വിവാഹ മോചനത്തിന് ശേഷം പിറന്ന മകൾ ! അച്ഛൻ ആരെന്ന ചോദ്യത്തിന് സത്യം ഇതാ പുറത്ത് – രേവതി പറഞ്ഞത് കേട്ടോ ?

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് രേവതി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിരുന്നു. “മൻ വാസന” എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം൦” കാറ്റത്തെ കിളിക്കൂട്” എന്ന ചിത്രത്തിൽ ഭരത് ഗോപി, മോഹൻലാൽ, ശ്രീവിദ്യയ്ക്ക് ഒപ്പം അഭിനയിച്ചു കൊണ്ടാണ് മലയാളത്തിൽ ചുവടുവെയ്ക്കുന്നത്.

സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്ര മേനോനുമായി 1986ൽ വിവാഹിതയായ രേവതി 27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2013ൽ വിവാഹമോചിതയായി. പിന്നീടങ്ങോട്ട് തനിച്ച് താമസിക്കുകയായിരുന്ന രേവതി, 2018ലാണ് തനിക്ക് 5 വയസ്സുള്ള ഒരു മകളുണ്ടെന്ന് വെളിപ്പെടുത്തിയത്. വിവാഹമോചനത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞു ജനിച്ചത്. ഇത് ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കുഞ്ഞിന്റെ പിതാവ് ആരാണ് എന്ന ചോദ്യങ്ങളും സദാചാര ആക്രമണങ്ങളും രേവതിക്ക് നേരെ ഉണ്ടായിരുന്നെങ്കിലും എല്ലാം വളരെ കരുത്തോടെ നേരിടുകയായിരുന്നു താരം. രേവതി കുഞ്ഞിനെ ദത്തെടുത്തത് ആണെന്നും സറോഗസി വഴി നേടിയതാണ് എന്നും വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ മഹീ എന്ന തന്റെ മകൾ സ്വന്തം ചോരയാണ് എന്ന് രേവതി വെളിപ്പെടുത്തി. ബാക്കിയെല്ലാം സ്വകാര്യമായി ഇരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി.

തന്റെ സ്വന്തം രക്തത്തിൽ ഒരു കുഞ്ഞു വേണമെന്ന് രേവതിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത് നടപ്പിലാക്കാനുള്ള ധൈര്യം ഒരുപാട് കഴിഞ്ഞിട്ടാണ് ലഭിച്ചതെന്നും രേവതി വെളിപ്പെടുത്തി. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയിലൂടെ ആണ് രേവതിക്ക് മകൾ മഹി പിറന്നത്. ആദ്യം ദത്ത് എടുക്കാൻ ആയിരുന്നു തീരുമാനം എങ്കിലും പിന്നീട് അത് നടക്കാതെ പോയി. അങ്ങനെയിരിക്കെ ആയിരുന്നു ഒരു ബീജ ദാതാവിൽ നിന്നും ബീജം സ്വീകരിച്ചു അവളെ പ്രസവിച്ചതെന്ന് രേവതി പറയുന്നു. വലുതാവുമ്പോൾ ഇക്കാര്യങ്ങൾ മകളോട് പങ്കു വെക്കും എന്നും താരം കൂട്ടിച്ചേർത്തു.

ശക്തമായ സ്ത്രീകഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് രേവതി. “കിലുക്കം”, “ദേവാസുരം”, “കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി”, “മായാമയൂരം”, “അഗ്നിദേവൻ”, “വൈറസ്” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ രേവതി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ സംവിധായിക കൂടി ആയിട്ടുള്ള രേവതി, “മിത്ര് മൈ ഫ്രണ്ട്” എന്ന സിനിമയിലൂടെ 2002ലാണ് സംവിധായിക ആവുന്നത്. മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്കാരവും രേവതിക്ക് ലഭിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply