ഇത്ര വലിയ താരം ആയിട്ടും നയൻതാരയ്ക്കും മലയാള സിനിമയിൽ നിന്നും അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട് ! ആരും വിശ്വസിക്കില്ല പക്ഷെ

nayanthara

തെന്നിന്ത്യയിലെ ലേഡീ സൂപ്പർ എന്നറിയപ്പെടുന്ന താരമാണ് നയൻതാര. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ് താരം. ഡയാന മറിയം കുര്യൻ എന്ന നയൻതാര പ്രധാനമായും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആണ് താരം. ഫോർബ്സ് ഇന്ത്യ “സെലിബ്രിറ്റി 100” 2018 പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേന്ത്യൻ നടിയായിരുന്നു അവർ. 2003-ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ താരം അഭിനയരംഗത്തേക്ക് കടന്നു.

അയ്യ (2005), തെലുങ്ക് ലക്ഷ്മി (2006) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സൂപ്പർ (2010) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അവർ അരങ്ങേറ്റം കുറിച്ചു. ശ്രീരാമരാജ്യം (2011) എന്ന ചിത്രത്തിലെ സീതാദേവിയുടെ വേഷം അവർക്ക് മികച്ച തെലുങ്ക് നടിക്കുള്ള ഫിലിംഫെയർ അവാർഡും മികച്ച നടിക്കുള്ള നന്തി അവാർഡും നേടിക്കൊടുത്തു. രാജാ റാണി (2013), നാനും റൗഡി ധാൻ (2015), അരം (2017) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച തമിഴ് നടിക്കുള്ള ഫിലിംഫെയർ അവാർഡ് അവർ നേടി.

പുതിയ നിയമം (2016) എന്ന ചിത്രത്തിലെ മികച്ച മലയാള നടിക്കുള്ള ഫിലിംഫെയർ അവാർഡ് അവർക്ക് ലഭിച്ചു. നയൻതാര ഇതിനിടെ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചാണ് നയൻതാര തുറന്നു പറഞ്ഞത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ നടിമാരിൽ ഒരാളാണ് താരം, എന്നിട്ടും നയൻതാരയ്ക്ക് ഇത്തരത്തിലുള്ള അനുഭവം സിനിമ മേഖലയിൽ നിന്നും നേരിട്ടു എന്ന് പറയുന്നത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.

ഒരിക്കൽ ഒരു വലിയ ബഡ്ജറ്റ് സിനിമയിൽ അഭിനയിക്കുവാൻ താരതിന് അവസരം ലഭിക്കുകയുണ്ടായി. എന്നാൽ ഈ കഥാപാത്രം ലഭിക്കണമെങ്കിൽ അതിന് പകരമായി ചില വിട്ടുവീഴ്ചകൾ നടത്തേണ്ടിവരും എന്നായിരുന്നുവത്രെ സിനിമയുടെ അണിയറ പ്രവർത്തകർ നടിയോട് ആവശ്യപ്പെട്ടത്. എന്നാൽ നയൻതാര ആ ഓഫർ പാടെ നിരസിക്കുകയായിരുന്നു. ഓഫർ ഉപേക്ഷിക്കുക മാത്രമായിരുന്നില്ല, തന്റെ കഴിവിൽ തനിക്ക് സ്വയം വിശ്വാസമുണ്ട് എന്നും നടി അവരോട് മുഖത്ത് അടിച്ച പോലെ പറയുകയും ചെയ്തുവത്രേ. ഇക്കാര്യം വലിയ രീതിയിലുള്ള ഞെട്ടൽ ആണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനു മുൻപും നിരവധി നടിമാരിൽ നിന്നും അവർ നേരിട്ട ഇതുപോലെയുള്ള അനുഭവങ്ങൾ പ്രേക്ഷകർ കേട്ടിട്ടുണ്ട്. എന്നാൽ നയൻതാരയെ പോലെ ഒരു വലിയ താരത്തിന് പോലും ഇതാണ് അനുഭവമെങ്കിൽ സിനിമയിൽ വരുന്ന ചെറിയ തുടക്കകാരികളായ പെൺകുട്ടികളുടെയും സിനിമ പാരമ്പര്യം ഒട്ടും ഇല്ലാത്ത വീട്ടിൽ നിന്നും വരുന്ന പെൺകുട്ടികളുടെയും അവസ്ഥ എന്തായിരിക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply