അവൻ സ്വർഗത്തിലിരുന്ന് ഞങ്ങളെ കാണുന്നുണ്ടാകും – എന്റെ ആദ്യത്തെ കുഞ്ഞു ! ലിന്റുവിന്റെ കുറിപ്പ്

നടി ലിന്റു റോണിയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നിരവധി സീരിയലുകളിലും സിനിമകളിലും ഒക്കെ തന്നെ നടി ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്. നടി മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒക്കെ തന്റ കഴിവ് തെളിയിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിലൊക്കെ നിള രാജ് എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. സിനിമയിലേക്കുള്ള കാൽവെപ്പ് വാടാമല്ലി എന്ന ചിത്രത്തിലൂടെയായിരുന്നു.

റിയാലിറ്റി ഷോ മത്സരാർത്ഥിയും അവതാരികയും ഒക്കെ ആയിട്ടായിരുന്നു ടെലിവിഷൻ രംഗത്തേക്കുള്ള നടിയുടെ പ്രവേശനം. എന്ന് സ്വന്തം കൂട്ടുകാരി എന്ന സീരിയലിലൂടെ ആയിരുന്നു സീരിയൽ രംഗത്തേക്ക് എത്തിയത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് ലിന്റു . ഭാര്യ എന്ന പരമ്പരയിൽ അഭിനയിച്ചതിലൂടെയാണ് മലയാളികൾ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന ലിന്റു ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

തന്റ വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷം ലിന്റുവിന് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ലിന്റു ഇത് ആരാധകരെ ഒക്കെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് നാളുകൾ ആയിട്ടും ഒരു കുഞ്ഞു ജനിക്കാത്തതിൽ പലരും ഇവരെ കളിയാക്കിയിരുന്നു. ലിന്റു തൻ്റെ സഹോദരനായ മോനുക്കുട്ടനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ലിന്റു പറയുന്നത് അവൻ ഇപ്പോൾ സ്വർഗ്ഗത്തിൽ പിറന്നാളാഘോഷിക്കുകയായിരിക്കും. ഞങ്ങളെയൊക്കെ അവന് ഓർമ്മ ഉണ്ടായിരിക്കുമെന്നും അവിടെ നിന്നും അവൻ ഞങ്ങളെയൊക്കെ ഇപ്പോൾ കാണുന്നുണ്ടാകും എന്നൊക്കെയാണ് ലിന്റു പറയുന്നത്. അവനെ എത്രത്തോളം ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കുന്നുമുണ്ടാകുമെന്നും പറഞ്ഞു. എന്റ ആദ്യത്തെ മകൻ നീയാണ് എന്നും നിന്നെക്കുറിച്ച് ഓർമ്മിക്കുകയും ചിന്തിക്കാത്ത ഒരു ദിവസവും എന്റ ജീവിതത്തിൽ ഇല്ല എന്നും പറഞ്ഞു.

ലിന്റുവും മോനുക്കുട്ടനും ഒരുമിചുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മോനുക്കുട്ടനെ കുറച്ചു പറയുമ്പോൾ ലിന്റു വാചാലയാണ്. ആ സമയത്ത് ഞങ്ങളുടെ കുടുംബത്തിലെ ഏക ആൺതരിയായിരുന്നു മോനുക്കുട്ടൻ. എന്നാൽ ഇപ്പോൾ രണ്ട് ആൺ കൊച്ചുമക്കൾ ഉണ്ട്. ലിന്റുവിന്റ മമ്മിയാണ് മോനുകുട്ടനെ നോക്കിയത്.

പലരും അവനെ സ്കൂളിൽ ആക്കുവാൻ പറഞ്ഞെങ്കിലും അതൊന്നും ചെയ്യാതെ 27 വർഷം നല്ല രീതിയിൽ പപ്പയും മമ്മിയും നോക്കിയിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അവനെയാണെന്നും 27 വർഷക്കാലം അവൻ കൂടെയുണ്ടായിരുന്നെന്നും ദൈവത്തിന് അവനെ കഷ്ടപ്പെടുത്തേണ്ട എന്ന് തോന്നിയതു കൊണ്ടായിരിക്കും അവനെ കൊണ്ടുപോയത് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply