പണത്തിനുവേണ്ടി നയൻതാര എന്തിനും തയ്യാറാകുമോ ?പത്തു കോടി പ്രതിഫലം വാങ്ങിക്കൊണ്ട് ഷാരൂഖാനൊപ്പം ബിക്കിനിയിൽ

നടിയും നിർമ്മാതാവുമായ നയൻതാരയെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ആദ്യ കാലങ്ങളിൽ നാടൻ രീതിയിലുള്ള വേഷങ്ങളായിരുന്നു നയൻ‌താര ചെയ്തിരുന്നത്. പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മലയാള സിനിമയിൽ മാത്രമല്ല തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിക്കുന്നുണ്ട്. . ബിക്കിനി വേഷങ്ങൾ ചെയ്തിരുന്ന താരത്തിനു നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിന്നീട് സിനിമകളിൽ സജീവമായതോടെ വിമർശനങ്ങൾ കുറഞ്ഞുവന്നു.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നായകന്മാർ ഇല്ലാത്ത സിനിമകളിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി അഭിനയിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് നയൻ‌താര. നടി വീണ്ടും ബിക്കിനിയണിഞ്ഞുകൊണ്ട് അഭിനയിക്കാൻ പോകുന്നു എന്ന റൂമറുകളും വരുന്നുണ്ട്. അടുത്തതായി നടി ബോളിവുഡിലേക്കും കാലുറപ്പിക്കാൻ പോവുകയാണ്. ജവാൻ എന്ന സിനിമയിൽ ഷാരൂഖാനൊപ്പം ബിക്കിനിയനിഞ്ഞാണ് അഭിനയിക്കുന്നത് എന്നും റൂമറുകളുണ്ട്.

സിനിമയിൽ ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് നയൻ‌താര. സിനിമയിൽ കഥാപാത്രത്തിനുവേണ്ടി ശരീരം കാണിച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ ഇടാൻ നയൻ‌താര യാതൊരു മടിയും കാണിക്കാറില്ല. ബില്ലി എന്ന അജിത് നായകനായ സിനിമയിൽ നയൻ‌താര ബിക്കിനി പോലെയുള്ള വസ്ത്രമിട്ടുകൊണ്ട് അഭിനയിച്ചിരുന്നു. എന്നാൽ ഷാരൂഖാൻ അഭിനയിക്കുന്ന ചിത്രത്തിൽ ടു പീസ് ധരിച്ചുകൊണ്ട് നടി ഒരു രംഗത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.

ജവാൻ എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആറ്റ്ലിയാണ്. ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിൻ്റെ പേരിൽ പ്രതിഫലം കൂട്ടിമേടിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. ഈ സിനിമക്ക് നയൻ‌താര പ്രതിഫലമായി വാങ്ങിയത് പത്തുകോടിയാണ്. ബോളിവുഡിൽ ഒരു സിനിമ ചെയ്തതിന് നടി മേടിച്ച പ്രതിഫലം തെന്നിന്ത്യയിൽ രണ്ട് സിനിമ ചെയ്‌താൽ കിട്ടുന്ന പ്രതിഫലമാണ്. നടി സാമന്ത ബിക്കിനിയിൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചതിനു 5 കോടിയാണ് വാങ്ങിയത്.

അതുകൊണ്ടാണ് നയൻ‌താരയും ഇത്രയും പ്രതിഫലം വാങ്ങിയത് എന്നും പറയുന്നുണ്ട്. വിവാഹശേഷം ബിക്കിനിപോലുള്ള വേഷങ്ങൾ ചെയ്യാം എന്ന തീരുമാനം എടുത്തതാണോ നയൻ‌താര എന്നും ആരാധകർ പറയുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ വരുന്ന ഈ റൂമറുകൾ ഒക്കെ സത്യമാണോ എന്ന അന്വേഷണത്തിലാണ് ആരാധകർ. നയൻതാര വിവാഹം ചെയ്തിരിക്കുന്നത് നടനും സംവിധായകനുമായ വിഘ്നേഷ് ശിവനെയാണ്. ഇവർ രണ്ടുപേരും ഏഴു വർഷത്തോളം പ്രണയത്തിൽ ആയിരുന്നു അതിനുശേഷം ആയിരുന്നു വിവാഹിതരായത്.

വാടക ഗർഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും ചെയ്തു നടി. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത് പല വിമർശനങ്ങൾക്കും കാരണമായി. ഇതിനെക്കുറിച്ച് പിന്നീട് തമിഴ് നാട് സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഇവരുടെ രജിസ്റ്റർ വിവാഹം 5 വർഷം മുൻപേ നടത്തിയിരുന്നതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് താരങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ വാടക ഗർഭധാരണത്തിലെ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് തങ്ങൾ ഇതൊക്കെ ചെയ്തതെന്നും അതുകൊണ്ടുതന്നെ ഇവർ ഈ പ്രശ്നത്തിൽ നിന്ന് തലയൂരുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply