മഹാലക്ഷ്മിക്ക് ഇത്രയും വലിയ മകൻ ഉള്ളത് അറിയുമോ ? അച്ഛനും മകനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം ! അമ്പരപ്പോടെ ആരാധകർ

തമിഴ് സീരിയൽ സിനിമ നടിയായ മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി മാറിയിരിക്കുന്നത്. പല സിനിമാതാരങ്ങളും അവരുടെ വീഡിയോയും ഫോട്ടോസും ഒക്കെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇതിന് നിരവധി പോസിറ്റീവും നെഗറ്റീവും ആയ കമൻ്റുകളുമായി ആരാധകർ എത്താറുമുണ്ട്. മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അച്ഛനും തൻ്റെ മകനും ഒത്തുള്ള ഒരു ചിത്രമായിരുന്നു.ചിത്രം പങ്കുവെച്ച ദിവസത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഫാദേഴ്‌സ്‌ ഡേ ആയിരുന്നു ഈ ചിത്രം താരം പങ്കുവെച്ചത്. ഏറെ കാലത്തിന് ശേഷമാണ് മഹാലക്ഷ്‌മി മകനുമൊത്തുള്ള ഒരു ചിത്രം പങ്ക് വെച്ചിരിക്കുന്നത്. മഹാലക്ഷ്മി രണ്ടാമതായി വിവാഹം ചെയ്തത് തമിഴ് സിനിമ നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖരനെയാണ്. 2022 ൽ ആയിരുന്നു നടി രവീന്ദർ ചന്ദ്രശേഖറെ വിവാഹം ചെയ്തത്. നടിയുടെ രണ്ടാം വിവാഹത്തിന് ശേഷം ഒരുപാട് രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയ വഴി താരത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.

രണ്ടാം വിവാഹത്തിനുശേഷം മഹാലക്ഷ്മി ആദ്യമായിട്ടാണ് തൻ്റെ മകൻ സച്ചിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഫോട്ടോയ്ക്ക് താഴെനിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമൻ്റ് മഹാലക്ഷ്മിക്ക് ഇത്രയും വലിയ മകൻ ഉണ്ടോ എന്നാണ്. മഹാലക്ഷ്മിയുടെ ആദ്യ വിവാഹത്തിലെ മകനാണ് സച്ചിൻ. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹത്തോടെ ബോഡി ഷേമിങ്ങുമായി ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയ വഴി നേരിടേണ്ടി വന്നിട്ടുണ്ട് മഹാലക്ഷ്മിക്കും ചന്ദ്രശേഖരനും.

ചന്ദ്രശേഖർ വളരെ ധനികനായതുകൊണ്ടു മാത്രമാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നാണ് ചില ആരോപണങ്ങൾ വരുന്നത്. മഹാലക്ഷ്മിയും ചന്ദ്രശേഖറും വിവാഹബന്ധം വേർപിരിഞ്ഞു എന്ന തരത്തിലുള്ള പല റൂമറുകളും അതിനിടെ വരികയും ചെയ്തു. ഇത്തരം റൂമറുകൾക്കെതിരെ രംഗത്ത് വന്നിരുന്നു ചന്ദ്രശേഖറും മഹാലക്ഷ്മിയും. മഹാലക്ഷ്മി ആദ്യം വിവാഹം ചെയ്തിരുന്നത് അനിൽ നരേതിമിലിയെ ആയിരുന്നു.

പിന്നീട് 2019 ൽ ആയിരുന്നു ഇവർ തമ്മിൽ ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ വേർപിരിഞ്ഞത്. എന്നാൽ മഹാലക്ഷ്മിയും നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖറും വിവാഹിതരായി എന്ന വാർത്ത വളരെ ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ കേട്ടത്. ചന്ദ്രശേഖറിൻ്റെ തടിച്ച ശരീരം ആയതുകൊണ്ട് തന്നെ പലരും മഹാലക്ഷ്മിയെ വിമർശിച്ചിട്ടുണ്ടായിരുന്നു. ഇതിന് മറുപടിയായി മഹാലക്ഷ്മി പറഞ്ഞത് ഞങ്ങൾ പരസ്പരം മനസ്സിലാക്കിയാണ് ജീവിതത്തിൽ ഒന്നായത് എന്ന്. അതുകൊണ്ട് തന്നെ ചന്ദ്രശേഖറിൻ്റെ ഭാരം തനിക്കൊരു പ്രശ്നമല്ല എന്നും നടി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply