മകൾക്ക് വേണ്ടി നടി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു ? വരൻ ബിസിനസുകാരൻ എന്ന് റിപോർട്ടുകൾ

ബാലതാരമായി സിനിമയിലേക്ക് ചുവട് വെച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ താര റാണിയായി മാറിയ നടിയാണ് മീന. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുള്ള മീന, ഇന്നും സിനിമയിൽ സജീവമാണ്. മലയാളത്തിൽ മോഹൻലാലിനോടൊപ്പം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം 25 വർഷമായി തുടരുന്ന ഇവർക്കിടയിലെ കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനൊപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുക എന്ന് മീന വെളിപ്പെടുത്തിയിരുന്നു. 25ൽ അധികം വർഷങ്ങളായി മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡിയാണ് മോഹൻലാലും മീനയും. മോഹൻലാലിന്റെ ഭാഗ്യ നായികയാണ് മീന എന്നും വിശേഷിപ്പിക്കാറുണ്ട്. “വർണ്ണപകിട്ട്” എന്ന ചിത്രം വിജയമായതിനു ശേഷം ഭാഗ്യ ജോഡി എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്.
അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു വിദ്യ സാഗറുമായുള്ള മീനയുടെ വിവാഹം.

വിവാഹം കഴിഞ്ഞ ഉടൻ ഒരു ഇടവേള എടുത്തുവെങ്കിലും തുടർന്ന് സിനിമയിൽ സജീവമാവുകയായിരുന്നു താരം. അടുത്തിടെ ആയിരുന്നു മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം. ഭർത്താവിന്റെ വേർപാട് മീനയെ മാനസികമായി തളർത്തിയിരുന്നു. എങ്കിലും അതിശക്തമായി തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് താരം. ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന രീതിയിൽ വാർത്തകളാണ് പുറത്തു വരുന്നത്.

വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നത് എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികം പ്രായമില്ലാത്ത താരത്തിന് ചെറിയ ഒരു മകളും ഉണ്ട്. ഈ സാഹചര്യത്തിൽ മീന രണ്ടാമതും വിവാഹം കഴിക്കുന്നത് നല്ലതായിരിക്കും എന്ന് പ്രിയപ്പെട്ടവർ പറഞ്ഞത് പ്രകാരമാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മീനയുടെ കുടുംബത്തിൽ തന്നെ ഉള്ള ഒരു ബിസിനസുകാരനാണ് വരൻ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മീനയുടെ വിവാഹം ഉടൻ ഉണ്ടാകും എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തകളോട് മീനയോ ബന്ധുക്കളോ ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭർത്താവിന്റെ വിയോഗത്തിൽ നിന്നും തിരിച്ചു വരുന്ന മീനയ്ക്ക് ആരാധകരുടെ പൂർണ പിന്തുണയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മീനയുടെ ഭർത്താവ് അന്തരിച്ചത്. ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അത് വിഫലമാവുകയായിരുന്നു.

മീനയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യൻ സിനിമ ലോകത്തെ തന്നെ നടുക്കിയിരുന്നു. അഭിനയജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ നായിക മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. മീനയുടെ മകൾ നൈനിക അമ്മയുടെ പാത പിന്തുടർന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച് നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply