എല്ലാവർക്കും മുന്നറിയിപ്പ് നൽകിക്കൊണ്ട് അസുഖത്തെ കുറിച്ച് രചന നാരായണൻകുട്ടി ആശുപത്രിയിൽ – അസുഖം തുടങ്ങിയിട്ട് 11 ദിവസമായെങ്കിലും രോഗം പൂർണമായി മാറിയിട്ടില്ല !

രചന നാരായണൻകുട്ടി തൻ്റെ അഭിനയ മികവുകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടിയാണ്. പല ചാനല്‍ പരിപാടികളിലും സിനിമയിലും ഒക്കെ സജീവമാണ് രചന. അഭിനേത്രി മാത്രമല്ല നർത്തകിയും അതുപോലെ തന്നെ നല്ല ഒരു അവതാരക കൂടിയാണ് താരം. താരത്തിൻ്റെ നൃത്തത്തിന് ഒരുപാട് ആരാധകരുണ്ട്. ആദ്യകാലങ്ങളിൽ സീരിയലിൽ അഭിനയിച്ചുകൊണ്ട് പിന്നീട് സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്യുന്ന താരങ്ങളുടെ ഇടയിലാണ് രചനയുടെ പേരും.

നിരവധി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ച അധ്യാപിക എന്നും രചന അറിയപ്പെടുന്നുണ്ട്. കൂടാതെ രചന ഒരു അധ്യാപിക കൂടിയാണ് ഇംഗ്ലീഷ് ആണ് രചന പഠിപ്പിക്കുന്നത്. താരത്തെക്കുറിച്ച് വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രചന ഇപ്പോൾ അസുഖം ബാധിച്ച് ആശുപത്രിയിലാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് താരം തന്നെയാണ്.

താരത്തിൻ്റെ രോഗകാരണങ്ങളും പറഞ്ഞിട്ടുണ്ട്. താരത്തിന് അസുഖം വന്നത് പത്ത് ദിവസത്തിനു മുൻപെ ആണെന്നും ഇപ്പോൾ പതിനൊന്നാമത്തെ ദിവസമായി എന്നും പറഞ്ഞു. തൻ്റെ അസുഖം ഏകദേശം 90% കുറഞ്ഞു എന്നും എന്നാൽ അസുഖം പൂർണ്ണമായും മാറിയിട്ടില്ലെന്നും. താരത്തിൻ്റെ അസുഖവിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. രചന എല്ലാവരോടുമായി പറഞ്ഞിരിക്കുന്നത് രോഗത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അതുപോലെ തന്നെ സ്വന്തം ആരോഗ്യം എല്ലാവരും ശ്രദ്ധിക്കണമെന്നും ആണ്.

ഡെങ്കു ഫീവർ ആണ് തനിക്ക് എന്നും താരം വെളിപ്പെടുത്തി. താരം പറഞ്ഞിരിക്കുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ ഊർജ്ജവും ഊറ്റിയെടുക്കുന്ന തരത്തിലുള്ള ഒരു വില്ലനാണ് ഇതെന്നാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ വില്ലനെ സൂക്ഷിക്കണമെന്നും താരം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ശരീരത്തിലെ രക്തത്തിൻ്റെ കൗണ്ട് കുറയുവാൻ അനുവദിക്കരുതെന്നും അതുപോലെ തന്നെ എല്ലാവരും ധാരാളം ഭക്ഷണവും അതുപോലെ തന്നെ വെള്ളവും കുടിക്കണമെന്നും പറഞ്ഞു.

ഇതൊക്കെ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും തീർച്ചയായും അത് ചെയ്യണമെന്നും. തൻ്റെ രോഗ കാരണത്തിൻ്റെ കഥ വലുതായതുകൊണ്ട് അത് വിവരിക്കുന്നില്ലെന്നും പക്ഷെ താൻ ഒരു കാര്യം പറയാമെന്നും പറഞ്ഞു. ഡെങ്കു ഒരുപാട് പേരുടെ ജീവൻ എടുക്കുന്നുണ്ട് എന്നും അതുകൊണ്ട് എല്ലാവരും തീർച്ചയായും ശ്രദ്ധിച്ചേ മതിയാകുള്ളൂ എന്നും പറഞ്ഞു. അതുപോലെ തന്നെ വീടും പരിസരവും ഒക്കെ വൃത്തിയായി സൂക്ഷിക്കുവാനും താരം പറഞ്ഞു.

വീട്ടിന് ചുറ്റിലും പരിസരത്തും വെള്ളവും മറ്റും കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ ഇതൊക്കെ ക്ലീൻ ചെയ്യണമെന്നും രചന തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നുണ്ട്. മഴക്കാലമായതുകൊണ്ട് തന്നെ കൊതുകിൻ്റെ ശല്യം കൂടും. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply