പ്രണയ വിവാഹമൊന്നും അല്ല – ഭാവി ഭർത്താവിനെ പരിചയപ്പെടുത്തി മാളവിക

ടെലിവിഷൻ ഷോകളിലും സിനിമകളിലുമായി സജീവമാണ് മാളവിക കൃഷ്ണദാസ്. അതോടൊപ്പം തന്നെ നിരവധി റിയാലിറ്റി ഷോകളിലും താരം സജീവമായി എത്താറുണ്ട്. ഏഷ്യാനെറ്റ് ചാനലിലെ പുതിയ റിയാലിറ്റി ഷോ ആയ ഡാൻസിങ് സ്റ്റാറിൽ മാളവികയും മത്സരിക്കുന്നുണ്ട്. അഭിനയവും നൃത്തവുമൊക്കെയായി ശ്രദ്ധ നേടിയ മാളവിക ഇപ്പോൾ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

സിനിമയിലെ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള ഒരു റിയാലിറ്റി ഷോ ആയിരുന്നു മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത നായിക നായകൻ. അതിലെ ഒരു മത്സരാർത്ഥിയായിരുന്നു മാളവിക കൃഷ്ണദാസ്. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക. വിവാഹമുണ്ടെന്ന് മുൻപ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പറഞ്ഞിരുന്നെങ്കിലും ആരാണ് വരൻ എന്ന കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു നടി. ഭാവിവരനെ പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണരാജ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടി ഈ സന്തോഷവാർത്ത പങ്കുവെച്ചത്. നടൻ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്യാൻ പോകുന്നത്. തേജസ് ജ്യോതിയും നായികാനായകനിലെ ഒരു കണ്ടസ്റ്റന്റ് ആയിരുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വീഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ താരം പുറത്തുവിട്ടത്. ശേഷം ഭാവിവരനെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചു. തങ്ങളുടെത് ഒരു പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തീരുമാനിച്ച കല്യാണമാണെന്നും ഇരുവരും പറഞ്ഞു.

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ഇരുവരും പരിചയക്കാരായിരുന്നു. ശേഷം അതിലെ തന്നെ പ്രേമം റൗണ്ടിൽ ഇരുവരും ആദ്യമായി ഒന്നിച്ച് പങ്കെടുത്തു. തങ്ങൾ അവിടെനിന്നും ഇപ്പോൾ ഇവിടെ വരെ എത്തിനിൽക്കുകയാണെന്ന് മാളവിക പറഞ്ഞു. ലോക്ഡൗൺ സമയത്താണ് ഈ പ്രൊപ്പോസൽ ആദ്യമായി വന്നതെന്നും അന്ന് തനിക്ക് 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോൾ അത് വിവാഹം വരെ എത്തി എന്നും നടി മാളവിക പറഞ്ഞു. നായികാനായകൻ എന്ന റിയാലിറ്റി ഷോക്ക് ശേഷം ലാൽജോ സംവിധാനം ചെയ്ത 2018 ൽ പുറത്തിറങ്ങിയ തട്ടിൽ പുറത്ത് അച്യുതൻ എന്ന സിനിമയിലൂടെ തേജസ് സിനിമയിലേക്ക് കടന്നു വന്നിരുന്നു.

അതുകൂടാതെ മ്യൂസിക് ആൽബങ്ങളിലും വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തട്ടും പുറത്ത് അച്യുതനിൽ അഭിനയിച്ച ശേഷം ഷിപ്പിലേക്ക് തിരിച്ചു പോയി എന്ന് തേജസ് പറയുന്നു. അതിനിടയ്ക്ക് തനിക്ക് കുറെയധികം കല്യാണ ആലോചനകൾ വന്നിരുന്നു എന്നും താരം പറഞ്ഞു. തങ്ങൾ തമ്മിൽ റിലേഷൻഷിപ്പ് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും തനിക്ക് മാളുവിനെ നന്നായി അറിയാമായിരുന്നു എന്നും അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയത് കൊണ്ടാണ് മാളവികയുടെ വീട്ടിൽ പ്രൊപ്പോസലുമായി ചെന്നത് എന്നും തേജസ് പറയുന്നു.
.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply