മയൂരി എന്തിനാണ് ജീവനൊടുക്കിയതെന്ന് അറിയുമോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്തും നടിയുമായ സംഗീത

ആകാശഗംഗ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നായികയാണ് മയൂരി. ആകാശഗംഗയുടെ വിജയത്തിന് ശേഷം ഒരുപാട് അവസരങ്ങൾ നടിയെ തേടി എത്തിയിട്ടുണ്ട്. ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പെട്ടെന്നുള്ള നടിയുടെ വിയോഗം ഞെട്ടലോടെയാണ് മലയാളക്കര കേട്ടത്. നടിയുടെ ഒരു സാധാരണ മരണവും ആയിരുന്നില്ല ഒരു ആത്മഹത്യ ആയിരുന്നു. എന്തിനാണ് നടി ആത്മഹത്യ ചെയ്തത് എന്ന് ഇന്നും ബന്ധുക്കൾക്കും, കൂട്ടുകാർക്കും അറിയില്ല.

ആ ചോദ്യം ഇന്നും ബാക്കിയായിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സൂപ്പർ ഹിറ്റ് മൂവി സംവിധാനം ചെയ്ത വിനയൻ ആയിരുന്നു ആകാശഗംഗയുടെ സംവിധായകൻ. ആകാശഗംഗയിലെ പ്രേത കഥാപാത്രമായി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച നടിയാണ് മയൂരി. സമ്മർ ഇൻ ബത്‌ലഹേം, പ്രേം പൂജാരി, ചന്ദമാമ തുടങ്ങിയ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ലഭിച്ചത്. മലയാള ചിത്രത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തൻ്റെ അഭിനയമികവ് കാണിച്ചിട്ടുണ്ട് മയൂരി.

അധികകാലം സിനിമകളിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല കാരണം അതിനു മുന്നേ ഈ ലോകത്തോട് വിട പറഞ്ഞു പോയി. മയൂരി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് മയൂരിയുടെ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന കുറിപ്പ് എഴുതിവച്ചിരുന്നു മയൂരി. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് സുഹൃത്തായ സംഗീതയുടെ ചില വെളിപ്പെടുത്തലുകളാണ്.

സംഗീതയും മയൂരിയും സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സംഗീത പറയുന്നത് മയൂരി ചെറിയ കുട്ടികളെ പോലെയായിരുന്നു. ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാൻ പോലും അറിയാത്തവൾ ആയിരുന്നു മയൂരി. സംഗീതയെക്കാൾ മൂന്നു വയസ്സിന് ഇളയതായിരുന്നു മയൂരി. സമ്മർ ഇൻ ബത്‌ലഹേമിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മുടി കെട്ടുന്നത് പോലും തന്നോട് ചോദിച്ചായിരുന്നു എന്നാണ് സംഗീത പറയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ കളിപ്പാട്ടങ്ങളുമൊത്താണ് പിന്നെ മയൂരിയുടെ ലോകം. ചെറിയ കുട്ടികളെ പോലെ കളിപ്പാട്ടങ്ങൾ എടുത്ത് കളിക്കുകയായിരുന്നു പതിവ്. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ആവശ്യമില്ലാതെ ടെൻഷനടിക്കുന്ന സ്വഭാവമായിരുന്നു മയൂരിയുടേത്. സിനിമ ജീവിതവും വ്യക്തിജീവിതവും രണ്ടും രണ്ടാണ്. ഇവ രണ്ടും ഒരുപോലെ കൊണ്ടുപോകാൻ നല്ല ധൈര്യവും മനക്കട്ടിയും ആവശ്യമാണ്. എന്നാൽ മയൂരിക്ക് അത് ഇല്ലായിരുന്നു.

മയൂരി മാനസികമായി വളരെ ദുർബലയായിരുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളിലും അവൾക്ക് ഉറച്ച തീരുമാനങ്ങൾ ഒന്നും എടുക്കാൻ കഴിയാതെ വന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു മയൂരി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയറുവേദനയെ തുടർന്ന് മരുന്നുകൾ കഴിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply