ക്യാൻസറിന് പിന്നാലെ തന്റെ നിറം ശരീരത്തിൽ നിന്നും പോയി തുടങ്ങിയതായി മംമ്ത ! പ്രതിസന്ധികളിൽ ഒപ്പം നിന്ന് താരങ്ങളും

mamtha mohandas

മലയാളികളുടെ മികച്ച നായിക നടിമാരിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് മമ്ത മോഹൻദാസ്. മികച്ച ഒരു ഗായിക കൂടിയാണ് നടി മമ്ത. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കാൻസർ എന്ന മഹാ രോഗത്തെ ധൈര്യപൂർവ്വം തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് മമ്ത. ആത്മവിശ്വാസത്തോടെ പൊരുതി രോഗത്തെ പൂർണ്ണമായും തോൽപ്പിച്ചുകൊണ്ട് സിനിമയിൽ സജീവമായി തുടർന്നു പോവുകയാണ് മംമ്ത ഇന്ന്.

തിരിച്ചു വരവിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് മമ്ത ശക്തിയേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ മുൻ നിര നായകന്മാരോടൊപ്പമെല്ലാം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മറ്റൊരു ശാരീരിക അവസ്ഥ കൂടി വന്നിരിക്കുകയാണ് എന്നാണ് താരം ആരാധകരോട് തുറന്നു പറഞ്ഞത്. ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് എന്ന ഒരു അവസ്ഥയിലാണ് താൻ ഇപ്പോൾ ഉള്ളതെന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോട് നടി പങ്കുവെക്കുന്നത്. സൂര്യനോട് സംസാരിക്കുന്നത് പോലെയായിരുന്നു മമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രത്തിനടിയിൽ കുറിച്ചത്.

” പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങും ഇല്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടൽ മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നി മറയുന്നത് കാണാൻ നിന്നെക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനുഗ്രഹത്താൽ ഇന്നു മുതൽ എന്നും ഞാൻ കടപ്പെട്ടവൾ ആയിരിക്കും “. ഇതായിരുന്നു മംതയുടെ വാക്കുകൾ. നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.

ആത്മവിശ്വാസത്തോടെ പതറാതെ എല്ലാ പ്രതിസന്ധികളെയും നേരിടണമെന്ന് ആരാധകർ ഒന്നടങ്കം കമന്റുകളിലൂടെ പറഞ്ഞു. ശരീരത്തിന്റെ ഇമ്മ്യൂണൽ സിസ്റ്റത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് മാംതയുടെത്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവും ആയ ഒരു പ്രതികരണമാണ് ഓട്ടോ ഇമ്മ്യൂണോ ഡിസോർഡേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു വിഭാഗം അവസ്ഥകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply