ആ ദിവസത്തെ കുറിച്ച് ഓർത്തെടുത്ത് കനിഹ ! അവനെ നഷ്ടപ്പെടും എന്ന് വരെ കരുതി – ആ രാത്രിയെ കുറിച്ച് ഓർത്ത് താരം

kaniha

ഒട്ടേറെ പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ നടിയാണ് കനിഹ. ഇപ്പോഴിതാ തന്റെ മകന് സംഭവിച്ച ഒരു അസുഖത്തെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. കനിഹയുടെ മകൻ ഋഷിയുടെ ജനനം യുഎസിൽ ആയിരുന്നു. നടി ഭർത്താവിനും മകനും ഒപ്പം അവിടെയായിരുന്നു താമസിച്ചിരുന്നത്. തന്റേത് ഒരു നോർമൽ ഡെലിവറി ആയിരുന്നു എന്നും സ്കാനിങ് റിപ്പോർട്ടുകൾ എല്ലാം ഒക്കെയായിരുന്നു എന്നും താരം പറയുന്നു. എന്നാൽ ഡെലിവറി കഴിഞ്ഞ ശേഷം കുഞ്ഞിനെ താൻ കണ്ടതേ ഇല്ലെന്നും എന്ത് സംഭവിച്ചു എന്ന് മനസ്സിലായിരുന്നില്ല എന്നും താരം പറഞ്ഞു.

പാതിരാത്രി ആയിട്ടും കുഞ്ഞിനെ കാണിക്കാത്തതെന്തെന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ തന്റെ അടുത്ത് വന്ന് കുഞ്ഞിന് ചെറിയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞതെന്നും നടി പറയുന്നു. കുഞ്ഞിന് ഹാർട്ടിന് ചെറിയ ഒരു പ്രോബ്ലം ഉണ്ടെന്നും ചിലപ്പോൾ രാത്രിയിൽ തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടേക്കും എന്നും ഡോക്ടർ പറഞ്ഞുവത്രേ. താൻ വളരെയധികം സങ്കടത്തിൽ ആയിപ്പോയെന്നും എന്തുചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി എന്നും നടി പറഞ്ഞു. നോർമൽ ഡെലിവറി ആയതുകൊണ്ട് തനിക്ക് വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്നും എന്നാൽ ഈ വാർത്ത കേട്ടതോടുകൂടി താൻ ആകെ പരിഭ്രാന്തിയിൽ ആയിപ്പോയി എന്നും താരം പറഞ്ഞു.

കുഞ്ഞിനെ കാണണമെന്ന് ഉറപ്പിച്ച് താൻ മകന്റെ അടുത്ത് ചെന്നപ്പോൾ അവിടെ കുഞ്ഞിനെ ചില ട്യൂബുകൾ ഒക്കെ ഫിറ്റ് ചെയ്തു കിടത്തിയിരിക്കുകയായിരുന്നു എന്നും പെട്ടെന്ന് തന്നെ കുഞ്ഞിന് സർജറി നടത്തുകയും ചെയ്തു എന്നും താരം തുറന്നു പറഞ്ഞു. അങ്ങനെ അന്ന് രാത്രി തന്നെ തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നും താരം പറഞ്ഞു. അന്ന് രാത്രി തന്റെ മകൻ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടാകും എന്നും എന്നാൽ എന്തോ വലിയ പ്രാർത്ഥനയുടെ ഫലമായി അവന്റെ ജീവൻ തിരിച്ചുകിട്ടി എന്നും താരം പറഞ്ഞു. നടിയുടെ മകൻ ഋഷിക്ക് ഇന്ന് 11 വയസ് പ്രായമുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കനിഹ നിരവധി സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് താരങ്ങളെക്കുറിച്ച് നമുക്കറിയാം. പലരും പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാറില്ല. എന്നാൽ പതിവിലും വിപരീതമായി സിനിമയിൽ കൂടുതൽ സജീവമായി തുടർന്ന നായികയായിരുന്നു കനിഹ. വിവാഹത്തിന് മുമ്പ് ലഭിച്ചതിനേക്കാൾ മികച്ച നായിക കഥാപാത്രങ്ങൾ കനിഹയെ തേടി എത്തിയത് വിവാഹ ശേഷമാണ്.

2002ൽ ആയിരുന്നു കനിഹയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മൂന്ന് നാല് വർഷം സിനിമയിൽ അഭിനയിച്ച ശേഷം 2008 താരം വിവാഹിതയാവുകയായിരുന്നു. അതേ വർഷം തന്നെ താരം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഭാഗ്യദേവത എന്ന ജയറാം നായകനായ ചിത്രത്തിലൂടെ ആയിരുന്നു കനിഹയുടെതിരിച്ചുവരവ്. കനിഹ ചെയ്തതിൽ വെച്ച് മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു അത്. താരം ഒടുവിലായി അഭിനയിച്ചത് ബ്രോ ഡാഡി എന്ന മോഹൻലാൽ – പൃഥ്വിരാജ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply