നരയനൊപ്പം ചേർന്നിരുന്നു പുതിയ സന്തോഷം പങ്കുവെച്ച് മീര ജാസ്മിൻ ! പുതിയ വിശേഷം ഇതാ

നടി മീരാജാസ്മിനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. സൂത്രധാരൻ എന്ന ലോഹിതാദാസിൻ്റെ ചിത്രത്തിലൂടെയായിരുന്നു മീരാജാസ്മിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷയിലെ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്. ജാസ്മിൻ മേരി ജോസഫ് എന്നാണ് യഥാർത്ഥ പേര്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും അതുപോലെ തന്നെ തമിഴ്‌നാട് സർക്കാരിൻ്റെ കലൈമാമണി അവാർഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. മീര നിരവധി ആരാധകരുള്ള താരമാണ്. കൂടാതെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയുമായാണ് മീര ഇപ്പോൾ വന്നത്. മീര ജാസ്മിൻ നായികയായി അഭിനയിക്കുന്ന ഒരു പുതിയ സിനിമ തയ്യാറാവുകയാണ് എന്നതാണ് പുതിയ വാർത്ത. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിംഗ്.

താരം മലയാള സിനിമയിൽ വീണ്ടും സജീവമാകുന്നതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഈ ചിത്രത്തിൽ മീരാജാസ്മിനോടൊപ്പം നായകനായി എത്തുന്നത് നരേൻ ആണ്. ഈ പുതിയ ചിത്രത്തിൻ്റെ സംവിധായകൻ എം പത്മകുമാർ ആണ്. അദ്ദേഹം അവസാനം ചെയ്ത സിനിമ പത്താം വളവ് ആയിരുന്നു. മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നത് 2008 ൽ പുറത്തിറങ്ങിയ മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിനു ശേഷമാണ്. മീര അവസാനമായി അഭിനയിച്ച് തിയേറ്ററിലെത്തിയത് സത്യൻ അന്തിക്കാടിൻ്റെ മകൾ എന്ന സിനിമയായിരുന്നു.

ഈ ചിത്രത്തിൽ ജയറാം ആയിരുന്നു നായകൻ. മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിൻ്റെ പേര് ക്വീൻ എലിസബത്ത് എന്നാണ്. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോണും കൊച്ചിയിൽ വച്ചായിരുന്നു നടന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എം പത്മകുമാറിൻ്റെ സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് എലിസബത്ത് ക്വീൻ ഒരുങ്ങുന്നതെന്നാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഈ ചിത്രം സമൂഹത്തിലെ പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണെന്നാണ് കരുതുന്നത്. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ജോണി ആൻ്റണി, ശ്യാമപ്രസാദ്, മല്ലിക സുകുമാരൻ, ജൂഡ് ആൻ്റണി, ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ തുടങ്ങിയവർ ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂരും ആണ് സിനിമയിലെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply