ബ്ലൗസ് ഇല്ലാതെ ആ വേഷം ചെയ്യില്ല എന്ന് ഉറച്ച് പറഞ്ഞു സിനിമ ഒഴിവാക്കി – അനു സിത്താരയും ബ്ലൗസ് ഇടാതെ ചെയ്യില്ല എന്ന് പറഞ്ഞു – പൊന്നമ്മ ബാബു!

with out blouse malayalam actress

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു കോമഡി താരമാണ് പൊന്നമ്മ ബാബു. നടി കോമഡി ഷോകളിലും സീരിയലുകളിലും സിനിമയിലും ഒരുപോലെതന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്. താരത്തിൻ്റെ ഹാസ്യ കഥാപാത്രങ്ങളാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. പൊന്നമ്മ ബാബു മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെയാണ് ഇപ്പോൾ ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമാരംഗത്ത് നിന്നും സീരിയൽ രംഗത്ത് നിന്നും തനിക്കുണ്ടായ അനുഭവങ്ങൾ പൊന്നമ്മ പ്രേക്ഷകരോട് തുറന്നു പറയുകയാണ്.

പൊന്നമ്മ പറയുന്നത് തനിക്ക് ഇഷ്ടമില്ലാത്ത വേഷങ്ങൾ ഒന്നും സിനിമയിൽ ധരിക്കാറില്ല . നീണ്ട 18 വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ വീണ്ടും സീരിയലിലേക്ക് തിരിച്ചുവന്നിരിക്കുന്നത് എന്നും പറഞ്ഞു. പലരും രണ്ടുമൂന്നും സീൻ ഉണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് സിനിമയിലേക്ക് വിളിക്കാറുണ്ട് എന്നാൽ പൊന്നമ്മ ഇപ്പോൾ പറയുന്നത് ശക്തമായ കഥാപാത്രം ചെയ്യുവാനാണ് തനിക്ക് താല്പര്യം എന്നാണ്. ഒരിക്കൽ ധ്യാനിൻ്റെ സിനിമയിൽ അഭിനയിക്കാൻ വേണ്ടി തന്നെ വിളിച്ചിരുന്നു.

കുടുംബ സുഹൃത്തായിരുന്നു അതിൻ്റെ സംവിധായകൻ. ചേച്ചി അഭിനയിക്കണം പക്ഷേ ഒരു പ്രശ്നമുണ്ട് ചേച്ചിയെ മേക്കോവർ ചെയ്യും എന്നും പറഞ്ഞിരുന്നു. മൂന്നോ നാലോ സീനുകൾ മാത്രമേ ഉള്ളു എന്ന് കേട്ടപ്പോൾ ഞാനില്ല എന്നും മുഴുനീള വേഷമാണ് എനിക്ക് വേണ്ടതെന്നും പറഞ്ഞു. എന്നാൽ ഞാൻ പടത്തിൽ വേണമെന്നവർ നിർബന്ധം പിടിച്ചു. അങ്ങനെ ഞാൻ ആ വേഷം ചെയ്തെന്ന് പറഞ്ഞു. ഹിറ്റ്ലർ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായതുകൊണ്ട് അതേ മേക്കപ്പിൽ ആയിരുന്നു പോയത്.

അവിടെ ചെന്നപ്പോൾ ആളുകൾ ഓടി വന്ന് ചേച്ചിയുടെ അഭിനയം സൂപ്പർ ആണെന്നൊക്കെ പറഞ്ഞു. സിനിമ സെറ്റിൽ നിന്നും മേക്കപ്പ് ഒക്കെ ചെയ്തുവെന്ന എന്നെ കണ്ട് ആർക്കും മനസ്സിലാകുന്നില്ല. കാരണം കറുത്ത് കരിമുട്ടി ആക്കിയിരുന്നു. ഇപ്പോൾ കറുത്തവരെയാണ് സിനിമയിലേക്ക് വേണ്ടത്. എനിക്ക് ഇത്തിരി വെളുപ്പ് കൂടിയത് എൻ്റെ തെറ്റാണോ എന്ന് പറഞ്ഞുകൊണ്ട് പൊന്നമ്മ ചിരിക്കുകയും ചെയ്തു. കെ ജി ജോർജ് സാറിൻ്റെ എളവൻകോട് ദേശം എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ സിനിമയിൽ ബ്ലൗസ് ഇടാൻ പാടില്ലെന്ന് പറഞ്ഞതുകൊണ്ട് താൻ അഭിനയിച്ചില്ലെന്നും പറഞ്ഞു.

അതുപോലെ തന്നെ മമ്മൂട്ടിയുടെ ചിത്രമായ മാമാങ്കത്തിലും അഭിനയിക്കാൻ വിളിച്ചിരുന്നു 15 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു എന്നാൽ അതിലും ബ്ലൗസ് പാടില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നും പൊന്നമ്മ പറഞ്ഞു. അതിൽ അനുസിത്താരയും ബ്ലൗസ് ഇടാതെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ എനിക്ക് വേഷമില്ലെന്നു വിനയൻ സർ പറഞ്ഞു കാരണം ചോദിച്ചപ്പോൾ അതിൽ ബ്ലൗസ് ഇല്ലഎന്ന് പറഞ്ഞു. എനിക്ക് അടുത്ത സിനിമയിൽ ചാൻസ് തന്നാമതിയെന്ന് പറഞ്ഞു പൊന്നമ്മ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply