അയാൾ തന്നെ പിറകിൽ നിന്ന് വന്നു മുറുകെ പിടിച്ചു – ബോൾഡ് ആയി പ്രതികരിക്കുന്നത് നല്ലത് തന്നെ ! പക്ഷെ അയാളുടെ പേര് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല എന്ന് പ്രേക്ഷകർ

താൻ ഓഡിഷനു വേണ്ടി എത്തിയപ്പോൾ നേരിടേണ്ടി വന്ന കാസ്റ്റിംഗ് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മാളവിക ശ്രീനാഥ് ഇപ്പോൾ. ഹാപ്പി ടു മീറ്റ് യു എന്ന ട്വന്റി ഫോർ ന്യൂസിലെ അഭിമുഖ പരിപാടിയിലൂടെ ആയിരുന്നു മാളവിക ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ഓഡിഷൻ അര മണിക്കൂർ ഉണ്ടായിരുന്നുവെന്നും അര മണിക്കൂർ കഴിഞ്ഞ ശേഷം തന്റെ മുടി പാറിയിട്ടുണ്ട് എന്ന് അയാൾ പറയുകയും അത് ഡ്രസ്സിംഗ് റൂമിൽ പോയി ശരിയാക്കിയിട്ട് വരു എന്ന് പറയുകയും ചെയ്തിരുന്നു എന്ന് മാളവിക പറയുന്നു.

പിന്നീട് താൻ ഡ്രസ്സിംഗ് റൂമിൽ പോയതിനു ശേഷം തന്റെ പിന്നാലെ തന്നെ അയാൾ വരികയും തന്നെ പുറകിൽ വരുന്ന കടന്നു പിടിക്കുകയും ചെയ്തു എന്നും താരം വ്യക്തമാക്കുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ഒന്ന് മനസ്സു വെക്കുകയാണെങ്കിൽ നാളെ മഞ്ജു വാര്യരുടെ മകൾ ആയിട്ടായിരിക്കും സ്ക്രീനിൽ മാളവികയെ കാണാൻ കഴിയുക എന്നാണത്രേ അയാൾ പറഞ്ഞത്.
അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ എന്നും ഒരു 10 മിനിറ്റ് ഇവിടെ നിന്നാൽ മതി എന്നും അയാൾ തന്നോട് പറഞ്ഞിരുന്നു എന്ന് താരം പറയുന്നത്. പിന്നീട് താൻ കരയാൻ തുടങ്ങി എന്നും അയാളുടെ ക്യാമറ തട്ടി താഴെയിടാൻ ശ്രമിച്ചു എന്ന് മാളവിക വ്യക്തമാക്കി. പിന്നീട് അയാളുടെ ശ്രദ്ധ മാറി എന്ന് തോന്നിയ സമയത്ത് താൻ അവിടെ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും മാളവിക കൂട്ടിച്ചേർത്തു.

താൻ ഇതിനുമുമ്പ് ഇതിനെക്കുറിച്ച് എവിടെയും തുറന്നു സംസാരിച്ചിട്ടില്ല എന്നും ഇപ്പോൾ തനിക്ക് ഇൻഡസ്ട്രിയിൽ ഒരു സ്പേയിസ് ഉണ്ട് എന്നും അതുകൊണ്ട് ധൈര്യമായി പറയുകയാണ് എന്നും മാളവിക പറയുന്നുണ്ട്. കുറേക്കാലം മുൻപായിരുന്നു ഈ സംഭവം നടന്നത് എന്നും ആ സിനിമയുമായി റിലേറ്റ് ആയിട്ടുള്ള ആരുമല്ല അവർ എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വേറെ ഏതോ ഒരു ടീമാണ് ഇങ്ങനെ ചെയ്തതെന്ന് തനിക് മനസ്സിലായി എന്നും മാളവിക വ്യക്തമാക്കി.

മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ് എന്നും മഞ്ജുവാര്യരുടെ മകൾ ആയിട്ട് തന്നെ അഭിനയിപ്പിക്കാം എന്നും പറഞ്ഞു കൊണ്ടായിരുന്നു അവർ തന്ന സമീപിച്ചത് എന്നും മാളവിക വ്യക്തമാക്കി. ഏതൊരു അഭിനയ പ്രേമിയെയും പോലെ താനും അപ്പോൾ വീണുപോയി എന്നും എന്നാൽ അന്ന് തനിക്ക് സിനിമയിൽ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഓഡിഷന് വരാമെന്ന് താൻ അവരോട് സമ്മതിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ശേഷം അവർ തന്നെ തന്റെ വീട്ടിലേക്ക് ഇന്നോവ കാർ വിടുകയായിരുന്നുവെന്നും താനും അമ്മയും അനുജത്തിയും കൂടെ ഓഡിഷനുവേണ്ടി പോവുകയായിരുന്നു എന്ന് മാളവിക പറഞ്ഞു. എത്രത്തോളം തള്ളി മാറ്റാൻ ശ്രമിച്ചുകൂടെ എന്നൊക്കെ പറയുകയാണെങ്കിൽ പോലും ചില സമയത്ത് റിയാക്ട് ചെയ്യാൻ പറ്റില്ല എന്നും നമ്മൾ ഒന്നും ചെയ്യാൻ പറ്റാതെ വിറങ്ങലിച്ചു പോകുമെന്നും താരം പറഞ്ഞു. മധുരം (2021), സാറ്റർഡേ നൈറ്റ് (2022) എന്നീ ചിത്രങ്ങളിലൂടെയാണ് മാളവിക ശ്രദ്ധ നേടിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply