ഭർത്താവിന്റെ പാട്ട് കേട്ടുകൊണ്ട് വിതുമ്പി കരയുന്ന ദേവിക ! താരത്തെ ആശ്വസിപ്പിച്ചു ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന താര ദമ്പതികളാണ് ഗായകൻ വിജയ് മാധവും നടിയും നർത്തകിയും ഗായികയുമായ ദേവിക നമ്പ്യാരും. വിവാഹ ശേഷം ഇരുവരും ഒന്നിച്ചാണ് വീഡിയോകളും റിലീസുകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറ്. ഇരുവരുടെയും നിരവധി പാട്ട് വീഡിയോകളും ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും.

തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് മുന്നിൽ ഇരുവരും പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ നടത്തുന്ന വ്യക്തികളാണ് ഇരുവരും. തങ്ങളുടെ വിവാഹ വിശേഷങ്ങളും തുടർന്ന് ദേവിക ഗർഭിണിയായ വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെച്ചിരുന്നു. ഗർഭിണിയായ ദേവികയുടെ വളകാപ്പ് ചടങ്ങുകളും വിജയുടെ ഗാനങ്ങളും ഇരുവരും ചേർന്ന് പാടിയ ഗാനങ്ങളും ഡാൻസ് വീഡിയോകളും സിമ്പിൾ റെസിപ്പി വീഡിയോകളും എല്ലാം താരങ്ങളുടെ ചാനലിലൂടെ ഇരുവരും സജീവമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വിജയി പാടിയ ഒരു താരാട്ട് പാട്ട് കേട്ടുകൊണ്ട് കരയുന്ന ദേവികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പാട്ടു പാടി ഉറക്കാം ഞാൻ എന്ന പാട്ടായിരുന്നു വിജയ് പാടിയത്. പാട്ട് കേട്ടുകൊണ്ടിരിക്കെ പൊട്ടിക്കരയുന്ന ദേവികയെ വീഡിയോയിൽ കാണാൻ കഴിയും. താൻ എപ്പോൾ ഈ പാട്ട് പാടിയാലും ദേവിക പൊട്ടിക്കരയും എന്ന തലക്കെട്ടോടു കൂടിയായിരുന്നു വിജയ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി കമന്റുകളുമാണ് താരങ്ങളുടെ ഈ വീഡിയോയ്ക്ക് താഴെ വന്നിരുന്നത്. ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകുമെന്നും ദേവിക പറഞ്ഞതുപോലെ ആ വരികൾ കേൾക്കുമ്പോൾ മനസ്സിൽ സങ്കടം അറിയാതെ വരുമെന്നും വല്ലാത്ത ഫീലാണ് ഈ ഗാനത്തിന് ഉള്ളത് എന്നും ദേവിക കരയുന്നത് കണ്ടപ്പോൾ സങ്കടമായി എന്നുമൊക്കെ കമന്റുകൾ വന്നു.

നന്നായി പാട്ടുപാടാൻ കഴിവുള്ള ഒരാൾ കൂടിയാണ് ദേവിക. സംഗീതത്തിലൂടെ ആയിരുന്നു ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. അഭിനയത്തിന് പുറമേ പാട്ടിലും നൃത്തത്തിലും എല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് ദേവിക. താരം അഭിനയിച്ച ഒരു പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയിയുടെ അരികിൽ പാട്ടുപടിക്കാൻ എത്തിയതായിരുന്നു ദേവിക. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കൾ ആവുകയും തുടർന്ന് അത് വിവാഹത്തിൽ എത്തുകയും ചെയ്തു. പാട്ട് പഠിപ്പിക്കുന്ന മാഷ് ആയതിനാൽ മാഷേ എന്നായിരുന്നു വിജയിയെ ദേവിക വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇന്നും ആ വിളിയിൽ ഒരു മാറ്റവുമില്ല. 2022 ജനുവരി 22ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply