നസ്രിയയ്ക്ക് പകരം ഓം ശാന്തി ഓശാനയിൽ ഞാൻ ആയിരുന്നു നായികയാകേണ്ടത് ! ആ വേഷം വിട്ടുകളഞ്ഞതിൽ ഇന്നും സങ്കടം ഉണ്ടെന്ന് ഗൗതമി

ദുൽഖർ സൽമാൻ നായകനായ അഭിനയിച്ച മലയാളത്തിലെ സെക്കൻഡ് ഷോയിലൂടെയാണ് ഗൗതമി നായർ സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലും അഭിനയിച്ചു. മേരി ആവാസ് സുനോ എന്ന് ജയസൂര്യ നായകനായ സിനിമയിൽ അഭിനയിച്ചതിനുശേഷം ഗൗതമി സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് നടി ഗൗതമി നായർ.

നടി ഗൗതമി ഒരു അഭിമുഖത്തിനിടയിൽ ധന്യ വർമ്മയോട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരം പറയുന്നത് ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ തന്നെ വിളിച്ചിരുന്നെങ്കിലും ചില സാഹചര്യങ്ങൾ കാരണം അന്ന് ആ സിനിമ ചെയ്യുവാൻ സാധിച്ചില്ല എന്ന് പറഞ്ഞു. കൂടാതെ അന്ന് ആ സിനിമ ചെയ്യാൻ പറ്റിയില്ലെങ്കിലും 2018 എന്ന സിനിമയിലേക്ക് ജൂഡ് ആൻ്റണി വിളിച്ചപ്പോൾ ചെറിയ വേഷമാണ് ഈ സിനിമയിൽ എങ്കിലും അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും പറഞ്ഞു.

ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ഗൗതമിയെ ഫോൺ വിളിക്കുകയും 2018 എന്ന ചിത്രത്തിൽ ചെറിയൊരു റോൾ ഉണ്ടെന്നും പറഞ്ഞു. വെറും രണ്ടു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടാവുകയുള്ളൂ. ആ റോൾ ചെയ്യാൻ തയ്യാറാണോ എന്നും വരാൻ പറ്റുമോ എന്നുമാണ് ചോദിച്ചത്. ചിത്രത്തിൽ വിനീതിൻ്റെ ഭാര്യയുടെ റോൾ ആണ് ചെയ്യേണ്ടതെന്നും ഒരു അതിഥിയുടെ റോൾ ആണെന്നുമൊക്കെ പറയുകയും ചെയ്തു. വളരെ ചെറിയ റോൾ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്നോട് പറയാൻ മടിയും ഉണ്ടായിരുന്നു.

എന്നാൽ ഞാൻ അത് ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. ആ റോൾ വളരെ പെട്ടെന്ന് തന്നെ ചെയ്തിട്ട് പോവുകയും ചെയ്തു എന്നാണ് ഗൗതമി പറഞ്ഞത്. ഓം ശാന്തി ഓശാനയിൽ നിക്കി ഗിൽറാണി ചെയ്ത റോളിലേക്ക് ആയിരുന്നു തന്നെ വിളിച്ചത്. നിവിൻ്റെ അമ്മയെ നോക്കുന്ന ഒരു ടീച്ചറുടെ റോൾ ആയിരുന്നു അത്. അന്ന് അത് ചെയ്യാൻ പറ്റിയില്ല എന്നത് ഓർക്കുമ്പോൾ ഇപ്പോഴും വിഷമമുണ്ടെന്നും പറഞ്ഞു.

എന്നാൽ 2018 ൽ ഉണ്ടായ പ്രളയത്തിനെ ആസ്പദമാക്കിയാണ് ജൂഡ് ആൻ്റണി 2018 എന്ന സിനിമ ചെയ്യുന്നത്. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply