വിവാഹ മോചനത്തിന് ശേഷം എങ്ങനെ കുട്ടി പിറന്നു എന്ന ആരാധകരുടെ സംശയങ്ങൾ മാറ്റി നടി രേവതി !

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നായികയായിരുന്നു രേവതി. അതിനുശേഷം ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തകാലത്ത് നടി സിനിമയിൽ വീണ്ടും സജീവമായിരുന്നു. തൻ്റെ വിവാഹത്തിനുശേഷം ആയിരുന്നു താരം ഒരു നീണ്ട ഇടവേള സിനിമ മേഖലയിൽ നിന്നെടുത്തത്. താരം മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങൾ ആയ തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി സിനിമകളിലും തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മാൻ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ആദ്യമായി അഭിനയിച്ചത്. താരം മോഹൻലാലിനോട് കൂടെ അഭിനയിച്ച എല്ലാ ചിത്രങ്ങളും മെഗാ ഹിറ്റ് ആയിരുന്നു. അതിൽ എടുത്തു പറയേണ്ട ചില ചിത്രങ്ങൾ ആയിരുന്നു കിലുക്കവും ദേവാസുരവും. കിലുക്കത്തിലെയും ദേവാസുരേയും കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ തൻ്റെ വിവാഹ ജീവിതത്തിനെ കുറിച്ചും അതിനുശേഷം ഉള്ള വിവാഹമോചനത്തിനെ കുറിച്ചും നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഇവർ ഒരു സിനിമാ സംവിധായകനും ഛായാഗ്രാഹകനും നടനുമായ സുരേഷ് ചന്ദ്ര മേനോനെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ ദാമ്പത്യം അധികകാലം മുന്നോട്ടു പോയില്ല. ഒന്നിച്ചു മുന്നോട്ടുപോകാനാകില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവർ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. എന്നാൽ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് നടിക്ക് ഒരു കുഞ്ഞുണ്ടാകുന്നത്. എന്നാൽ താരം അതിനെക്കുറിച്ച് അധികം സംസാരിക്കാൻ തയ്യാറായില്ല.

തനിക്ക് അതിനെക്കുറിച്ച് അധികം സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് പറഞ്ഞത്. ഐവിഎഫ് വഴിയാണ് താരത്തിന് കുട്ടികൾ ഉണ്ടായത് എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാനില്ല എന്നും നടി കൂട്ടിച്ചേർത്തു. വിവാഹബന്ധം പിരിഞ്ഞതിന് ശേഷമാണ് ഒരു കുഞ്ഞു വേണം എന്ന് രേവതിക്ക് തോന്നിത്തുടങ്ങിയത്. രേവതി തൻ്റെ കുട്ടിക്ക് മഹി എന്ന പേരാണ് ഇട്ടിരിക്കുന്നത്.

താരം തൻ്റെ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത് പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന മലയാളികളുടെ സ്വഭാവം ഇന്നും ഉണ്ടെന്നും അതുകൊണ്ട് അവർ ഈ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കും എന്നും നടി പറഞ്ഞു. എന്നാൽ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ താല്പര്യമില്ലെന്നും പറഞ്ഞ് നടി തൻ്റെ അഭിമുഖം അവസാനിപ്പിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply