“ബ്രോ.. ഒരാൾക്ക് ഇങ്ങനെയും ക്യൂട്ട് ആകാൻ കഴിയുമോ”..പതിനേഴാം വയസിൽ ഉള്ള അമ്മയെ ബിഗ് സ്‌ക്രീനിൽ കണ്ട ചിപ്പിയുടെ മകൾ അവന്തിക പറഞ്ഞത് കേട്ടോ

chippy and daughter

മലയാളികൾ എന്നും ഓർക്കുകയും ഇന്നും ടിവിയിൽ വന്നാൽ യാതൊരു മടിയുമില്ലാതെ ആവർത്തിച്ചു കാണുന്ന ചിത്രമാണ് മോഹൻലാൽ നായകനായ “സ്ഫടികം”. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ തിലകൻ, ഉർവശി, കെപിഎസി ലളിത എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആരാധകരുടെ നിരന്തര അഭ്യർത്ഥനപ്രകാരം ആടു തോമയുടെ 4 കെ പതിപ്പ് തീയേറ്ററുകളിൽ വീണ്ടും എത്തിയിരിക്കുകയാണ്.

ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ഇന്നും ലഭിക്കുന്നത്. ഒരുപാട് തലമുറകൾക്ക് ആവേശമായ സിനിമ കൂടുതൽ ദൃശ്യംമികവോടെ വീണ്ടും തീയേറ്ററുകളിൽ എത്തിയപ്പോൾ ആബാലവൃദ്ധം ജനങ്ങളും തിയേറ്ററുകൾ ഇളക്കി മറക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. കേരളത്തിലുടനീളം ഉള്ള വിവിധ തീയേറ്ററുകളിലെ ഫാൻസ് ഷോയ്ക്ക് അതിശയകരമായ വരവേൽപ്പ് ആണ് ലഭിച്ചത്. മലയാള സിനിമയ്ക്ക് നഷ്ടമായ അതുല്യ കലാകാരന്മാരുടെ നീണ്ട നിര തന്നെ ചിത്രത്തിൽ ഉണ്ട്.

തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻ എഫ് വർഗീസ്, സിൽക്ക് സ്മിത, ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങിയ നിരവധി അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനായതിന്റെ സന്തോഷവും ആരാധകർക്കുണ്ട്. അത് ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത വേറിട്ട ഒരു അനുഭവമായി നിലനിൽക്കും. ഫോർ കെ ഡോൾബി അറ്റ്മോസ് ദൃശ്യശബ്ദ ചാരുതയോടെ “സ്ഫടികം” വീണ്ടും കേരളത്തിൽ 150 ഓളം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ലോകമെമ്പാടും 500ൽ അധികം തിയേറ്ററുകളിൽ ആണ് “സ്ഫടികം” റീ -റീലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് “സ്ഫടികം” റിലീസ് ചെയ്തിരിക്കുന്നത്. ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ ആണ് സിനിമയുടെ റീമാസ്റ്ററിങ് നടത്തിയത്. ഫോർ കെയിൽ പ്രദർശനത്തിനെത്തിയ “സ്ഫടികം” കാണാൻ ചിത്രത്തിലെ പ്രധാന വേഷം ചെയ്ത നടി ചിപ്പിയുടെ മകളും എത്തിയിരുന്നു.

ചിപ്പിയുടെ മകൾ അവന്തികയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചിപ്പിയുടെ അഭിനയ ജീവിതത്തിൽ തന്നെ എന്നും ഓർക്കാവുന്ന ഒരു കഥാപാത്രമായിരുന്നു “സ്ഫടികം” എന്ന ചിത്രത്തിലെ ആടു തോമയുടെ കുഞ്ഞനുജത്തി ജിൻസി ചാക്കോ എന്ന കഥാപാത്രം. പതിനേഴാം വയസ്സിലാണ് വളരെ പക്വതയോടെ ജിൻസി ചാക്കോ എന്ന കഥാപാത്രത്തിനെ ചിപ്പി അഭിനയിച്ചു ഫലിപ്പിച്ചത്. അമ്മയുടെ പ്രകടനത്തെ കുറിച്ച് അഭിനന്ദിച്ച് കൊണ്ട് മകൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അമ്മയെ ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നത് സ്വപ്നതുല്യം ആണെന്നും അമ്മ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിലൂടെ കാണുന്നത് അതിലേറെ സന്തോഷം നൽകുന്നുണ്ടെന്നും മകൾ പറയുന്നു. 28 വർഷങ്ങൾക്ക് ശേഷം ഈ സൂപ്പർ ക്ലാസിക് ചിത്രം വീണ്ടും റിലീസ് ചെയ്തതിനു നിർമ്മാതാക്കളോട് നന്ദിയും അറിയിക്കുന്നു. ചിപ്പിയെ ടാഗ് ചെയ്തു കൊണ്ട്, “ബ്രോ ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ” എന്ന് ചോദിക്കുകയാണ് മകൾ അവന്തിക.

ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും തിരക്കേറിയ താരമായിരുന്ന ചിപ്പി ഇപ്പോൾ മിനിസ്ക്രീനിലെ മിന്നും താരമാണ്. ഭരതൻ സംവിധാനം ചെയ്ത “പാഥേയം” എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി അഭിനയരംഗത്ത് എത്തിയ ചിപ്പിപിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം അഭിനയിച്ചു. നിരവധി അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര “സാന്ത്വനം”ത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply