ഭാര്യയുടെ ശരിരം പുറത്തു കാണിച്ച് വളരെ അഭിമാന പുർവം കൂടെ നടക്കുന്ന കിഴങ്ങ് ഭാർത്തവ് എന്ന് വിമർശനം ! മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് വാങ്ങാൻ എത്തിയപ്പോഴാണ് വിമർശനം

ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ് ഇടം കണ്ടെത്തിയ നടിയാണ് ദുർഗാ കൃഷ്ണ. 2017ൽ പ്രദർശനത്തിന് എത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള ദുർഗയുടെ അരങ്ങേറ്റം. പ്രിത്വിരാജിന്റെ നായികയായിട്ടാണ് ദുർഗ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. പിന്നീട് നിരവധി സിനിമകളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു. തന്റെ നിലപാടുകൾ വ്യക്തമാക്കാനും ഉറച്ച തീരുമാനങ്ങൾ എടുക്കാനും ഒട്ടും മടിയില്ലാത്ത നടിയാണ് ദുർഗ്ഗാ കൃഷ്ണ.

അതുകൊണ്ടു തന്നെ താരത്തെ തേടി എപ്പോഴും വിമർശകർ രംഗത്ത് എത്താറുണ്ട്. കടുക്, ഉടൻ എന്നീ ചിത്രങ്ങളിലെ ദുർഗയുടെ ഇന്റിമേറ്റ് സീൻ അഭിനയത്തെക്കുറിച്ച് നിരവധി പേരാണ് വിമർശനങ്ങളും വിവാദങ്ങളുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം ലാഘവത്തോടെ നേരിടുകയാണ് ദുർഗ ചെയ്തത്. ഇൻഡിമേറ്റ് സീൻ എന്നാൽ മറ്റു കോമഡി, ഫൈറ്റ്, സാഡ് എന്നീ സീനുകളെ പോലെ തന്നെ ഒരു സീൻ ആണെന്നും സിനിമയിൽ അത്യാവശ്യമുള്ളത് കൊണ്ടാണ് ചെയ്തതെന്നും പല ആവൃത്തി ദുർഗ വ്യമാക്കിയിട്ടുണ്ട്.

തന്റെ നിലപാടുകളിൽ എന്നും ഉറച്ചുനിൽക്കാൻ ദുർഗ ഏറെ ശ്രമിച്ചിട്ടുണ്ട്. ഒരു സിനിമയിൽ പുരുഷന് എത്രത്തോളം അവകാശങ്ങൾ ലഭിക്കുന്നുവോ അത്രത്തോളം തന്നെ സ്ത്രീകൾക്കും ലഭിക്കേണ്ടതുണ്ടെന്ന് പല ഇന്റർവ്യൂ വേദികളിലും ദുർഗ തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്റിമേറ്റ് സീനുകൾ താൻ ഒറ്റയ്ക്കല്ല ചെയ്യുന്നതെന്നും തന്റെ മറുഭാഗത്ത് മറ്റൊരു ആക്ടർ കൂടിയുണ്ടെന്നും അവരെ ആരും ഒന്നും പറയാറില്ല എപ്പോഴും നടിമാർക്കെതിരാണ് വിമർശനങ്ങൾ വരാറുള്ളത് എന്നും ദുർഗ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു പുരസ്കാര വേദിയിൽ തന്റെ ഭർത്താവിനോടൊപ്പം പുരസ്കാരം വാങ്ങാൻ എത്തിയ ദുർഗയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിലാണ് താരവും ഭർത്താവും തിളങ്ങിനിൽക്കുന്നത്. നിർമ്മാതാവായ അർജുൻ രവീന്ദ്രനാണ് നടിയുടെ ഭർത്താവ്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ആയിരുന്നു ദുർഗയ്ക്ക് ലഭിച്ചത്.ഉടൽ എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഈ പുരസ്കാരം ദീർഘയ്ക്ക് ലഭിച്ചത്.

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗാ കൃഷ്ണ എന്നിവരായിരുന്നു ഉടൽ എന്ന മലയാള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ രതീഷ് രഘുനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഷൈനി എന്ന കേന്ദ്ര കഥാപാത്രമായി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുർഗ ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്.മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ദുർഗ ഇപ്പോൾ. റാം എന്ന പുതിയ ചിത്രത്തിലാണ് ദുർഗ മോഹൻലാലിന്റെ നായികയായി എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply