നടി ഗൗരിയും പോലീസും തമ്മിൽ വാക്ക് തർക്കം ! കരഞ്ഞു നിലവിളിച്ചു താരം

സിനിമ നടിയായ ഗൗരി ജി കിഷനെ മലയാളികൾക്കെല്ലാം തന്നെ സുൽപരിചിതമാണ്. മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ എല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഗൗരി ആദ്യമായി അഭിനയിച്ചത് സണ്ണി വെയിനിൻ്റെ കൂടെ അനുഗ്രഹീതൻ ആൻ്റണി എന്ന മലയാള സിനിമയിലാണ്. എന്നാൽ ഈ ചിത്രത്തിനു മുൻപേ തന്നെ ഗൗരി അഭിനയിച്ച മാർഗംകളി എന്ന സിനിമയായിരുന്നു റിലീസ് ആയത്. 96 എന്ന സിനിമയിലെ ജാനു എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.

വളരെ നല്ല അഭിപ്രായം ആയിരുന്നു ഈ വേഷത്തിനു ഗൗരിക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നടി ഗൗരി ജി കിഷൻ രാത്രി പോലീസുകാരുമായി വഴക്കിടുന്ന ഒരു വീഡിയോ ആണ്. ഷർഷാ ശരീഫിനൊപ്പം ലിറ്റിൽ മിസ് റാവുതർ സിനിമയിലെ നായികയായ ഗൗരി ഒരു വാഹനത്തിൽ സഞ്ചരിക്കുന്ന സമയത്ത് പോലീസ് വാഹനം തടഞ്ഞു വെച്ചതാണ് പ്രശ്നം. ഇവർ രണ്ടുപേരും സഞ്ചരിച്ച വാഹനത്തിൻ്റെ ആർസി ബുക്കിൻ്റെ കാലാവധി അവസാനിച്ചിരുന്നു.

അതുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു തർക്കം ഉണ്ടായത്. ആദ്യം ചെറുതായി സംസാരിച്ചു തുടങ്ങി എങ്കിലും പിന്നീട് പ്രശ്നം രൂക്ഷമായി മാറുകയായിരുന്നു. പ്രശ്നം വഷളായതോടെ ഗൗരി പോലീസുകാരുമായി തർക്കിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പോലീസുകാരോട് നടി പറയുന്നുണ്ട് രാത്രി ഒരു പുരുഷനോടൊപ്പം യാത്ര ചെയ്യുന്നത് കൊണ്ടാണോ തന്നോട് മോശമായി പെരുമാറുന്നത് എന്ന്. ഇത്തരത്തിൽ മോശമായി പെരുമാറുന്നത് ശരിയല്ലെന്ന് ഗൗരി പറഞ്ഞു.

ഗൗരി പോലീസുകാരോട് ചോദിക്കുന്നുണ്ട് എന്നോട് ഇത്രയും മോശമായി പെരുമാറുന്നത് രാത്രി 11 മണിക്ക് ശേഷം ഒരു ആൺ സുഹൃത്തിനൊപ്പം പുറത്തു പോയത് കൊണ്ടാണോ എന്ന്. കൂടാതെ നടി പറയുന്നുണ്ട് ഒരു സ്ത്രീക്കും ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകരുതെന്ന്. വെറും ഇരുപത്തി മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയാണ് താനെന്നും നിങ്ങളുടെ ഒക്കെ അത്ര പക്വത എനിക്കില്ല എന്നും പറഞ്ഞു. തൻ്റെ തെറ്റു മനസ്സിലാക്കാൻ സമയമെടുത്തെന്നും ആർസി ബുക്കിംഗ് കാലാവധി കഴിഞ്ഞത് താൻ ശ്രദ്ധിച്ചിരുന്നില്ല എന്നും അതുകൊണ്ടുതന്നെ തെറ്റ് സമ്മതിക്കുന്നുവെന്നും പിഴ തരാൻ തയ്യാറാണെന്നും നടി പറയുന്നുണ്ട്.

വീഡിയോയിൽ നടി പോലീസുകാരുമായി പ്രശ്നമുണ്ടാകുന്നുണ്ടെങ്കിലും പലരും പറയുന്നത് ഇതൊരു പ്രാങ്ക് വീഡിയോ ആണെന്നാണ്. പുതിയ ചിത്രമായ ലിറ്റിൽ മിസ്സ് റാവുതർ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായാണ് ഈ വീഡിയോ എന്നും റൂമറുകൾ ഉണ്ട്. എന്നാൽ ഈ കാര്യത്തെക്കുറിച്ച് സിനിമയുടെ നിർമ്മാതാക്കളോ അണിയറ പ്രവർത്തകരോ ഒന്നും പ്രതികരിച്ചിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply