ആദ്യം കണ്ട സമയത്ത് ഇവൾക്ക് എന്ത് ജാഡ എന്ന് ആലോചിച്ചു മൈൻഡ് ചെയ്തില്ല – മീനുട്ടിയുമായി സൗഹൃദം ആരംഭിച്ച കഥ പറഞ്ഞു നമിത

meenakshi and namitha

നമിത പ്രമോദ് മലയാള സിനിമകളിൽ മുൻനിരയിൽ നിൽക്കുന്ന യുവ നടിമാരിൽ ഒരാളാണ്. പുതിയ തീരങ്ങൾ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. പുതിയ തീരങ്ങൾ (2012), സൗണ്ട് തോമ (2013), പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013), വിക്രമാദിത്യൻ (2014), വില്ലാളി വീരൻ (2014), ചന്ദ്രേട്ടൻ എവിടെയാ (2015), അമർ അക്ബർ അന്തോണി (2016) . അടി കപ്യാരെ കൂട്ടമണി (2015), റോൾ മോഡൽസ് (2017), അൽ മല്ലു (2020) തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

പൊതുവേ വസ്ത്ര വ്യാപാര രംഗത്തും നൃത്ത സംഗീത രംഗത്തുമൊക്കെ വിജയം നേടിയ നടിമാരെയാണ് മലയാളത്തിൽ സജീവമായി കാണപ്പെടുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിന്തയുമായി എത്തിയിരിക്കുകയാണ് നമിത. മറ്റുള്ളവരിൽ നിന്നും മാറി ചിന്തിച്ച് തന്റെ സ്വപ്ന പദ്ധതിയായ റസ്റ്റോ കഫെ ആരംഭിച്ചിരിക്കുകയാണ് നടി. ‘ഈശോ’ എന്ന ജയസൂര്യ നായകനായ ചിത്രത്തിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം ഓ ടി ടി റിലീസായിരുന്നു.

സോണി ലൈവിലായിരുന്നു ചിത്രം ഡയറക്റ്റ് റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നി ഭാഷകളിലും ഈശോ എന്ന ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന ‘എ രഞ്ജിത്ത് ‘, ഗോകുൽ സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘എതിരെ’, കാളിദാസ് ജയറാം നായകനാകുന്ന രജ്നി എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ. ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള നമിതയുടെ സൗഹൃദം ഏവർക്കും അറിയാവുന്ന കാര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും കമന്റുകളും ഒക്കെ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നവായാണ്. ഇപ്പോഴിതാ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നമിത. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നമിതയുടെ തുറന്നുപറച്ചിൽ. മീനാക്ഷിയെ താൻ ആദ്യമായി കാണുന്നത് സൗണ്ട് തോമ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു എന്ന് നമിത പറയുന്നു.

ചിത്രത്തിന്റെ സെറ്റിലേക്ക് ദിലീപ് ഫാമിലിയുമായി ഒരു തവണ വന്നിരുന്നു എന്നും അന്ന് മീനാക്ഷിയെ കണ്ടപ്പോൾ എന്തൊരു ജാഡയാണ് എന്ന് തോന്നി താൻ മുഖം തിരിച്ചിട്ടുണ്ടായിരുന്നു എന്നും നമിത പറഞ്ഞു. അതുപോലെ തന്നെ മീനാക്ഷിയും നമിതയെ നോക്കി എന്തൊരു ജാഡ എന്ന രീതിയിൽ മുഖം തിരിച്ചിട്ടുണ്ടായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. തങ്ങൾ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നും അത് കഴിഞ്ഞ് യുഎസിൽ ഒരു ട്രിപ്പ് പോയ സമയത്താണ് സുഹൃത്തുക്കളാകുന്നത് എന്നും ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകൾ എന്ന പരിചയമോ ബന്ധമോ വച്ചിട്ട് അല്ല എന്നും നമിത പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply