുദ്ധിമുട്ട് എന്നാണ് സാനിയ പറയുന്നത്. ക്വീൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷം ചെയ്തത്.

സ്റ്റേജ് പ്രോഗ്രാമുകളിലൊക്കെ ഡാൻസിൽ സാനിയ തിളങ്ങാറുണ്ട്. അടുത്തിടെ ഇറങ്ങിയ സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ രണ്ട് സിനിമകളിലാണ് സാനിയ അഭിനയിച്ചത്. രണ്ടു ചിത്രങ്ങൾക്കും അധികം പ്രേക്ഷകശ്രദ്ധ നേടാൻ പറ്റിയില്ലെങ്കിലും സാനിയയുടേത് മികച്ച അഭിനയമായിരുന്നു. സാനിയയുടെ യൂട്യൂബിൽ അധികവും യാത്ര, ഫാഷൻ, ഫിറ്റ്നസ്, സൗന്ദര്യം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്യാറ്. ശരീരസംരക്ഷണത്തിനും ഫിറ്റ്നസിനും വേണ്ടി സാനിയ മണിക്കൂറുകളോളം എല്ലാദിവസവും വ്യായാമം ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply