വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു – വരൻ ആരെന്നു കണ്ടോ

ഒരു അഡാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് മലയാളി പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്ന വാർത്തയാണ് നൂറിൻ ഷെരീഫിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു എന്നത്. താരത്തിൻ്റെ ഈ വിശേഷം പുറത്തുവന്നപ്പോൾ നിരവധി ആരാധകരാണ് ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. നടനായ ഫഹീം സഫറുമായാണ് താരത്തിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

വിവാഹ നിശ്ചയം ബീച്ചിൽ വച്ചായിരുന്നു നടന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നൂറിൻ ഷെരീഫും ഫഹീം സഫറുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാള സിനിമയായ ജൂൺ എന്ന ചിത്രത്തിലൂടെയാണ് ഫഹീം മലയാള പ്രേക്ഷകർക്ക് സുപരിചിതനായത്. വിവാഹ നിശ്ചയം വളരെ ചെറിയൊരു ഫംഗ്ഷൻ ആയിരുന്നു അതുകൊണ്ടുതന്നെ അതിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

നൂറിൻ തൻ്റെ ഇൻസ്റ്റാഗ്രാമിൽ കയ്യിൽ മെഹന്ദി ഇട്ടതും കൂടാതെ വിവാഹനിശ്ചയ ലൊക്കേഷൻ്റെയുമൊക്കെ ചിത്രങ്ങളും ഒക്കെ പങ്കുവെച്ചിരുന്നു.ഫഹീം ജൂൺ മധുരം എന്നീ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. നൂറിനും ഫാഹീമും ഇതുവരെ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടില്ല. രണ്ടുപേരും സൈഡ് റോളുകളിലൂടെ ആണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഫഹീം ജൂൺ, മധുരം തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്ന സമയത്ത്‌ നൂറിൻ നായികയായിട്ടുള്ള ചിത്രങ്ങൾ റിലീസ് ആകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു. പല പരിപാടികളിലും നൂറിൻ്റെ കൂടെ ഫഹീം ഉണ്ടാകാറുണ്ട്. ആർക്കും തന്നെ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്ന് മനസ്സിലായിരുന്നില്ല. രണ്ടുപേരും പറഞ്ഞിട്ടുമില്ല. വിവാഹത്തിന് നൂറിനെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയത് മേക്കപ്പ് ആർട്ടിസ്റ്റും നടിയുമായ റോഷ്ന ആൻഡ് റോയിയാണ്.

അടിപൊളി ലുക്കിൽ ആയിരുന്നു താരം വേദിയിൽ പ്രത്യക്ഷപ്പെട്ടത് മനോഹരമായ ഒരു ലഹങ്കയണിഞ്ഞു കൊണ്ടാണ് എത്തിയത്. വിവാഹ നിശ്ചയം അറിഞ്ഞത് മുതൽ തന്നെ ആരാധകർ രണ്ടുപേർക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. ഇവരുടെ വിവാഹദിനത്തിനു വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. നൂറിൽ തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഫഹീമിനൊപ്പം ഉള്ള ഫോട്ടോസുകൾ ഒക്കെ പങ്കുവെക്കാറുണ്ടായിരുന്നു എന്നാൽ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ ഒന്നും നൽകിയിരുന്നില്ല.

വിവാഹ നിശ്ചയത്തിനുശേഷം മനസ്സ് തുറന്നിരിക്കുകയാണ് നൂറിനും ഫഹീമും. തങ്ങൾക്ക് ഒരു ഗാങ് ഉണ്ടെന്നും അതിൽ താൻ, നൂറിൻ, രജിഷ, അഹാന തുടങ്ങിയവരൊക്കെയാണെന്നും. അവിടെനിന്നും പതിയെ പതിയെ ആണ് ഞങ്ങളുടെ പ്രണയം മൊട്ടിട്ടു തുടങ്ങിയത് എന്ന് വെളിപ്പെടുത്തി.
ഫഹീമാണ് നൂറിനോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞത്. ഫഹീം ആദ്യം തൻ്റെ പ്രണയം പറഞ്ഞപ്പോൾ നൂറിൻ മറുപടി പറയാൻ കുറച്ച് സമയം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഒക്കെയായി വിവാഹ നിശ്ചയം കഴിഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply