സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് മിനി സ്ക്രീൻ താരം ഹരിത നായർ – ആശംസകൾ നേർന്ന് ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിനി സ്ക്രീൻ താരങ്ങളിൽ ഒരാളാണ് ഹരിതാ നായർ. ചെമ്പരത്തി എന്ന സി കേരളത്തിൽ സംരക്ഷണം ചെയ്തിരുന്ന പരമ്പയിലൂടെയാണ് ഹരിതാ നായർ മിനിസ്ക്രീമിലേക്ക് കടന്നുവന്നത്. പരമ്പരയിൽ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് താരമാണ്. ഗംഗ എന്നായിരുന്നു ചെമ്പരത്തിയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ കുടുംബശ്രീ ശാരത എന്ന സി കേരളത്തിലെ മറ്റൊരു പരമ്പരയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

സുസ്മിത എന്നാണ് ഈ പരമ്പരയിൽ ഹരിതയുടെ പേര്. നടി പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും താരം വളരെയധികം സജീവമാണ്. അതുകൊണ്ടുതന്നെ തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുന്നിൽ സമൂഹമാധ്യമങ്ങൾ വഴി താരം പങ്കുവെക്കാറുണ്ട്. നിമിഷം നേരം കൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്.

നടി പങ്കുവെച്ച പുതിയ സന്തോഷ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ വിശേഷവും എപ്പോഴത്തെയും പോലെ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ഒരു അവാർഡ് ലഭിച്ചിരിക്കുകയാണ് എന്ന് സന്തോഷവാർത്തയാണ് താരം പങ്കുവെച്ചത്. മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ചെമ്പരത്തി, കുടുംബശ്രീ ശാരദ എന്നീ സീ കേരളം പരമ്പരകളിലെ അഭിനയത്തിനാണ് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചത്.

കലാഭവൻ മണി സേവന സമിതിയാണ് ഈ അവാർഡ് നൈറ്റ് സംഘടിപ്പിച്ചത്. “നിറവ്” എന്നാണ് ഈ അവാർഡ് നൈറ്റ് പരിപാടിയുടെ പേരായി ഇവർ നിശ്ചയിച്ചിരിക്കുന്നത്. 2023 ജനുവരി ഒന്നാം തീയതിയാണ് അവാർഡ് നൈറ്റ് നടക്കാൻ പോകുന്നത്. നിരവധി ആരാധകരും ആളുകളുമാണ് നടിക്ക് ആശംസകളും ആയി രംഗത്തെത്തിയത്. ഈ പുരസ്കാരം തനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡ് ആണെന്നും ഹരിതാ നായർ തുറന്നു പറഞ്ഞു.

തന്നെ വിശ്വസിച്ചു ചെമ്പരത്തി യിലെ ഗംഗ എന്ന വേഷം നൽകിയ സംവിധായകനും സുസ്മിത എന്ന വേഷം കുടുംബശ്രീ ശാരദയിൽ തനിക്ക് നൽകിയ സംവിധായകനും താരം ഈ അവസരത്തിൽ നന്ദി പറയുകയുണ്ടായി. അതേസമയം ഇത് ഒരു തുടക്കം മാത്രമാണ് എന്നും ഇനിയും ഇതുപോലെയുള്ള ഒരുപാട് അവാർഡുകൾ ഇനിയും നടിയെ തേടി എത്തട്ടെ എന്നുമാണ് ആരാധകർ ഒന്നടങ്കം ആശംസകളോടൊപ്പം പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply