ഉർവശിയെ പുകഴ്ത്തിപ്പറയാൻ വേണ്ടി മഞ്ജു വാര്യരെ തരം താഴ്ത്തി; മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ഉർവശിയെന്ന് തുറന്നു പറഞ്ഞു നടി മഞ്ജു പിള്ള.

manju and urvashi

ടിവി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ് മഞ്ജു പിള്ള. മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയാണ് എന്ന് നടി മഞ്ജു പിള്ള പറഞ്ഞു. നടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്നത് എപ്പോഴും ചർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്. ഉർവശി, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ മൂന്നു നടിമാരെ വെച്ചാണ് അധികവും ചർച്ചകൾ.

ഇവർ മൂന്നുപേരും സിനിമയിൽ ഒരുപോലെ തന്നെ മികച്ച അഭിനയം കാഴ്ചവച്ചവരാണ്. മഞ്ജു വാര്യറും ശോഭനയും ഡാൻസിലൂടെയാണ് ആകർഷിക്കപ്പെടുന്നത്. എന്നാൽ അഭിനയത്തിലൂടെയാണ് ഉർവശി ശ്രദ്ധ നേടുന്നത്. നടൻ കമലഹാസൻ വരെ ഉർവശിയുടെ അഭിനയത്തെപ്പറ്റി പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ താരമൂല്യമുള്ളത് മഞ്ജു വാര്യർക്കാണ്. ലേഡീ സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്.

മഞ്ജു പിള്ള പറയുന്നത് ഉർവശിയാണ് മികച്ച നടിയെന്നും മിഥുനമാണ് ഏറ്റവും ഇഷ്ടം ഉർവശിയുടെ സിനിമയെന്നുമാണ്. ഉർവശിയെ കടന്നു വെട്ടാൻ മറ്റൊരു നടിയും ഇല്ലെന്നും മറ്റാരെയും സൂപ്പർസ്റ്റാർ എന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ല എന്നും മഞ്ജു പിള്ള പറഞ്ഞു. മഞ്ജു പിള്ള പറയുന്നത് എൻ്റെ മനസ്സിൽ അന്നും ഇന്നും സൂപ്പർസ്റ്റാർ ആയിട്ട് ഉർവശി മാത്രമേയുള്ളൂ എന്നാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് ഉർവശി ചെയ്യാറ്. ഉർവശി പറയുന്നത് ഞാൻ ഒരു നായകൻ്റെയും നായികയല്ല മറിച്ച് ഡയറക്ടറുടെ ആർട്ടിസ്റ്റ് ആണെന്നാണ്.

ഉർവശിക്ക് അത്രയും കോൺഫിഡൻസ് ഉള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്. മഞ്ജു പിള്ള ഉർവശിയെ കുറിച്ച് സൂപ്പർസ്റ്റാർ എന്ന് പറഞ്ഞത് മഞ്ജു വാര്യരെ താഴ്ത്തിപ്പറയുന്നതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയത്. മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്നത് ഇപ്പോൾ മഞ്ജുവാര്യർ ആണ് അതുകൊണ്ടുതന്നെ മഞ്ജുവിനെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

എന്നാൽ പലരും മഞ്ജുവിനോട് പറഞ്ഞത് മികച്ച നടിയും സൂപ്പർസ്റ്റാറും തമ്മിൽ വളരെ വ്യത്യാസമുണ്ട് എന്നാണ്. ധാരാളം ഫാൻസും അതേപോലെതന്നെ പ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കാൻ കഴിവുള്ള വരെയാണ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്നും കമൻ്റുകൾ വന്നു. ഉർവശിയെ കുറിച്ച് പൊക്കി പറയുവാൻ വേണ്ടി മറ്റൊരു നടിയെ താഴ്ത്തി പറയണോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ദിലീപിനെ വിവാഹം ചെയ്തതിനുശേഷം മഞ്ജു വാര്യർ സിനിമയിൽ അഭിനയിച്ചിട്ടില്ല.

മഞ്ജു വാര്യർ അഭിനയിക്കാത്ത സമയത്തും ശോഭനയും ഉർവശിയും ഒക്കെ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഉർവശിയും ശോഭനയും ഒന്നും സിനിമയിൽ അഭിനയിക്കാതിരുന്നതും അതുപോലെ തന്നെ മഞ്ജു പിള്ള ആ സമയത്ത് എന്തുകൊണ്ട് ഇവരെ പ്രശംസിച്ചില്ല എന്നും ചോദിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply